നടക്കാൻ ബുദ്ധിമുട്ടി ചെഹൽ, കാറില്‍ കയറാൻ സഹായിച്ച് സുഹൃത്തുകൾ; വൈറൽ ദൃശ്യങ്ങൾക്കു പിന്നിലെ സത്യം ഇതാണ്
ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‍വേന്ദ്ര ചെഹലും ഭാര്യ ധനശ്രീ വർമയും വിവാഹ മോചനത്തിന് ഒരുങ്ങുകയാണെന്ന അഭ്യൂഹങ്ങൾക്കിടെ, നടക്കാനും വാഹനത്തിൽ കയറാനും ബുദ്ധിമുട്ടുന്ന ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. സുഹൃത്തുകൾ ചെഹലിനെ കാറിൽ കയറാൻ സഹായിക്കുന്ന ദൃശ്യങ്ങളാണ് വീണ്ടും വൈറലായത്.

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‍വേന്ദ്ര ചെഹലും ഭാര്യ ധനശ്രീ വർമയും വിവാഹ മോചനത്തിന് ഒരുങ്ങുകയാണെന്ന അഭ്യൂഹങ്ങൾക്കിടെ, നടക്കാനും വാഹനത്തിൽ കയറാനും ബുദ്ധിമുട്ടുന്ന ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. സുഹൃത്തുകൾ ചെഹലിനെ കാറിൽ കയറാൻ സഹായിക്കുന്ന ദൃശ്യങ്ങളാണ് വീണ്ടും വൈറലായത്.
എന്നാല്‍ 2023 ൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയുടെ ജന്മദിനാഘോഷങ്ങളില്‍ പങ്കെടുത്ത്, ചെഹൽ മടങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് ഇതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ചെഹലിന്റെ പുതിയ ദൃശ്യങ്ങളാണെന്നു കരുതി, നിരവധി പേരാണ് താരത്തെ ആശ്വസിപ്പിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ പ്രതികരിക്കുന്നത്.
ചെഹലും ധനശ്രീയും കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തിരുന്നു. ധനശ്രീയ്ക്കൊപ്പമുള്ള ചിത്രങ്ങൾ ചെഹൽ സമൂഹ മാധ്യമങ്ങളിൽനിന്നു നീക്കം ചെയ്തു. ഇതോടെയാണ് ചെഹലും ധനശ്രീയും തമ്മിൽ പ്രശ്നങ്ങളുള്ളതായി അഭ്യൂഹങ്ങൾ പരന്നത്. ഇരുവരും തമ്മിൽ വേർപിരിയലിന്റെ വക്കിലാണെന്ന് ചെഹലിന്റെ ഒരു സുഹൃത്ത് വെളിപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ട്.