ഇന്ത്യൻ താരങ്ങൾ കളിക്കുന്നത് ഐപിഎലിൽ മാത്രം, മറ്റു ടീമുകൾക്ക് അഞ്ചും ആറും ലീഗുകളിൽ കളിക്കുന്നവരില്ലേ?: ‘ഇന്ത്യയ്ക്കൊപ്പം’ സ്റ്റാർക്ക്
മെൽബൺ∙ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ എല്ലാ മത്സരങ്ങളും ഒറ്റ വേദിയിൽ കളിച്ചതിന്റെ മുൻതൂക്കം ഇന്ത്യയ്‌ക്ക് ലഭിച്ചിട്ടുണ്ട് എന്ന വാദത്തെ പിന്തുണച്ചും, ഈ വിവാദവുമായി ബന്ധപ്പെട്ട് പുതിയൊരു വാദം ഉയർത്തിയും ഓസ്ട്രേലിയൻ പേസ് ബോളർ മിച്ചൽ സ്റ്റാർക്ക് രംഗത്ത്. എല്ലാ മത്സരങ്ങളും ദുബായിൽ കളിച്ചതിന്റെ ഗുണം

മെൽബൺ∙ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ എല്ലാ മത്സരങ്ങളും ഒറ്റ വേദിയിൽ കളിച്ചതിന്റെ മുൻതൂക്കം ഇന്ത്യയ്‌ക്ക് ലഭിച്ചിട്ടുണ്ട് എന്ന വാദത്തെ പിന്തുണച്ചും, ഈ വിവാദവുമായി ബന്ധപ്പെട്ട് പുതിയൊരു വാദം ഉയർത്തിയും ഓസ്ട്രേലിയൻ പേസ് ബോളർ മിച്ചൽ സ്റ്റാർക്ക് രംഗത്ത്. എല്ലാ മത്സരങ്ങളും ദുബായിൽ കളിച്ചതിന്റെ ഗുണം ഇന്ത്യയ്ക്ക് ലഭിച്ചിട്ടുണ്ടാകാമെന്ന് പറഞ്ഞ സ്റ്റാർക്ക്, മറ്റു ടീമുകൾക്ക് ഒറ്റ വർഷം തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി അഞ്ചും ആറും ട്വന്റി20 ലീഗുകളിൽ കളിച്ച് പരിചയമുള്ള താരങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി. ഇന്ത്യൻ താരങ്ങൾ ഐപിഎലിൽ മാത്രം കളിക്കുമ്പോൾ, മറ്റു ടീമുകളുടെ താരങ്ങൾ അഞ്ചും ആറും ലീഗുകളിലാണ് ഓരോ വർഷവും കളിക്കുന്നതെന്നാണ് സ്റ്റാർക്കിന്റെ നിലപാട്.
‘‘ഇക്കാര്യത്തിൽ ഇതിനകം ഒട്ടേറെ ചർച്ചകൾ നടന്നുകഴിഞ്ഞതാണ്. പക്ഷേ, മത്സരം നടന്നത് നിഷ്പക്ഷ വേദിയിലാണ് എന്ന വാദവുമായി അതെല്ലാം ഇന്ത്യൻ ടീം തള്ളിക്കളഞ്ഞതുമാണ്. ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചാണ് ഇന്ത്യൻ ടീം കിരീടം ചൂടിയതെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. കുറച്ചുകാലമായി എല്ലാ ഫോർമാറ്റിലും മികച്ച ടീമാണ് ഇന്ത്യയ്‌ക്കുള്ളത്’ – സ്റ്റാർക്ക് പറഞ്ഞു.
