ചെറിയ മാറ്റങ്ങളല്ല, വലിയ ‘മെയ്ക്ക് ഓവർ’; ടീമേ ഗെറ്റ് റെഡി!

ഇന്ത്യൻ പ്രിമിയർ ലീഗിന്റെ 18–ാം പതിപ്പിനു കൊടിയേറാൻ ഇനി 3 ദിവസം മാത്രം. മെഗാ ലേലം കഴിഞ്ഞു ‘മെയ്ക്ക് ഓവർ’ എന്നു പറയേണ്ട മാറ്റങ്ങളുമായാണു മുംബൈ മുതൽ ലക്നൗ വരെ നീളുന്ന ടീമുകളുടെ വരവ്.
ഇന്ത്യൻ പ്രിമിയർ ലീഗിന്റെ 18–ാം പതിപ്പിനു കൊടിയേറാൻ ഇനി 3 ദിവസം മാത്രം. മെഗാ ലേലം കഴിഞ്ഞു ‘മെയ്ക്ക് ഓവർ’ എന്നു പറയേണ്ട മാറ്റങ്ങളുമായാണു മുംബൈ മുതൽ ലക്നൗ വരെ നീളുന്ന ടീമുകളുടെ വരവ്.
ഇന്ത്യൻ പ്രിമിയർ ലീഗിന്റെ 18–ാം പതിപ്പിനു കൊടിയേറാൻ ഇനി 3 ദിവസം മാത്രം. മെഗാ ലേലം കഴിഞ്ഞു ‘മെയ്ക്ക് ഓവർ’ എന്നു പറയേണ്ട മാറ്റങ്ങളുമായാണു മുംബൈ മുതൽ ലക്നൗ വരെ നീളുന്ന ടീമുകളുടെ വരവ്.
ഇന്ത്യൻ പ്രിമിയർ ലീഗിന്റെ 18–ാം പതിപ്പിനു കൊടിയേറാൻ ഇനി 3 ദിവസം മാത്രം. മെഗാ ലേലം കഴിഞ്ഞു ‘മെയ്ക്ക് ഓവർ’ എന്നു പറയേണ്ട മാറ്റങ്ങളുമായാണു മുംബൈ മുതൽ ലക്നൗ വരെ നീളുന്ന ടീമുകളുടെ വരവ്.
പവർഫുൾ മുംബൈ
പവർഫുൾ ഇന്ത്യൻ താരങ്ങളെ അണിനിരത്തുന്ന മുംബൈ ഇന്ത്യൻസിന്റെ ശീലത്തിന് ഇത്തവണയും മാറ്റമില്ല. പക്ഷേ, വിദേശ താരങ്ങളിൽ പതിവുള്ള അത്ര ആർഭാടം കാണാനുമില്ല. പേസിലെ വിശ്വസ്തൻ ട്രെന്റ് ബോൾട്ടിനെ തിരിച്ചെടുക്കുകയും സ്പിൻ വിഭാഗത്തിലേക്കു മിച്ചൽ സാന്റ്നറിനെ കണ്ടെത്തുകയും ചെയ്ത മുംബൈ റയാൻ റിക്കിൾട്ടനെയും വിൽ ജാക്‌സിനെയും കൂട്ടി ബാറ്റിങ് കരുത്ത് ഒന്നുകൂടി വർധിപ്പിച്ചിട്ടുണ്ട്. ബുമ്രയുടെ അഭാവമുള്ള ആദ്യ മത്സരങ്ങളിൽ ബോൾട്ടിനൊപ്പം പേസിനെ നയിക്കുക ദീപക് ചാഹറാകും. സ്പിൻ വിഭാഗമാകും ഇക്കുറിയും ഹാർദിക് പാണ്ഡ്യയുടെ ടീമിന്റെ ദൗർബല്യം.
