പിതാവിന്റെ മരണം; ചാംപ്യൻസ് ട്രോഫി തുടങ്ങുന്നതിന് തൊട്ടുമുൻപ് ടീം വിട്ട് ഇന്ത്യയുടെ ബോളിങ് കോച്ച്, നാട്ടിലേക്ക് മടങ്ങി

ദുബായ്∙ ചാംപ്യൻസ് ട്രോഫി ടൂർണമെന്റിനുള്ള ഒരുക്കങ്ങൾ ദുബായിൽ പുരോഗമിക്കുന്നതിനിടെ, ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ബോളിങ് പരിശീലകൻ മോണി മോർക്കൽ അടിയന്തരമായി നാട്ടലേക്ക് മടങ്ങി. പിതാവിന്റെ മരണത്തെ തുടർന്നാണ് മോർക്കൽ ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചുപോയതെന്നാണ് വിവരം. കുടുംബപരമായ വിഷയങ്ങളെ തുടർന്ന് താരം

ദുബായ്∙ ചാംപ്യൻസ് ട്രോഫി ടൂർണമെന്റിനുള്ള ഒരുക്കങ്ങൾ ദുബായിൽ പുരോഗമിക്കുന്നതിനിടെ, ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ബോളിങ് പരിശീലകൻ മോണി മോർക്കൽ അടിയന്തരമായി നാട്ടലേക്ക് മടങ്ങി. പിതാവിന്റെ മരണത്തെ തുടർന്നാണ് മോർക്കൽ ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചുപോയതെന്നാണ് വിവരം. കുടുംബപരമായ വിഷയങ്ങളെ തുടർന്ന് താരം നാട്ടിലേക്ക് മടങ്ങിയെന്നാണ് ഔദ്യോഗിക വിശദീകരണം.
ഇത്തവണ പാക്കിസ്ഥാനിലാണ് ചാംപ്യൻസ് ട്രോഫി ടൂർണമെന്റ് നടക്കുന്നതെങ്കിലും ഇന്ത്യയുടെ മത്സരങ്ങൾ ദുബായിലാണ്. ഫെബ്രുവരി 20ന് ആദ്യ മത്സരത്തിൽ ബംഗ്ലദേശിനെ നേരിടാനിരിക്കെയാണ് ബോളിങ് പരിശീലകൻ ടീം വിട്ടത്. അതിനു ശേഷം ഫെബ്രുവരി 23ന് പാക്കിസ്ഥാനെതിരായ നിർണായക മത്സരവുമുണ്ട്.
സൂപ്പർതാരം ജസ്പ്രീത് ബുമ്രയുടെ അഭാവം ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയ്ക്ക് തിരിച്ചടിയാകുമോയെന്ന ആശങ്കൾക്കിടെയാണ് മോണി മോർക്കലിന് ടീം വിടേണ്ട വന്നതെന്ന പ്രത്യേകതയുമുണ്ട്. മാത്രമല്ല, ജസ്പ്രീത് ബുമ്രയുടെ അഭാവത്തിൽ ഇന്ത്യയുടെ ബോളിങ് ആക്രമണത്തിന് മൂർച്ച കുറവാണെന്നും, മുഹമ്മദ് ഷമി പഴയ ഫോമിന്റെ നിഴൽ മാത്രമാണെന്നും കഴിഞ്ഞ ദിവസം ബംഗ്ലദേശിന്റെ മുൻ താരം ഇമ്രുൽ കയേസ് അവകാശപ്പടുകയും ചെയ്തിരുന്നു.