നാഗ്പുർ ∙ ‘അവരെന്റെ പ്രതിബദ്ധതയെ ചോദ്യം ചെയ്തു. എന്റെ ആത്മാർഥതയെ സംശയിച്ചു. ഒരു പതിറ്റാണ്ടോളം ആ ടീമിനെ സേവിച്ചയാളെന്ന നിലയിൽ ഞാൻ തീർച്ചയായും ബഹുമാനം അർഹിച്ചിരുന്നു..’– ഏതാനും മാസം മുൻപു വിദർഭ ടീം വിട്ടു കേരള ടീമിൽ ചേരുന്ന സമയത്ത് ആദിത്യ സർവതെ വൈകാരികമായി പ്രതികരിച്ചത് ഇങ്ങനെയാണ്. വിദർഭയെ 3 വട്ടം രഞ്ജി ഫൈനലിലെത്തിച്ച, വൈസ് ക്യാപ്റ്റൻ കൂടിയായിരുന്ന സർവതെ ഇന്നു തന്റെ ‘ഹോം ഗ്രൗണ്ടി’ൽ വീണ്ടുമിറങ്ങും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തെ ജയിപ്പിക്കാൻ മാത്രമല്ല, വിദർഭയിൽ നിന്നു തന്നെ അപമാനിച്ചു പറഞ്ഞുവിട്ടതിനു വ്യക്തിപരമായി കണക്കുതീർക്കാൻ കൂടി വേണ്ടി. സ്വയം തോൽവി സമ്മതിക്കുന്നതു വരെ ആരും തോറ്റവരല്ലെന്നതിന് സർവതെയെക്കാൾ മികച്ച ഉദാഹരണമില്ല. 10 വർഷത്തോളം വിദർഭയ്ക്കു കളിച്ച്, 250 വിക്കറ്റും 2 രഞ്ജി കിരീടങ്ങളും ടീമിനു സമ്മാനിച്ചയാളായിട്ടും കഴിഞ്ഞ വർഷം സർവതെയ്ക്കു ടീം വിടേണ്ടി വന്നതു ശുഭകരമായല്ല.

ADVERTISEMENT

കഴിഞ്ഞ രഞ്ജി ഫൈനലിൽ പുറംവേദന അലട്ടിയ സർവതെയ്ക്കു മത്സരത്തിൽ ശോഭിക്കാനായിരുന്നില്ല. ‘അദ്ദേഹം എന്തിനാണു കളിക്കുന്നത്’ എന്നു ടീം ഒഫ‍ീഷ്യൽസിലൊരാൾ പരസ്യമായി പ്രതികരിച്ചതും സർവതെയെ വേദനിപ്പിച്ചു.

9 ഓവർ സ്പെല്ലിനിടെ 53 ഡോട് ബോളുകളെറിഞ്ഞു വിസ്മയം സൃഷ്ടിച്ച അതേ സീസണിൽ തന്നെയാണ് ഒരു മത്സരത്തിൽ മങ്ങിയതിന്റെ പേരിൽ സർവതെ നിഷ്കരുണം വിമർശിക്കപ്പെട്ടത്. ടീമിൽ നിന്നു പുറത്താക്കപ്പെട്ടുവെന്നു പോലും സൂചനയുള്ളൊരു വിടവാങ്ങലുമായി നാഗ്പ‍ുരിൽ നിന്നു കേരളത്തിലെത്തിയ സർവതെ, ഈ സീസണിൽ 30 വിക്കറ്റുകൾ കേരളത്തിനു വേണ്ടി നേടി. 35–ാം വയസ്സിലും ഓൾറൗണ്ട് മികവു നിലനിർത്തുകയും ചെയ്യുന്നു. 

English Summary:

Aditya Sarvate's Nagpur Return: A score to settle

Show comments