വെറ്ററൻസ് ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യൻ ജഴ്സി അണിയാൻ പാലക്കാട് സ്വദേശി
ശ്രീലങ്കയിൽ അടുത്തമാസം നടക്കുന്ന വെറ്ററൻസ് ക്രിക്കറ്റ് ലോകകപ്പിൽ ഒരു മലയാളി ഇന്ത്യൻ ജഴ്സിയണിയും. പാലക്കാട് കുന്നത്തൂർമേട് എലന്തിയിൽകോട് കമലാലയത്തിൽ എം.മുരുകൻ (50) ആണ് ടീമിലെ ഏക മലയാളി. ഇന്ത്യയുടെ ആദ്യ മത്സരം ഫെബ്രുവരി 9ന് ഓസ്ട്രേലിയക്കെതിരെയാണ്.

പാലക്കാട് ∙ ശ്രീലങ്കയിൽ അടുത്തമാസം നടക്കുന്ന വെറ്ററൻസ് ക്രിക്കറ്റ് ലോകകപ്പിൽ ഒരു മലയാളി ഇന്ത്യൻ ജഴ്സിയണിയും. പാലക്കാട് കുന്നത്തൂർമേട് എലന്തിയിൽകോട് കമലാലയത്തിൽ എം.മുരുകൻ (50) ആണ് ടീമിലെ ഏക മലയാളി. ഇന്ത്യയുടെ ആദ്യ മത്സരം ഫെബ്രുവരി 9ന് ഓസ്ട്രേലിയക്കെതിരെയാണ്. അതിനു മുൻപ് 6ന് ന്യൂസീലൻഡ്, 7ന് വെസ്റ്റിൻഡീസ് ടീമുകളുമായി പരിശീലന മത്സരം നടക്കും.
നോയിഡയിൽ നടന്ന മേഖലാ മത്സരങ്ങളിൽ ദക്ഷിണ മേഖലയ്ക്കായി നടത്തിയ മികച്ച പ്രകടനമാണ് ടോപ് ഓർഡർ ബാറ്ററും മീഡിയം പേസറുമായ മുരുകനെ ഇന്ത്യൻ ടീമിലെത്തിച്ചത്. മധ്യ മേഖലയ്ക്കെതിരായ മത്സരത്തിൽ, വൺ ഡൗണായി ഇറങ്ങി 145 പന്തിൽ പുറത്താകാതെ 202 റൺസ് നേടിയിരുന്നു.
10–ാം വയസ്സിൽ ഗവ.വിക്ടോറിയ കോളജ് മൈതാനത്താണ് കളിച്ചു തുടങ്ങിയത്. സംസ്ഥാന അണ്ടർ 12 ടീം മുതൽ അണ്ടർ 23 ടീം വരെ ഓൾറൗണ്ടറായി തിളങ്ങി. 1990–1993 ൽ കാലിക്കറ്റ് സർവകലാശാലാ ടീമിനു വേണ്ടിയും കളിച്ചു. ഇതിനിടെ ബിസിസിഐ ലെവൽ വൺ പരിശീലന ലൈസൻസും നേടി. പാലക്കാട് ഐഐടി ടീമിന്റെ പരിശീലകനാണിപ്പോൾ. ഭാര്യ: ലക്ഷ്മിപ്രിയ. മക്കൾ എം.സച്ചിൻ, എം.ഋഷികേശ്.