വിമർശനങ്ങൾക്കു മറുപടി, കട്ടക്കിൽ രോഹിത് ശർമ ഷോ; 76 പന്തിൽ സെഞ്ചറി, സിക്സ് അടിയിൽ ഗെയ്‍ലിനെ മറികടന്ന് കുതിപ്പ്

ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് സെഞ്ചറി. 76 പന്തുകളിൽനിന്നാണ് രോഹിത് രാജ്യാന്തര കരിയറിലെ 49–ാം സെഞ്ചറി സ്വന്തമാക്കിയത്. ഏകദിന ക്രിക്കറ്റിൽ താരത്തിന്റെ 32–ാം സെഞ്ചറി കൂടിയാണിത്. മത്സരം 27 ഓവറുകൾ പിന്നിടുമ്പോൾ 81 പന്തുകളിൽ 114 റൺസെടുത്തു പുറത്താകാതെ നിൽക്കുകയാണു രോഹിത് ശർമ.

കട്ടക്ക്∙ ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് സെഞ്ചറി. 76 പന്തുകളിൽനിന്നാണ് രോഹിത് രാജ്യാന്തര കരിയറിലെ 49–ാം സെഞ്ചറി സ്വന്തമാക്കിയത്. ഏകദിന ക്രിക്കറ്റിൽ താരത്തിന്റെ 32–ാം സെഞ്ചറി കൂടിയാണിത്. 90 പന്തിൽ 119 റൺസെടുത്താണ് രോഹിത് പുറത്തായത്. ലിയാം ലിവിങ്സ്റ്റണിന്റെ 30ാം ഓവറിലെ നാലാം പന്തിൽ രോഹിത്തിനെ ആദിൽ റാഷിദ് ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു.
ഏഴു സിക്സുകളും 12 ഫോറുകളും രോഹിത് കട്ടക്കിൽ അടിച്ചുകൂട്ടി. 30 പന്തുകളിൽനിന്നായിരുന്നു രോഹിത് അർധ സെഞ്ചറിയിലെത്തിയത്. ഏകദിന ക്രിക്കറ്റിലെ സിക്സറുകളുടെ എണ്ണത്തിൽ വെസ്റ്റിൻഡീസിന്റെ ഇതിഹാസ താരം ക്രിസ് ഗെയ്‍ലിനെ രോഹിത് മറികടന്നു. 335 സിക്സുകളാണ് ഏകദിന മത്സരങ്ങളിൽനിന്ന് രോഹിത് ഇതുവരെ നേടിയിട്ടുള്ളത്. ക്രിസ് ഗെയ്‍ല്‍ 331 സിക്സുകൾ നേടിയിട്ടുണ്ട്. പാക്കിസ്ഥാന്റെ മുൻ താരം ഷാഹിദ് അഫ്രീദിയാണ് ഇക്കാര്യത്തിൽ ഒന്നാമൻ. 351 സിക്സുകളാണ് അഫ്രീദി കരിയറിൽ അടിച്ചുകൂട്ടിയത്.
കഴിഞ്ഞ മത്സരങ്ങളിൽ ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടിയ ഇന്ത്യൻ ക്യാപ്റ്റൻ, കട്ടക്കിൽ അനായാസം ബാറ്റു വീശി. ഫ്ലിക് ഷോട്ടുകളും ഓവർ കവർ, ഡൗൺ ദ് ഗ്രൗണ്ട് ഷോട്ടുകളും കണ്ട് ആരാധകർ ആവേശത്തിലായി. 37–ാം വയസ്സിൽ വിരമിക്കലുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ തുടർച്ചയായി നേരിടേണ്ടിവരുന്നതിനിടെയാണ് രോഹിതിന്റെ വെടിക്കെട്ട് ഇന്നിങ്സ് എന്നതും ശ്രദ്ധേയമാണ്.