‘‘മറ്റു ടീമുകൾക്ക് യാത്ര ചെയ്യേണ്ടിവന്നു എന്ന വാദത്തിലും കഴമ്പുണ്ട്. ന്യൂസീലൻഡ് ടീം തന്നെ ദുബായിൽ കളിച്ച ശേഷം പാക്കിസ്ഥാനിലേക്ക് പോകേണ്ടി വന്നു. പിന്നീട് ഫൈനലിനായി വീണ്ടും തിരികെ ദുബായിലേക്ക് പറന്നു. ടൂർണമെന്റിന് ആതിഥ്യം വഹിച്ച പാക്കിസ്ഥാൻ പോലും ഇന്ത്യയ്‌ക്കെതിരായ മത്സരത്തിനായി രാജ്യം വിടേണ്ടി വന്നു. യാത്രയുണ്ടാക്കിയ ബുദ്ധിമുട്ടിനേക്കുറിച്ച് ഡേവിഡ് മില്ലർ തുറന്നുപറയുകയും ചെയ്തതാണ്. ഒരു ടീം യാത്രയുടെ ബുദ്ധിമുട്ടുകളൊന്നുമില്ലാതെ ഒറ്റ സ്ഥലത്തുതന്നെ കളിക്കുമ്പോൾ, അവർക്കു കുറച്ചു മുൻതൂക്കം ലഭിക്കുമെന്നത് സത്യമാണ്’ – സ്റ്റാർക്ക് പറഞ്ഞു.
അതേസമയം, ഇന്ത്യൻ താരങ്ങളെ അപേക്ഷിച്ച് വ്യത്യസ്ത ട്വന്റി20 ലീഗുകളിൽ കളിച്ച്, വ്യത്യസ്ത സാഹചര്യങ്ങൾ പരിചയമുള്ള താരങ്ങൾ മറ്റു ടീമുകൾക്കുണ്ടെന്ന് സ്റ്റാർക്ക് ചൂണ്ടിക്കാട്ടി.
‘‘ഇന്ത്യ ഒഴികെയുള്ള ഏതു രാജ്യത്തിന്റെ താരമായാലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ക്രിക്കറ്റ് ലീഗുകളിൽ പങ്കെടുക്കാൻ അവസരമുണ്ട്. ഇന്ത്യൻ താരങ്ങൾ ആകെ കളിക്കുന്നത് ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) മാത്രമാണ്. അതുകൊണ്ട് ദുബായിൽ കളിക്കുന്നതിന്റെ മുൻതൂക്കത്തെക്കുറിച്ച് വലുതായി സംസാരിക്കുന്നതുകൊണ്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല. മറ്റു ടീമുകൾക്ക് ഒറ്റ വർഷം തന്നെ അഞ്ചും ആറും ലീഗുകളിൽ കളിച്ച് പരിചയമുള്ള താരങ്ങളുണ്ട്. പരിമിത ഓവർ മത്സരങ്ങളിൽ അവർക്ക് എത്രയധികം മത്സരങ്ങളുടെ പരിചയസമ്പത്താണ് ലഭിക്കുന്നതെന്ന് നോക്കൂ’ – സ്റ്റാർക്ക് പറഞ്ഞു.
‘‘ഇത്തവണ ഇന്ത്യൻ ടീം കിരീടം നേടിയതിൽ എനിക്ക് യാതൊരു ആശ്ചര്യവും തോന്നിയില്ല. സത്യം പറഞ്ഞാൽ ഒരു കളി പോലും ഞാൻ കണ്ടിട്ടില്ല എന്നതാണ് വാസ്തവം. ചാംപ്യൻസ് ട്രോഫിയിലെ മിക്ക കളികളും കണ്ടില്ല. ആകെ ഓസ്ട്രേലിയയുടെ കളികളുടെ ചില ഭാഗങ്ങൾ മാത്രമാണ് കണ്ടത്. വരുൺ ചക്രവർത്തിക്കൊപ്പം ഞാൻ കഴിഞ്ഞ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ കളിച്ചിട്ടുണ്ട്. പ്രതിഭയുള്ള താരമാണ് ചക്രവർത്തി. കിരീടം ചൂടിയതുകൊണ്ട് എക്കാലത്തെയും മികച്ച ഏകദിന ടീമാണ് ഇന്ത്യ എന്ന് പറയാനാകുമോ? ഇന്ത്യൻ ആരാധകർ ഒരുപക്ഷേ സമ്മതിച്ചേക്കാം. പക്ഷേ, ഓസ്ട്രേലിയൻ ആരാധകർക്ക് വിഭിന്നമായ അഭിപ്രായമുണ്ടാകും’ – സ്റ്റാർക്ക് പറഞ്ഞു.