സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് ആൾക്കൂട്ടത്തിലെ യുവതിക്ക് കോലിയുടെ ആശ്ലേഷം; ‘അജ്ഞാത വനിത’യെ തിരഞ്ഞ് ഫാൻസ്– വിഡിയോ

കട്ടക്ക്∙ കനത്ത സുരക്ഷാ സന്നാഹത്തിൽ ടീമംഗങ്ങൾക്കൊപ്പം യാത്ര ചെയ്യുന്നതിനിടെ, സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് ‘അജ്ഞാത യുവതി’ക്ക് ഇന്ത്യൻ സൂപ്പർതാരം വിരാട് കോലിയുടെ ആലിംഗനം. ഒഡീഷയിലെ ഭുവനേശ്വർ വിമാനത്താവളത്തിൽ വച്ചാണ് സംഭവം. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിനായി അഹമ്മദാബാദിലേക്ക്

കട്ടക്ക്∙ കനത്ത സുരക്ഷാ സന്നാഹത്തിൽ ടീമംഗങ്ങൾക്കൊപ്പം യാത്ര ചെയ്യുന്നതിനിടെ, സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് ‘അജ്ഞാത യുവതി’ക്ക് ഇന്ത്യൻ സൂപ്പർതാരം വിരാട് കോലിയുടെ ആലിംഗനം. ഒഡീഷയിലെ ഭുവനേശ്വർ വിമാനത്താവളത്തിൽ വച്ചാണ് സംഭവം. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിനായി അഹമ്മദാബാദിലേക്ക് പോകുന്നതിന് വിമാനത്താവളത്തിൽ എത്തിയപ്പോഴാണ്, സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് ആൾക്കൂട്ടത്തിൽനിന്ന യുവതിയെ കോലി ആലിംഗനം ചെയ്തത്. ഇതിന്റെ ദൃശ്യങ്ങൾ വൈറലായതോടെ, ആ ‘അജ്ഞാത വനിത’ ആരെന്ന അന്വേഷണത്തിലാണ് ആരാധകർ.
ഇന്ത്യ – ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിനു വേദിയാകുന്നത് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയാണ്. രണ്ടാം ഏകദിനം നടന്ന കട്ടക്കിൽനിന്ന് അഹമ്മദാബാദിലേക്കു പോകുന്നതിനായി സഹതാരങ്ങൾക്കൊപ്പമാണ് കോലി വിമാനത്താവളത്തിലെത്തിയത്. അവിടെ കാത്തുനിന്ന വലിയ ജനക്കൂട്ടത്തെ സുരക്ഷാ ഉദ്യോഗസ്ഥർ ഒരുവിധം നിയന്ത്രിക്കുന്നതിനിടെയാണ്, കോലി അവരെ മറികടന്ന് യുവതിയെ ആലിംഗനം ചെയ്തത്.
ആൾക്കൂട്ടത്തിൽനിന്ന് താരത്തിന്റെ ശ്രദ്ധ കവരാൻ ശ്രമിച്ച യുവതിയെ കോലി ശ്രദ്ധിക്കുകയും, ഉടൻതന്നെ അവരുടെ അടുത്തേക്ക് നീങ്ങുകയുമായിരുന്നു. കോലിക്ക് മുൻപരിചയമുള്ള സ്ത്രീയായിരുന്നു അവിടെ നിന്നത് എന്ന് സൂചന നൽകുന്നതാണ് ദൃശ്യങ്ങൾ. യുവതിയെ കണ്ട ഉടൻതന്നെ കോലി പരിചയം കാണിക്കുന്നതും അവരുടെ അടുത്തേക്ക് ചെല്ലുന്നതും ദൃശ്യങ്ങളിൽ കാണാം. അവരോട് എന്തോ സംസാരിച്ചതിനു ശേഷമാണ് കോലി സഹതാരങ്ങൾക്കൊപ്പം മുന്നോട്ടു നീങ്ങിയത്.
ഈ യുവതി ആരാണെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. അതേസമയം, കോലിയുടെ ബന്ധുവായ സ്ത്രീയാണ് അതെന്നാണ് ഒരു വിഭാഗം ആരാധകർ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ലെന്നാണ് സംഭവം റിപ്പോർട്ട് ചെയ്ത ദേശീയ മാധ്യമങ്ങൾ വ്യക്തമാക്കുന്നത്.
ഫെബ്രുവരി 12ന് നടക്കുന്ന മൂന്നാം ഏകദിനത്തിനു മുന്നോടായായി, തിങ്കളാഴ്ച രാത്രിയോടെ ഇന്ത്യൻ ടീം അഹമ്മബാദിലെത്തി. പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യൻ ടീം പരമ്പര ഉറപ്പാക്കിക്കഴിഞ്ഞു. മൂന്നാം ഏകദിനവും ജയിച്ച് പരമ്പര തൂത്തുവാരി ചാംപ്യൻസ് ട്രോഫിക്ക് തയാറെടുക്കാനാണ് ഇന്ത്യയുടെ ശ്രമം. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽനിന്ന് മുട്ടുവേദനയെ തുടർന്ന് വിട്ടുനിന്ന കോലിക്ക്, കട്ടക്കിലെ രണ്ടാം ഏകദിനത്തിൽ തിളങ്ങാനായിരുന്നില്ല. ഈ സാഹചര്യത്തിൽ ചാംപ്യൻസ് ട്രോഫിക്കു മുന്നോടിയായി അഹമ്മബാദ് ഏകദിനത്തിൽ കോലിയുടെ പ്രകടനം ശ്രദ്ധിക്കപ്പെടും.