കറാച്ചി ∙ ഇന്ത്യയ്ക്കെതിരെ ദയനീയ തോൽവി ഏറ്റുവാങ്ങിയ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിനെ രൂക്ഷമായി വിമർശിച്ച് മുൻ പാക്ക് താരങ്ങൾ. ശുഭ്മൻ ഗില്ലിന്റെ വിക്കറ്റെടുത്ത ശേഷം പരിഹാസ്യകരമായ രീതിയിൽ ആഘോഷം നടത്തിയ സ്പിന്നർ അബ്‌‌റാർ അഹമ്മദിനെ മുൻ ക്യാപ്റ്റൻ വസീം അക്രം വിമർശിച്ചു. ടീമിലെ മൂന്നു പേസർമാരെയും പുറത്താക്കണമെന്നായിരുന്നു മുൻ ക്യാപ്റ്റനും പരിശീലകനുമായ മുഹമ്മദ് ഹഫീസിന്റെ അഭിപ്രായപ്രകടനം. താരങ്ങൾ എങ്ങനെയാണ് ഇത്രമാത്രം സമ്മർദ്ദത്തിന് അടിപ്പെടുന്നതെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പരിശോധിക്കണമെന്ന് മുൻ താരം ജാവേദ് മിയാൻദാദും ആവശ്യപ്പെട്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘ശുഭ്മൻ ഗില്ലിനെ പുറത്താക്കിയ ആ പന്ത് വളരെ മികച്ചതായിരുന്നു. അത് എനിക്ക് വളരെയധികം ഇഷ്ടമായി. പക്ഷേ ഗില്ലിനെ പുറത്താക്കിയ ശേഷമുള്ള ആഘോഷം ഒട്ടും നല്ലതായി തോന്നിയില്ല. എല്ലാറ്റിനും ഒരു സമയമുണ്ട്. ടീം വിജയത്തിലേക്കു നീങ്ങുമ്പോഴാണെങ്കിൽ നിങ്ങൾക്കത് ധൈര്യമായി ആഘോഷിക്കാം. ടീം വിജയവഴി കാണാതെ ഉഴറി നിൽക്കുന്ന സമയമാണെങ്കിൽ വിക്കറ്റ് ലഭിച്ചാലും കുറച്ചുകൂടി എളിമ കാണിക്കുക. അത് ഇവിടെ സംഭവിച്ചില്ല. ടീം പരാജയത്തിലേക്കു പോകുന്നതിനിടെ ഒരു വിക്കറ്റ് വീഴ്ത്തിയതിനാണോ 5 വിക്കറ്റ് തികച്ചതു പോലുള്ള ആഘോഷം? ഇക്കാര്യം അബ്‌റാറിനു പറഞ്ഞുകൊടുക്കാനും ആരുമില്ല. ആ ആഘോഷമാണ് എല്ലാം നശിപ്പിച്ചത്.’ – അക്രം പറഞ്ഞു.

ADVERTISEMENT

മത്സരത്തിനു മുൻപു തന്നെ പാക്ക് കളിക്കാർ അതീവ സമ്മർദത്തിലായിരുന്നുവെന്ന് മുൻ ക്യാപ്റ്റൻ ജാവേദ് മിയാൻദാദും പറഞ്ഞു. പാക്ക് താരങ്ങളുടെ ഈ മാനസികാവസ്ഥയ്ക്കു കാരണം എന്താണെന്ന് ക്രിക്കറ്റ് ബോർഡ് പരിശോധിക്കണം എന്നും മിയാൻദാദ് പറഞ്ഞു.

‘‘നമ്മുടെ സംവിധാനങ്ങളെയും സിലക്ടർമാരെയുമൊന്നും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഈ കളിക്കാർക്ക് എന്തെങ്കിലും കാര്യത്തിൽ കുറവു വന്നിട്ടുണ്ടോ എന്ന് പരിശോധിക്കൂ. പിസിബി വേണ്ടവിധത്തിൽ ഇവരുടെ കാര്യത്തിൽ ശ്രദ്ധിക്കുന്നില്ലേ? അവർക്ക് ആവശ്യത്തിന് പ്രതിഫലം നൽകുന്നില്ലേ? ഇത്തരം വലിയ ടൂർണമെന്റുകളിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനുള്ള ആവേശമൊക്കെ എവിടെപ്പോയി?’ – ജാവേദ് മിയാൻദാദ് ചോദിച്ചു.

