സ്റ്റീവ് സ്മിത്ത് ഓസ്ട്രേലിയൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ, ശ്രീലങ്കയ്ക്കെതിരെ സാം കോൺസ്റ്റാസും കളിക്കും
ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിനെ മുൻനിര ബാറ്റർ സ്റ്റീവ് സ്മിത്ത് നയിക്കും. പാറ്റ് കമിൻസിനു പകരമാണ് സ്മിത്തിനു നറുക്കുവീണത്. അടുത്ത മാസം ആരംഭിക്കുന്ന ചാംപ്യൻസ് ട്രോഫി മുന്നിൽക്കണ്ട് മിച്ചൽ മാർഷ്, ജോഷ് ഹെയ്‌സൽവുഡ് എന്നിവർക്കും വിശ്രമം അനുവദിച്ചു.

മെൽബൺ ∙ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിനെ മുൻനിര ബാറ്റർ സ്റ്റീവ് സ്മിത്ത് നയിക്കും. പാറ്റ് കമിൻസിനു പകരമാണ് സ്മിത്തിനു നറുക്കുവീണത്. അടുത്ത മാസം ആരംഭിക്കുന്ന ചാംപ്യൻസ് ട്രോഫി മുന്നിൽക്കണ്ട് മിച്ചൽ മാർഷ്, ജോഷ് ഹെയ്‌സൽവുഡ് എന്നിവർക്കും വിശ്രമം അനുവദിച്ചു.
ഇന്ത്യയ്ക്കെതിരായ പരമ്പരയ്ക്കിടെ ടീമിൽ നിന്നു പുറത്തായ ബാറ്റർ നേഥൻ മക്‌സ്വീനി തിരിച്ചെത്തി. മക്നീസ്വിയുടെ പകരക്കാരനായി ടീമിലെത്തിയിരുന്ന സാം കോൺസ്റ്റസും 16 അംഗ ടീമിൽ സ്ഥാനം നിലനിർത്തി. ജനുവരി 29നു തുടങ്ങുന്ന പരമ്പരയിൽ 2 മത്സരങ്ങളാണുള്ളത്. ഇതിനു ശേഷം ഫെബ്രുവരി 13ന് ഒരു ഏകദിന മത്സരവുമുണ്ട്.