ഈ ക്യാച്ച് കണ്ടുനോക്കൂ...; പന്തടിച്ചത് മുന്നോട്ട്, കരുത്തുറ്റ ഷോട്ട് സ്ലിപ്പിൽ ‘ഈസി ക്യാച്ചാ’യി മാറിയത് ഇങ്ങനെ– വിഡിയോ
രഞ്ജി ട്രോഫി ക്രിക്കറ്റിൽ അതിനാടകീയ നിമിഷങ്ങൾക്കൊടുവിൽ കേരളത്തെ ഫൈനലിന് തൊട്ടരികെ എത്തിച്ച പത്താമത്തെ വിക്കറ്റിന് സൂപ്പർ ക്ലൈമാക്സിന്റെ സർവത്ര ചാരുത. രണ്ടു റൺസ് മാത്രം അകലെയുള്ള ഫൈനലിലെ ഇടം ‘വേഗം’ കയ്യെത്തിപ്പിടിക്കാനുള്ള ശ്രമത്തിൽ ബൗണ്ടറി ലക്ഷ്യമിട്ട് ഗുജറാത്ത് താരം അർസാൻ നഗ്‌വാസ്‌വാല പായിച്ച ഷോട്ടാണ്, ഷോർട്ട് ലെഗ്ഗിൽ ഫീൽഡ് ചെയ്തിരുന്ന സൽമാൻ നിസാറിന്റെ ഹെൽമറ്റിൽ ഇടിച്ചത്. അത്യാവശ്യം കനമുള്ള ഷോട്ടേറ്റ് ഫീൽഡർ നിലംപതിച്ചെങ്കിലും, പന്തു നേരെ ഉയർന്നുപൊങ്ങിയതാണ്

അഹമ്മദാബാദ്∙ രഞ്ജി ട്രോഫി ക്രിക്കറ്റിൽ അതിനാടകീയ നിമിഷങ്ങൾക്കൊടുവിൽ കേരളത്തെ ഫൈനലിന് തൊട്ടരികെ എത്തിച്ച പത്താമത്തെ വിക്കറ്റിന് സൂപ്പർ ക്ലൈമാക്സിന്റെ സർവത്ര ചാരുത. രണ്ടു റൺസ് മാത്രം അകലെയുള്ള ഫൈനലിലെ ഇടം ‘വേഗം’ കയ്യെത്തിപ്പിടിക്കാനുള്ള ശ്രമത്തിൽ ബൗണ്ടറി ലക്ഷ്യമിട്ട് ഗുജറാത്ത് താരം അർസാൻ നഗ്‌വാസ്‌വാല പായിച്ച ഷോട്ടാണ്, ഷോർട്ട് ലെഗ്ഗിൽ ഫീൽഡ് ചെയ്തിരുന്ന സൽമാൻ നിസാറിന്റെ ഹെൽമറ്റിൽ ഇടിച്ചത്. അത്യാവശ്യം കനമുള്ള ഷോട്ടേറ്റ് ഫീൽഡർ നിലംപതിച്ചെങ്കിലും, പന്തു നേരെ ഉയർന്നുപൊങ്ങിയതാണ് നിർണായകമായത്. ഒരുപക്ഷേ ഷോർട്ട് ലെഗ്ഗിലെ ഫീൽഡറെ കടന്നുപോയെങ്കിൽ ലോങ് ഓണിലൂടെ ബൗണ്ടറി കടക്കുമായിരുന്ന ഷോട്ടിനാണ്, ഹെൽമറ്റിന്റെ ‘ബ്ലോക്ക്’ വിലങ്ങുതടിയായത്.
മുന്നിലേക്ക് നഗ്‌വാസ്‌വാല പായിച്ച ഷോട്ട് ഹെൽമറ്റിൽത്തട്ടി ഉയർന്നുപൊങ്ങി നേരെ പിന്നിലേക്കാണ് നീങ്ങിയത്. അതാകട്ടെ, സ്ലിപ്പിൽ ചോരാത്ത കൈകളുമായി നിലയുറപ്പിച്ച കേരള നായകൻ സച്ചിൻ ബേബിക്ക് ഏറ്റവും അനായാസ ക്യാച്ചായി പരിണമിക്കുകയും ചെയ്തു. പന്ത് കയ്യിലൊതുക്കിയതോടെ ഫൈനൽ സ്ഥാനം ഉറപ്പായ സന്തോഷത്തിൽ കേരള താരങ്ങൾ ആഹ്ലാദനൃത്തം ചവിട്ടുമ്പോൾ, തൊട്ടരികെയെത്തിയ രഞ്ജി ട്രോഫി ഫൈനൽ സ്ഥാനം കൈവിട്ടുപോയതിന്റെ വേദനയിലായിരുന്നു ഗുജറാത്ത് ക്യാംപ്.
ഇനി അവശേഷിക്കുന്ന ഏക പ്രതീക്ഷയായ വിജയമെന്ന ഏറക്കുറേ അസാധ്യമായ സ്വപ്നത്തിനായി അവർ ഉടൻതന്നെ രണ്ടാം ഇന്നിങ്സ് ബോളിങ്ങിനായി ഇറങ്ങുകയും ചെയ്തു. ഇനി കേരളത്തെ എത്രയും വേഗം പുറത്താക്കി രണ്ടാമതു ബാറ്റുചെയ്ത് കേരളം ഉയർത്തുന്ന വിജയലക്ഷ്യം മറികടക്കുക എന്ന വഴി മാത്രമേ ഗുജറാത്തിനു മുന്നിലുള്ളൂ. അതിന് ആദ്യം കേരളത്തിന്റെ 10 വിക്കറ്റും വീഴ്ത്തണം. ശേഷം, കേരളം നേടുന്ന റൺസിനൊപ്പം മൂന്നു റൺസ് കൂടി അധികം നേടുകയും വേണം. ബാക്കിയുള്ളതാകട്ടെ ഏതാണ്ട് രണ്ടു സെഷൻ. അതായത് 60 ഓവറോളം കളി മാത്രം!