അന്ന് കുറച്ച് സമയം കളയാന്‍ പോയതാണ്, ഇനി ബുമ്രയോട് ഒന്നും മിണ്ടില്ല: കോൺസ്റ്റാസിനു മതിയായി!
ഇനിയൊരു സാഹചര്യമുണ്ടായാൽ ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്രയുമായി തർക്കിക്കാൻ നിൽക്കില്ലെന്ന് ഓസ്ട്രേലിയൻ യുവ ബാറ്റർ സാം കോൺസ്റ്റാസ്. ബോർഡർ– ഗാവസ്കർ ട്രോഫിക്കു പിന്നാലെ ഒരു ഓസ്ട്രേലിയൻ മാധ്യമത്തോടു സംസാരിക്കവെയാണ് ബുമ്രയുമായുണ്ടായ തർക്കത്തെക്കുറിച്ചു 19 വയസ്സുകാരനായ താരം മനസ്സു തുറന്നത്. ‘‘ഇന്ത്യ ഒരോവർ കൂടി എറിയാതിരിക്കാൻ കുറച്ചു സമയം കളയാമല്ലോ എന്നു കരുതിയാണ് അന്നു സംസാരിക്കാൻ ചെന്നത്. എന്നാൽ അവസാനം ബുമ്ര തന്നെ വിജയിച്ചു. അദ്ദേഹം ലോകോത്തര ബോളറാണ്. പരമ്പരയിലാകെ 32 വിക്കറ്റുകളാണു നേടിയത്. ഒരിക്കൽ കൂടി അങ്ങനെയൊരു സാഹചര്യം വന്നാൽ ഞാന്‍ ഒന്നും പറയാൻ പോകില്ല.’’– കോൺസ്റ്റാസ് പ്രതികരിച്ചു.

സിഡ്നി∙ ഇനിയൊരു സാഹചര്യമുണ്ടായാൽ ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്രയുമായി തർക്കിക്കാൻ നിൽക്കില്ലെന്ന് ഓസ്ട്രേലിയൻ യുവ ബാറ്റർ സാം കോൺസ്റ്റാസ്. ബോർഡർ– ഗാവസ്കർ ട്രോഫിക്കു പിന്നാലെ ഒരു ഓസ്ട്രേലിയൻ മാധ്യമത്തോടു സംസാരിക്കവെയാണ് ബുമ്രയുമായുണ്ടായ തർക്കത്തെക്കുറിച്ചു 19 വയസ്സുകാരനായ താരം മനസ്സു തുറന്നത്. ‘‘ഇന്ത്യ ഒരോവർ കൂടി എറിയാതിരിക്കാൻ കുറച്ചു സമയം കളയാമല്ലോ എന്നു കരുതിയാണ് അന്നു സംസാരിക്കാൻ ചെന്നത്. എന്നാൽ അവസാനം ബുമ്ര തന്നെ വിജയിച്ചു. അദ്ദേഹം ലോകോത്തര ബോളറാണ്. പരമ്പരയിലാകെ 32 വിക്കറ്റുകളാണു നേടിയത്. ഒരിക്കൽ കൂടി അങ്ങനെയൊരു സാഹചര്യം വന്നാൽ ഞാന്‍ ഒന്നും പറയാൻ പോകില്ല.’’– കോൺസ്റ്റാസ് പ്രതികരിച്ചു.
സിഡ്നി ടെസ്റ്റില്‍ ആദ്യ ദിനം മത്സരം അവസാനിപ്പിക്കുന്നതിനു തൊട്ടുമുൻപായിരുന്നു ബുമ്രയും കോണ്‍സ്റ്റാസും തമ്മിലുള്ള തർക്കം. അവസാന പന്തെറിയാൻ ബുമ്ര ഒരുങ്ങിയെങ്കിലും, സ്ട്രൈക്കിലുണ്ടായിരുന്ന ഉസ്മാൻ ഖവാജ പന്തു നേരിടാൻ തയാറായിരുന്നില്ല. അംപയർ ബുമ്രയോട് പന്ത് എറിയരുതെന്നു നിർദേശിച്ചതോടെ, ഇന്ത്യൻ ക്യാപ്റ്റൻ കൈകൾ കൊണ്ട് എന്താണു വൈകുന്നത് എന്ന് ആംഗ്യം കാണിച്ചു ചോദിച്ചു. ഈ സമയത്ത് നോൺ സ്ട്രൈക്കറായിരുന്ന സാം കോൺസ്റ്റാസ് ഉടൻ തന്നെ വിഷയത്തിൽ ഇടപെട്ടു. രോഷത്തോടെ സംസാരിച്ചുകൊണ്ടു ബുമ്രയുടെ നേരെ തിരിഞ്ഞ കോൺസ്റ്റാസിനെ അംപയർ ഇടപെട്ടാണു പിടിച്ചുനിർത്തിയത്.
ഒന്നാം ദിനത്തിലെ അവസാന പന്തിൽ ഉസ്മാൻ ഖവാജയുടെ വിക്കറ്റെടുത്താണ് ജസ്പ്രീത് ബുമ്ര, സാം കോൺസ്റ്റാസിനു മറുപടി നൽകിയത്. തുടർന്ന് സാം കോൺസ്റ്റാസിന്റെ അടുത്തേക്ക് കുതിച്ചെത്തി പതിവില്ലാത്ത വിധം ആക്രമണോത്സുകതയോടെ ബുമ്ര വിക്കറ്റ് നേട്ടം ആഘോഷിച്ചതും പുതുമയുള്ള കാഴ്ചയായി. വിരാട് കോലിക്കെതിരെ കളിക്കാന്‍ സാധിക്കുന്നതു തന്നെ വലിയ ആദരമാണെന്നും കോൺസ്റ്റാസ് വ്യക്തമാക്കി.
‘‘എന്റെ കുടുംബം വിരാട് കോലിയുടെ ആരാധകരാണ്. ചെറുപ്പം മുതലേ ഞാൻ അദ്ദേഹത്തിന്റെ ആരാധകനാണ്. ക്രിക്കറ്റിലെ ഇതിഹാസമാണു കോലി. അദ്ദേഹത്തിനെതിരെ കളിക്കുന്നതു തന്നെ വലിയ ആദരമാണ്. മത്സരത്തിനിടെ കോലിയുമായി സംസാരിക്കാൻ സാധിച്ചിരുന്നു. ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ മികച്ച പ്രകടനം തന്നെ നടത്തണമെന്നു കോലി എന്നോടു പറഞ്ഞു.’’– സാം കോൺസ്റ്റാസ് വ്യക്തമാക്കി.