ഹാർദിക്, ആ വാച്ചിന്റെ വിലയെത്ര?: ഇന്ത്യ–പാക്ക് പോരാട്ടച്ചൂടിനിടെ ശ്രദ്ധ നേടി പാണ്ഡ്യയുടെ കോടികളുടെ വാച്ച്– വിഡിയോ

ദുബായ്∙ പാക്കിസ്ഥാനെതിരായ ചാംപ്യൻസ് ട്രോഫി മത്സരത്തിൽ ക്രിക്കറ്റ് പ്രേമികളുടെ ശ്രദ്ധ ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ വാച്ചിൽ ആയിരുന്നു. റിച്ചഡ് മിൽ എന്ന കമ്പനിയുടെ ടൂർബില്യൻ റാഫേൽ നദാൽ സ്കെൽട്ടൻ ഡയൽ എഡിഷൻ വാച്ചാണ് ഹാർദിക് കയ്യിൽ കെട്ടിയിരുന്നതെന്നാണ് ആരാധകരുടെ കണ്ടെത്തൽ. 2.5 കോടി മുതൽ 15 കോടി രൂപവരെ ഈ മോഡൽ വാച്ചുകൾക്ക് വില വരും.

കായികരംഗത്തുനിന്നു തന്നെ ഈ വാച്ചിന് ആരാധകർ ഏറെയാണ്. ഫുട്ബോൾ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ, ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലി, ടെന്നിസ് സൂപ്പർതാരം റാഫേൽ നദാൽ തുടങ്ങിയവർ ഈ വാച്ച് ഉപയോഗിച്ച് ശ്രദ്ധ നേടിയവരാണ്. ഹോളിവുഡ് താരങ്ങളായ മാർഗറ്റ് റോബി, ഫാറൽ വില്യംസ് തുടങ്ങിയവരും ഈ വാച്ച് ധരിച്ച് ശ്രദ്ധ നേടിയിരുന്നു.
ഫോർമുല വൺ ഡ്രൈവർമാരായ ചാൾസ് ലെക്ലെർക്, മുൻ ചാംപ്യൻ കൂടിയായ ഫിലിപ് മാസ എന്നിവരും റിച്ചഡ് മിൽ കമ്പനിയുടെ വാച്ചുകളുമായി വാർത്തകളിൽ ഇടംപിടിച്ചവരാണ്.