രാജ്യാന്തര ട്വന്റി20യിൽ തിലക് വർമ 318 നോട്ടൗട്ട്, ലോക റെക്കോർഡ്; പുറത്താകാതെ 300 കടക്കുന്ന ആദ്യ താരം – വിഡിയോ
ചെന്നൈ∙ ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ തകർത്തടിച്ച് ഇന്ത്യയുടെ വിജയശിൽപിയായ തിലക് വർമ, രാജ്യാന്തര ട്വന്റി20യിൽ പുറത്താകാതെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി റെക്കോർഡ് ബുക്കിൽ. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ 72 റൺസുമായി പുറത്താകാതെ നിന്ന തിലക് വർമ, രാജ്യാന്തര ട്വന്റി20യിൽ ഏറ്റവും

ചെന്നൈ∙ ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ തകർത്തടിച്ച് ഇന്ത്യയുടെ വിജയശിൽപിയായ തിലക് വർമ, രാജ്യാന്തര ട്വന്റി20യിൽ പുറത്താകാതെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി റെക്കോർഡ് ബുക്കിൽ. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ 72 റൺസുമായി പുറത്താകാതെ നിന്ന തിലക് വർമ, രാജ്യാന്തര ട്വന്റി20യിൽ ഏറ്റവും ഒടുവിൽ പുറത്തായത് നാലു മത്സരം മുൻപാണ്. അതിനു ശേഷം നാല് ഇന്നിങ്സുകളിൽ തുടർച്ചയായി പുറത്താകാതെ നിന്ന് താരം അടിച്ചുകൂട്ടിയത് 318 റൺസ്! ചെപ്പോക്ക് ട്വന്റി20യിലും നോട്ടൗട്ട് ആയതോടെ, അടുത്ത മത്സരത്തിൽ നേടുന്ന റൺസും റെക്കോർഡ് ബുക്കിൽ ഇടംപിടിക്കും! ഐസിസിയിലെ സമ്പൂർണ അംഗരാജ്യങ്ങളെ (Full Members) പരിഗണിക്കുമ്പോഴാണ്, തിലക് വർമ റെക്കോർഡിന്റെ ഭാഗമായത്.
ന്യൂസീലൻഡ് താരം മാർക്ക് ചാപ്മാന്റെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് തിലക് വർമയുടെ അസാമാന്യ പ്രകടനത്തിനു മുന്നിൽ തകർന്നത്. ആകെ അഞ്ച് ഇന്നിങ്സുകളിൽനിന്ന് പുറത്താകാതെ 271 റൺസ് അടിച്ചാണ് മാർക്ക് ചാപ്മാൻ റെക്കോർഡ് സ്ഥാപിച്ചത്. 65*, 16*, 71*, 104* എന്നിങ്ങനെയായിരുന്നു മാർക്ക് ചാപ്മാന്റെ നോട്ടൗട്ട് പ്രകടനങ്ങൾ. അഞ്ചാം ഇന്നിങ്സിൽ പുറത്താകും മുൻപ് 15 റൺസ് കൂടി നേടിയതോടെയാണ് ചാപ്മാന്റെ ആകെ സമ്പാദ്യം 271 റൺസ് ആയത്. ഓസ്ട്രേലിയയുടെ മുൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് രണ്ട് ഇന്നിങ്സുകളിൽനിന്ന് പുറത്താകാതെ 240 റൺസടിച്ച് മൂന്നാം സ്ഥാനത്തുണ്ട്. 68*, 172* എന്നിങ്ങനെയാണ് പുറത്താകും മുൻപ് ഫിഞ്ച് നേടിയത്.
ഇന്ത്യൻ താരം ശ്രേയസ് അയ്യരും ഫിഞ്ചിനൊപ്പം മൂന്നാം സ്ഥാനത്തുണ്ട്. നാല് ഇന്നിങ്സുകളിലനിന്ന് പുറത്താകും മുൻപ് അടിച്ചെടുത്തത് 240 റൺസ്. 57*, 74*, 73* എന്നിങ്ങനെ മൂന്ന് ഇന്നിങ്സുകളിൽ പുറത്താകാതെ നിന്ന താരം, നാലാം ഇന്നിങ്സിൽ പുറത്തായെങ്കിലും അതിനു മുൻപു നേടിയത് 36 റൺസ്. അങ്ങനെ ആകെ 240 റൺസ്.
അഞ്ച് ഇന്നിങ്സുകളിൽനിന്ന് 239 റൺസെടുത്ത് ഓസീസ് മുൻ താരം ഡേവിഡ് വാർണറാണ് തൊട്ടുപിന്നിൽ. 100*, 60*, 57*, 2* എന്നിങ്ങനെയാണ് ആദ്യ നാല് ഇന്നിങ്സിൽ വാർണർ സ്കോർ ചെയ്തത്. അഞ്ചാം ഇന്നിങ്സിൽ പുറത്താകും മുൻപ് 20 റൺസ് കൂടി നേടിയതോടെ ആകെ സമ്പാദ്യം 239 റൺസ്.
ദക്ഷിണാഫ്രിക്കൻ പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിലും പുറത്താകാതെ സെഞ്ചറി നേടിയതോടെയാണ് തിലക് വർമയുടെ ഈ ‘നോട്ടൗട്ട്’ പ്രകടനത്തിന്റെ തുടക്കം. നാലാം ട്വന്റി20യിൽ പുറത്താകാതെ 107, അഞ്ചാം ട്വന്റി20യിൽ പുറത്താകാതെ 120 എന്നിങ്ങനെയായിരുന്നു തിലക് വർമയുടെ പ്രകടനം. അതിനു ശേഷം കളത്തിലിറങ്ങിയത് ഇംഗ്ലണ്ടിനെതിരായ ഈ പരമ്പരയിൽ. കൊൽക്കത്തയിൽ നടന്ന ഒന്നാം ട്വന്റി20യിൽ പുറത്താകാതെ 19 റൺസെടുത്ത് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച തിലക്, ഇന്നലെ നടന്ന രണ്ടാം ട്വന്റി20യിൽ 55 പന്തിൽ നാലു ഫോറും അഞ്ച് സിക്സും സഹിതം അടിച്ചുകൂട്ടിയത് 72 റൺസ്. ഇതോടെയാണ് രാജ്യാന്തര ട്വന്റി20യിൽ താരം പുറത്താകാതെ ഇതിനകം 318 റൺസ് നേടിയത്.
ചെപ്പോക്ക് ട്വന്റി20യിൽ ജെയ്മി ഓവർട്ടൻ എറിഞ്ഞ അവസാന ഓവറിൽ ഇന്ത്യയ്‌ക്ക് രണ്ടു വിക്കറ്റ് കയ്യിലിരിക്കെ വിജയത്തിലേക്ക് വേണ്ടിയിരുന്നത് ആറു റൺസ്. ആദ്യ പന്തിൽ ഡബിളും രണ്ടാം പന്തിൽ ബൗണ്ടറിയും കണ്ടെത്തി തിലക് വർമ രാജകീയമായി ഇന്ത്യയ്‌ക്ക് വിജയം സമ്മാനിക്കുകയായിരുന്നു. വാലറ്റത്ത് അഞ്ച് പന്തിൽ രണ്ടു ഫോറുകൾ സഹിതം ഒൻപതു റൺസുമായി പുറത്താകാതെ നിന്ന രവി ബിഷ്ണോയിയുടെ പോരാട്ടവീര്യവും ഇന്ത്യൻ വിജയത്തിൽ നിർണായകമായി.