ഉപദേശത്തിനില്ല; യുവതാരങ്ങളെ നിരീക്ഷിക്കും, എവിടെയാണ് പിന്തുണ ആവശ്യമെന്ന് കണ്ടെത്തും: 13കാരൻ ഐപിഎലിന് തയാറെന്നും സഞ്ജു

ജയ്‌പുർ∙ യുവതാരങ്ങൾക്ക് ഉപദേശം നൽകുന്നതിനു പകരം, അവരുടെ പ്രകടനം നിരീക്ഷിച്ച് പിന്തുണ ആവശ്യമുള്ള മേഖലകൾ കണ്ടെത്തുന്നതിനാണ് ക്യാപ്റ്റനെന്ന നിലയിൽ പ്രാധാന്യം നൽകുന്നതെന്ന് ഐപിഎലിൽ രാജസ്ഥാൻ റോയൽസിനെ നയിക്കുന്ന മലയാളി താരം സഞ്ജു സാംസൺ. ഇപ്പോഴത്തെ യുവതാരങ്ങൾ അസാമാന്യമാം വിധം ആത്മവിശ്വാസമുള്ളവരാണെന്ന്

ജയ്‌പുർ∙ യുവതാരങ്ങൾക്ക് ഉപദേശം നൽകുന്നതിനു പകരം, അവരുടെ പ്രകടനം നിരീക്ഷിച്ച് പിന്തുണ ആവശ്യമുള്ള മേഖലകൾ കണ്ടെത്തുന്നതിനാണ് ക്യാപ്റ്റനെന്ന നിലയിൽ പ്രാധാന്യം നൽകുന്നതെന്ന് ഐപിഎലിൽ രാജസ്ഥാൻ റോയൽസിനെ നയിക്കുന്ന മലയാളി താരം സഞ്ജു സാംസൺ. ഇപ്പോഴത്തെ യുവതാരങ്ങൾ അസാമാന്യമാം വിധം ആത്മവിശ്വാസമുള്ളവരാണെന്ന് സഞ്ജു അഭിപ്രായപ്പെട്ടു. ഇന്ത്യൻ ക്രിക്കറ്റിന്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് മനസിലാക്കി അതിനനുസരിച്ച് സ്വന്തം കളി രൂപപ്പെടുത്തുന്നവരാണ് അവരെന്നും സഞ്ജു പറഞ്ഞു.
രാജസ്ഥാൻ റോയൽസ് ഇത്തവണ താരലേലത്തിൽ 1.10 കോടി രൂപയ്‌ക്ക് സ്വന്തമാക്കിയ ബിഹാറിൽനിന്നുള്ള 13 വയസ്സുകാരൻ വൈഭവ് സൂര്യവംശിയുമായി ബന്ധപ്പെട്ട് ഉയർന്ന ചോദ്യത്തോട് പ്രതികരിക്കുമ്പോഴാണ് സഞ്ജു ഇക്കാര്യം പറഞ്ഞത്.
‘‘വളരെ ആത്മവിശ്വാസം സ്ഫുരിക്കുന്ന ശൈലിയാണ് വൈഭവിന്റേത്. അക്കാദമിയിൽവച്ച് വളരെ അനായാസമാണ് അദ്ദേഹം ഗ്രൗണ്ടിനു പുറത്തേക്ക് സിക്സറുകൾ പറത്തിയത്. വൈഭവിന്റെ പവർ ഹിറ്റിങ്ങിനെക്കുറിച്ച് ഇപ്പോൾത്തന്നെ ആളുകൾ സംസാരിക്കുന്നുണ്ട്. അതിൽക്കൂടുതൽ എന്താണ് വേണ്ടത്? ആ താരത്തിന്റെ കരുത്ത് മനസ്സിലാക്കുക, വേണ്ട പിന്തുണ ഉറപ്പാക്കുക, മൂത്ത സഹോദരനേപ്പോലെ ഒപ്പം നിൽക്കുക.. ഇതൊക്കെയാണ് നമ്മൾ ചെയ്യേണ്ടത്’ – സഞ്ജു പറഞ്ഞു.
‘‘രാജസ്ഥാൻ ജഴ്സിയിൽ കളിക്കാൻ വൈഭവ് തയാറായിക്കഴിഞ്ഞു. അദ്ദേഹത്തിന്റെ സ്വാഭാവികമായ ശൈലിയിൽ കളിക്കാൻ അനുവദിക്കുക, ടീമിൽ അതിനുള്ള അന്തരീക്ഷം ഒരുക്കുക എന്നതൊക്കെയാണ് നമുക്കു ചെയ്യാവുന്നത്. ഇക്കാര്യത്തിൽ രാജസ്ഥാൻ റോയൽസ് മുൻപു മുതലേ പ്രശസ്തമാണല്ലോ. കളിക്കാരെ പിന്തുണയ്ക്കുന്നതിലും ഡ്രസിങ് റൂമിൽ വളരെ അയവുള്ള അന്തരീക്ഷം ഒരുക്കുന്നതിലും ഞങ്ങൾ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.’ – സഞ്ജു പറഞ്ഞു.
‘‘ഏതാനും വർഷങ്ങൾക്കുള്ളിൽ വൈഭവ് ഇന്ത്യൻ ജഴ്സിയണിയില്ലെന്ന് ആരുകണ്ടു? എന്തായാലും ഐപിഎലിൽ കളിക്കാൻ വൈഭവ് സുസജ്ജനാണ്. മികച്ച ഷോട്ടുകൾ കളിക്കാനുള്ള വിരുതും മികവും അദ്ദേഹത്തിനുണ്ട്. ബാക്കി എന്തൊക്കെയാണെന്ന് കാത്തിരുന്നു കാണാം’ – സഞ്ജു പറഞ്ഞു.
‘‘യുവതാരങ്ങൾക്ക് ഉപദേശം നൽകുന്നതിനേക്കാൾ, അവരെ ശ്രദ്ധാപൂർവം നിരീക്ഷിക്കാനാണ് ഞാൻ ശ്രമിക്കാറുള്ളത്. അവർ എപ്രകാരമാണ് കളിക്കുന്നത്, എങ്ങനെയാണ് കളിയെ സമീപിക്കുന്നത്, എന്തൊക്കെയാണ് അവരുടെ ഇഷ്ടങ്ങൾ, എന്തു പിന്തുണയാണ് അവർക്ക് ക്യാപ്റ്റനെന്ന നിലയിൽ എന്നിൽനിന്ന് വേണ്ടത്... ഇതൊക്കെ ഞാൻ മനസ്സിലാക്കാൻ ശ്രമിക്കാറുണ്ട്. ഈ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ എന്റേതായ ഒരു പദ്ധതിയുണ്ടാക്കും’ – സഞ്ജു പറഞ്ഞു.