‘‘സത്യത്തിൽ നമ്മുടെ കളിക്കാരെല്ലാം മത്സരത്തിനു മുൻപു തന്നെ കടുത്ത സമ്മർദ്ദത്തിലായിരുന്നു. അവരുടെ ശരീരഭാഷയിൽത്തന്നെ അതു കാണാം. ഇന്ത്യൻ ബോളർമാർക്കു മേൽ ആധിപത്യം സ്ഥാപിക്കണമെന്ന മനോഭാവം ഒരു കളിക്കാരനിൽപ്പോലും കണ്ടില്ല’ – മിയാൻദാദ് പറഞ്ഞു.

അതേസമയം, ഈ ഫലം പ്രതീക്ഷിച്ചതാണെന്നും തനിക്കു നിരാശയില്ലെന്നും മുൻ പാക്കിസ്ഥാൻ പേസ് ബോളർ ശുഐബ് അക്തർ പറഞ്ഞു.

ADVERTISEMENT

‘‘എനിക്ക് നിരാശയില്ല. കാരണം ഇതൊക്കെത്തന്നെയാണ് സംഭവിക്കാൻ പോകുന്നതെന്ന് എനിക്ക് അറിയാമായിരുന്നു. അഞ്ച് സ്പെഷലിസ്റ്റ് ബോളർമാരെ ഉൾപ്പെടുത്താതെ കളിച്ചാൽ ഇതല്ലാതെ എന്ത് സംഭവിക്കാൻ? ഈ ലോകം മുഴുവൻ അഞ്ച് ബോളർമാരെയാണ് കളിപ്പിക്കുന്നത്. നമ്മൾ മാത്രം ഓൾറൗണ്ടർമാർക്ക് പ്രാധാന്യം നൽകുന്നു. എന്താണ് ഇതിനു പിന്നിലെ ചിന്ത എന്ന് മനസ്സിലാകുന്നില്ല. ടീം മാനേജ്മെന്റിന് ഒന്നും മനസ്സിലാകുന്നില്ലെന്ന് തോന്നുന്നു. അക്കാര്യത്തിൽ എനിക്ക് നിരാശയുണ്ട്. ഈ കളിക്കാരോട് ഞാൻ എന്താണ് പറയേണ്ടത്? മാനേജ്മെന്റിന്റെ അതേ വഴിയേയാണ് അവരുടെയും സഞ്ചാരം’ – അക്തർ പറഞ്ഞു.

പാക്കിസ്ഥാനെ നേരിടുമ്പോൾ വിരാട് കോലി പ്രത്യേക മികവ് കൈവരിക്കുന്നുണ്ടെന്നും, കോലിയാണ് യഥാർഥ രാജാവെന്നും മുൻ താരം മുഹമ്മദ് ഹഫീസ് പറഞ്ഞു.

‘‘വലിയ വേദികളിലെ ഏറ്റവും മികച്ച പ്രകടനമാണ് വിരാട് കോലിയുടെ പ്രത്യേകത. വലിയ ടൂർണമെന്റുകൾ ലക്ഷ്യമിട്ട് കോലി ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കും. ഇന്ത്യയ്‌ക്കെതിരെ ശുഐബ് മാലിക്ക് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. അങ്ങനെയാണ് മാലിക്ക് പാക്കിസ്ഥാൻ ക്രിക്കറ്റിലെ സൂപ്പർതാരമായത്. ഇന്ത്യയ്‌ക്കെതിരായ അനായാസം സിക്സറുകൾ പായിച്ചാണ് ഷാഹിദ് അഫ്രീദി താരമായത്. വിരാട് കോലിയും അങ്ങനെ തന്നെ. ഇത്തരം മത്സരങ്ങൾക്കായി കാത്തിരുന്ന് അവസരം ഉപയോഗപ്പെടുത്തുകയാണ് കോലി. ഇന്ത്യയ്‌ക്കായി മത്സരങ്ങൾ ജയിക്കാൻ തനിക്കാകുമെന്ന ചിന്തയോടെയാണ് കോലിയൊക്കെ ക്രീസിൽ വരുന്നതുതന്നെ. വെറുതെ കളിക്കുകയല്ല, ടീമിനെ ജയിപ്പിച്ചിട്ടേ തിരിച്ചുകയറൂ എന്നതാണ് ചിന്ത’ – ഹഫീസ് പറഞ്ഞു.

English Summary:

Pakistan Cricket in Crisis: Pakistan cricket legends slam team's performance after India defeat