ആളുകള്‍ ഞങ്ങളുടെ തോൽവി ആഗ്രഹിക്കുന്നു, വിമർശിക്കാനായി കാത്തിരിപ്പ്: ‘സങ്കടം’ പറഞ്ഞ് പാക്ക് താരം

ഡുനേഡിൻ∙ തുടര്‍ച്ചയായ തോൽവികളിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിനെതിരെ വിമർശനങ്ങൾ ഉയരുന്നതിനിടെ സങ്കടം പറഞ്ഞ് പാക്ക് പേസ് ബോളർ ഹാരിസ് റൗഫ്. ന്യൂസീലൻഡിനെതിരായ രണ്ടാം ട്വന്റി20യിലും തോൽവി വഴങ്ങിയതിനു പിന്നാലെയാണു ഹാരിസ് റൗഫിന്റെ പ്രതികരണം. പാക്കിസ്ഥാന്‍ തോൽക്കുന്നതു കാണാൻ ആളുകൾ കാത്തിരിക്കുകയാണെന്നു

ഡുനേഡിൻ∙ തുടര്‍ച്ചയായ തോൽവികളിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിനെതിരെ വിമർശനങ്ങൾ ഉയരുന്നതിനിടെ സങ്കടം പറഞ്ഞ് പാക്ക് പേസ് ബോളർ ഹാരിസ് റൗഫ്. ന്യൂസീലൻഡിനെതിരായ രണ്ടാം ട്വന്റി20യിലും തോൽവി വഴങ്ങിയതിനു പിന്നാലെയാണു ഹാരിസ് റൗഫിന്റെ പ്രതികരണം. പാക്കിസ്ഥാന്‍ തോൽക്കുന്നതു കാണാൻ ആളുകൾ കാത്തിരിക്കുകയാണെന്നു ഹാരിസ് റൗഫ് മത്സര ശേഷമുള്ള വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു. പാക്കിസ്ഥാനിലെ ആളുകൾ തന്നെ ഈ ടീം തോൽക്കാൻ ആഗ്രഹിക്കുന്നതായും ഹാരിസ് റൗഫ് വിമർശിച്ചു.
‘‘സ്വന്തം താരങ്ങളെ വിമർശിക്കുകയെന്നത് പാക്കിസ്ഥാനിൽ സാധാരണ കാര്യമായിട്ടുണ്ട്. പുതിയ യുവ താരങ്ങൾക്ക് അവസരം നൽകുമ്പോഴാണ് ഇങ്ങനെ. നിങ്ങൾ മറ്റു ടീമുകളുടെ നോക്കുക. യുവാക്കൾക്കു പൂർണ സ്വാതന്ത്ര്യമാണു നൽകുന്നത്. അവർക്ക് 10–15 മത്സരങ്ങളൊക്കെ കിട്ടുന്നുണ്ട്. ആദ്യമായി രാജ്യാന്തര ക്രിക്കറ്റ് കളിക്കുമ്പോൾ തീർച്ചയായും നിങ്ങൾ ബുദ്ധിമുട്ടും.’’
‘‘പാക്ക് താരങ്ങളെ വിമര്‍ശിക്കുകയെന്നതു രാജ്യത്ത് ഇപ്പോൾ സാധാരണമായിരിക്കുന്നു. ഞങ്ങള്‍ തോൽക്കുന്നതു കാണാൻ പാക്കിസ്ഥാനിലെ ആളുകൾ തന്നെ കാത്തിരിക്കുകയാണ്. എന്നിട്ടു വേണം അവർക്കു വിമർശിക്കാൻ.’’– ഹാരിസ് റൗഫ് പ്രതികരിച്ചു. അതേസമയം ആദ്യ ട്വന്റി20യേക്കാൾ മികച്ച പ്രകടനമായിരുന്നു പാക്കിസ്ഥാൻ രണ്ടാം മത്സരത്തിൽ നടത്തിയതെന്ന് ക്യാപ്റ്റൻ സൽമാൻ ആഗ വ്യക്തമാക്കി. ‘‘കഴിഞ്ഞ മത്സരത്തേക്കാൾ മികച്ചതായിരുന്നു രണ്ടാം ട്വന്റി20. പോസിറ്റീവായ ഒരുപാടു കാര്യങ്ങളുണ്ട്. കുറച്ചുകൂടി നന്നായി ഞങ്ങള്‍ ബാറ്റു ചെയ്തെന്നു തോന്നുന്നു. ബോളിങ്ങും ഫീൽഡിങ്ങും മികച്ചതായിരുന്നു. പക്ഷേ അതു തുടരേണ്ടതുണ്ട്.’’– സൽമാൻ ആഗ പറഞ്ഞു.
രണ്ടാം മത്സരത്തിൽ അഞ്ചു വിക്കറ്റ് വിജയം ന്യൂസീലൻഡ് സ്വന്തമാക്കി. 15 ഓവറായി വെട്ടിച്ചുരുക്കിയ കളിയില്‍ ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാൻ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 135 റൺസാണു നേടിയത്. മറുപടി ബാറ്റിങ്ങിൽ 13.1 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ന്യൂസീലൻഡ് വിജയത്തിലെത്തി.