സിക്സടിക്കുമ്പോൾ കിവീസ് താരങ്ങൾ പന്ത് ശരിക്ക് കാണുന്നുണ്ടല്ലോ, രചിനു സംഭവിച്ച പാളിച്ചയാണ് പരുക്കിന് കാരണം: പാക്ക് മുൻ താരം

ലഹോർ∙ ത്രിരാഷ്ട്ര പരമ്പരയ്ക്കിടെ പന്തു മുഖത്തുവീണ് ന്യൂസീലൻഡ് ക്രിക്കറ്റ് താരം രചിന്‍ രവീന്ദ്രയ്ക്ക് പരുക്കേറ്റ സംഭവത്തിൽ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോർഡിനെ (പിസിബി) പിന്തുണച്ച് പാക്കിസ്ഥാന്റെ മുൻ നായകൻ സൽമാൻ ബട്ട്. രചിന്‍ രവീന്ദ്രയ്ക്കു പരുക്കേറ്റതിന് ഗദ്ദാഫി സ്റ്റേഡിയത്തിലെ ഫ്ലഡ്‍ലൈറ്റുകളെ പഴിച്ചിട്ട് കാര്യമില്ലെന്നാണ് സല്‍മാൻ ബട്ടിന്റെ നിലപാട്. രചിൻ രവീന്ദ്രയ്‌ക്ക് മര്യാദയ്ക്ക് ഫീൽഡ് ചെയ്യാൻ സാധിക്കാത്തതാണ് പരുക്കിനു കാരണമായതെന്ന് പാക്കിസ്ഥാന്റെ മുൻ നായകൻ അഭിപ്രായപ്പെട്ടു.

നവീകരിച്ച സ്റ്റേഡിയത്തിലെ ഫ്ലഡ്‌ലൈറ്റ് സംവിധാനത്തിലെ പിഴവുമൂലം പന്തു കാണാതിരുന്നതാണ് പരുക്കിനു കാരണമെന്ന് വിമർശനം ഉയർന്ന സാഹചര്യത്തിലാണ് സൽമാൻ ബട്ടിന്റെ വിശദീകരണം.
‘‘സത്യമറിയാൻ താൽപര്യമില്ലാത്തവർക്ക് ഒരു കാര്യം പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുന്നത് അസാധ്യമാണ്. മാത്രമല്ല, അത് അനാവശ്യവുമാണ്. ഗദ്ദാഫി സ്റ്റേഡിയത്തിലെ എൽഇഡി ലൈറ്റുകൾ പുതുതായി സ്ഥാപിച്ചതാണ്. അതിന് ഒരു കുഴപ്പവുമില്ല. 150 കിലോമീറ്ററിന് അടുത്തു വേഗതയുള്ള പന്തുകളിൽ സിക്സർ നേടുമ്പോൾ ന്യൂസീലൻഡ് താരങ്ങൾക്ക് വെളിച്ചം പ്രശ്നമായിരുന്നില്ലേ? പന്തിന്റെ ഗതി നിർണയിക്കുന്നതിൽ രചിന്‍ രവീന്ദ്രയ്ക്കു സംഭവിച്ച പാളിച്ചയാണ് ക്യാച്ച് കൈവിടാനും പരുക്കേൽക്കാനും കാരണം’ – സൽമാൻ ബട്ട് പറഞ്ഞു.
‘‘രചിൻ രവീന്ദ്ര തീർച്ചയായും മികച്ച ഫീൽഡറാണ്. ഒരുപക്ഷേ അദ്ദേഹത്തിന്റെ കാൽ വഴുതിയിട്ടുണ്ടാകാം. അതുകൊണ്ടാകും ക്യാച്ച് കൈവിട്ടുപോയത്.’’– സൽമാൻ ബട്ട് ഒരു പാക്ക് മാധ്യമത്തോടു പ്രതികരിച്ചു.
പാക്കിസ്ഥാനെതിരെ ലഹോറിൽ നടന്ന മത്സരത്തിനിടെയാണ് രചിന് പരുക്കേറ്റത്. 37–ാം ഓവറിൽ മൈക്കൽ ബ്രേസ്‍വെല്ലിന്റെ പന്ത് ഖുഷ്ദിൽ ഷാ ഉയർത്തി അടിച്ചപ്പോൾ, ഇതു പിടിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. രചിന്റെ മുഖത്താണ് പന്ത് പതിച്ചത്. തലപൊട്ടി ചോരയൊലിക്കുന്ന അവസ്ഥയില്‍ താരത്തെ സ്റ്റേഡിയത്തിൽനിന്നു കൊണ്ടുപോയി. പക്ഷേ രചിന്‍ രവീന്ദ്രയുടെ പരുക്ക് ഗുരുതരമല്ലെന്ന് ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡ് പിന്നീടു പ്രതികരിച്ചിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം മത്സരത്തിൽ താരം കളിക്കാനിറങ്ങിയിരുന്നില്ല.