സാധ്യതാ പ്ലേയിങ് 12(ഇംപാക്ട് പ്ലെയർ ഉൾപ്പെടെ)
രോഹിത് ശർമ, റയാൻ റിക്കിൽട്ടൻ, തിലക് വർമ, സൂര്യകുമാർ യാദവ്, വിൽ ജാക്സ്, ഹാർദിക് പാണ്ഡ്യ, നമൻ ധീർ, മിച്ചൽ സാന്റ്‌നർ, ദീപക് ചാഹർ, ജസ്പ്രീത് ബുമ്ര, ട്രെന്റ് ബോൾട്ട്, കൃഷ്ണൻ ശ്രീജിത്ത്
സ്പിൻ കരുത്തിൽ ചെന്നൈ
മുംബൈയ്ക്കു ക്ഷാമം സ്പിന്നർമാരാണെങ്കിൽ ചെന്നൈയ്ക്ക് ആ വിഭാഗം കരുത്തിന്റെ പ്രഭവ കേന്ദ്രമാണ്. ധോണി 43–ാം വയസ്സിലും വിക്കറ്റിനു പിന്നിലെത്തുന്ന ടീമിൽ അശ്വിൻ –ജഡേജ ജോടി വീണ്ടും ഒരുമിക്കുന്നു. അഫ്ഗാൻ സ്പിന്നർ നൂർ മുഹമ്മദും കൂടി ചേരുന്നതാണു ചെപ്പോക്കിലെ കറങ്ങിത്തിരിയുന്ന പിച്ച് തട്ടകമായ ടീമിന്റെ സ്പിൻ നിര. മതീഷ പതിരാനയും നേഥൻ എല്ലിസും ഖലീൽ അഹമ്മദുമുള്ള പേസ് വിഭാഗവും മൂർച്ചയേറിയത്. ഋതുരാജ് ഗെയ്‌ക്‌വാദ് നയിക്കുന്ന ടീമിൽ സാം കറനും രചിൻ രവീന്ദ്രയും ശിവം ദുബെയും ദീപക് ഹൂഡയും ഉൾപ്പെടെ ഓൾറൗണ്ട് നിരയിലും ആളേറെ.
സാധ്യതാ പ്ലേയിങ് 12
ഋതുരാജ് ഗെയ്‌ക്‌വാദ്, ഡെവൻ കോൺവേ, രാഹുൽ ത്രിപാഠി, ശിവം ദുബെ, സാം കറൻ, ദീപക് ഹൂഡ, രവീന്ദ്ര ജഡേജ, എം.എസ്.ധോണി, ആർ.അശ്വിൻ, നൂർ അഹമ്മദ്, ഖലീൽ അഹമ്മദ്, മതീഷ പതിരാന
പേരുദോഷം മാറ്റാൻ ആർസിബി
കിരീടമില്ലാ ടീമെന്നു പേരുദോഷം മാറ്റുകയാണു മുൻ സീസണിൽനിന്നു പേരിനു മാത്രം താരങ്ങളെ നിലനിർത്തിയ ആർസിബിയുടെ ലക്ഷ്യം. രജത് പാട്ടിദാറിനെ നായകനാക്കി, കോലിയെ മുന്നിൽ നിർത്തിയുള്ള ഈ വരവിൽ ലിയാം ലിവിങ്സ്റ്റൻ, ടിം ഡേവിഡ്, ഫിൽ സോൾട്ട്, റൊമാരിയോ ഷെപ്പേഡ് തുടങ്ങിയ ബിഗ് ഹിറ്റർമാരുടെ പടയുണ്ട്. ഹെയ്‌സൽവുഡിനെയും ഭുവനേശ്വർ കുമാറിനെയും സ്വന്തമാക്കി പേസിലെ സ്ഥിരം പ്രശ്നങ്ങൾക്കു പരിഹാരം തേടിയ ടീമിനു പക്ഷേ, സ്പിൻ ഇത്തവണയും തലവേദന സൃഷ്ടിച്ചേക്കും.
