അഭിഷേക് ശർമയുടെ ഹൃദയം കവർന്ന സുന്ദരി ആര്?: ലൈല ഫൈസലുമായി പ്രണയത്തിലെന്ന് അഭ്യൂഹം, ചിത്രങ്ങൾ പുറത്ത്!

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റിലെ പുത്തൻ താരോദയമായ അഭിഷേക് ശർമയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ഫാഷൻ ഡിസൈനറുമായ ലൈല ഫൈസലും പ്രണയത്തിൽ? ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിൽ നേടിയ തകർപ്പൻ സെഞ്ചറിക്കു പിന്നാലെയാണ്, അഭിഷേകും ലൈല ഫൈസലും പ്രണയത്തിലാണെന്ന വാർത്ത പ്രചരിച്ചത്. അഭിഷേക് സെഞ്ചറി

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റിലെ പുത്തൻ താരോദയമായ അഭിഷേക് ശർമയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ഫാഷൻ ഡിസൈനറുമായ ലൈല ഫൈസലും പ്രണയത്തിൽ? ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിൽ നേടിയ തകർപ്പൻ സെഞ്ചറിക്കു പിന്നാലെയാണ്, അഭിഷേകും ലൈല ഫൈസലും പ്രണയത്തിലാണെന്ന വാർത്ത പ്രചരിച്ചത്. അഭിഷേക് സെഞ്ചറി നേടിയതിനു പിന്നാലെ, താരത്തിന്റെ ചിത്രം സഹിതം ‘പ്രൗഡ്’ എന്ന് ലൈല സ്റ്റാറ്റസും പങ്കുവച്ചിരുന്നു.
ഇതിനു പിന്നാലെ, അഭിഷേകും ലൈല ഫൈസലും ഒരുമിച്ചുള്ള ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. അതേസമയം, പ്രണയത്തിലാണെന്ന റിപ്പോർട്ടുകളോട് ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല.
ആർകെ പുരത്തുള്ള ഡൽഹി പബ്ലിക് സ്കൂളിലായിരുന്നു ഇരുപത്തിനാലുകാരിയായ ലൈലയുടെ പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് ലണ്ടനിലെ കിങ്സ് കോളജിൽനിന്ന് മനഃശാസ്ത്രത്തിൽ ബിരുദം നേടി. ഫാഷൻ രംഗത്തോടുള്ള താൽപര്യം നിമിത്തം പിന്നീട് ശ്രദ്ധ അതിലായി. ഇതിനിടെ ലണ്ടനിലെ യൂണിവേഴ്സിറ്റി ഓഫ് ആർട്സിൽനിന്ന് ഫാഷൻ ഡിസൈനിങ് കോഴ്സും പൂർത്തിയാക്കി.
സമൂഹമാധ്യമങ്ങളിലും സജീവമായ ലൈലയ്ക്ക് 27,000ത്തിലധികം ഫോളോവേഴ്സാണ് ഇൻസ്റ്റഗ്രാമിൽ മാത്രമുള്ളത്. ‘ലൈല റൂഹി ഫൈസൽ ഡിസൈൻസ്’ എന്ന പേരിൽ ഒരു ഫാഷൻ ബ്രാൻഡും സ്വന്തമായുണ്ട്. ഇടക്കാലത്ത് സൗണ്ട് ഓഫ് മ്യൂസിക് ലക്ഷറിയിൽ ചീഫ് ഓപ്പറേറ്റിങ് ഓഫിസറായും പ്രവർത്തിച്ചു.