സാധ്യതാ പ്ലേയിങ് 12
വിരാട് കോലി, ഫിൽ സോൾട്ട്, രജത് പാട്ടിദാർ, ലിയാം ലിവിങ്സ്റ്റൻ, ക്രുനാൽ പാണ്ഡ്യ, ജിതേഷ് ശർമ, ടിം ഡേവിഡ്, രസിഖ് സലാം, ഭുവനേശ്വർ കുമാർ, ജോഷ് ഹെയ്‌സൽവുഡ്, യഷ് ദയാൽ, സുയാഷ് ശർമ
ഹെവിവെയ്റ്റ് ഹൈദരാബാദ്
ട്വന്റി20ക്കു ചേർന്ന രസക്കൂട്ട് പരീക്ഷിച്ചു വിജയിച്ച മുൻ സീസണിൽ നിന്നും ഒരു പടി ഉയരെ നിൽക്കുന്ന ഹെവിവെയ്റ്റ് ടീമുമായാണു സൺറൈസേഴ്സിന്റെ വരവ്. ഹെഡും ക്ലാസനും അഭിഷേകുമുള്ള ബാറ്റിങ് ഓർഡറിലേക്കു ഇഷാൻ കിഷനെയും അഭിനവ് മനോഹറിനെയും കൂടെക്കൂട്ടിയ പാറ്റ് കമിൻസിന്റെ സംഘം ബോളിങ് വിഭാഗത്തിലും ആഴം കൂട്ടിയാണെത്തുന്നത്. ഐപിഎലിലെ സ്ഥിരം സൂപ്പർ ബോളർമാരായ മുഹമ്മദ് ഷമിയും ഹർഷൽ പട്ടേലും പേസിലും ഓസീസിന്റെ വിശ്വസ്തൻ ആദം സാംപ സ്പിന്നിലും ടീമിന്റെ പുതിയ കരുത്താണ്. പരിചയ സമ്പത്തേറിയ പകരക്കാരില്ലായെന്നതു ലീഗിൽ വിദേശ നായകനു കീഴിലെത്തുന്ന ടീമിന്റെ പോരായ്മയാണ്.
സാധ്യതാ പ്ലേയിങ് 12
ട്രാവിസ് ഹെഡ്, അഭിഷേക് ശർമ, ഇഷാൻ കിഷൻ, നിതീഷ് റെഡ്ഡി, ഹെയ്ൻറിച് ക്ലാസൻ, അഭിനവ് മനോഹർ, അനികേദ് വർമ, പാറ്റ് കമിൻസ്, ഹർഷൽ പട്ടേൽ, മുഹമ്മദ് ഷമി, ആദം സാംപ, രാഹുൽ ചാഹർ
കൊൽക്കത്തയുടെ ചാംപ്യൻ ടീം
നിലവിലെ ജേതാക്കൾ ആ കരുത്ത് ഭദ്രമാക്കിത്തന്നെയാണു കിരീടം നിലനിർത്താനെത്തുന്നത്. മുൻ സീസണിലെ 6 പേരെ നിലനിർത്തിയും 6 പേരെ ലേലത്തിലെത്തിച്ചും ‘ചാംപ്യൻ ഫാക്ടർ’ മുറുകെപ്പിടിച്ച നൈറ്റ് റൈഡേഴ്സ് പക്ഷേ, നായകനെ മാറ്റിയിട്ടുണ്ട്. അജിൻക്യ രഹാനെ നയിക്കുന്ന ടീമിൽ ഡികോക്കും മൊയീൻ അലിയും റോവ്‌മാൻ പവലും ആൻറിച് നോർട്യയും സ്പെൻസർ ജോൺസണും പോലുള്ള പരിചയസമ്പന്നരാണു നവാഗതർ. നരെയ്നും വരുണും ചേർന്ന സ്പിൻ കരുത്ത് ഹൈലൈറ്റായ ടീമിനു ഡികോക്കിന്റെയും രഹാനെയുടെയും വരവോടെ ബാറ്റിങ്ങിലും സ്ഥിരതയേറിയിട്ടുണ്ടാകും.
സാധ്യതാ പ്ലേയിങ് 12
സുനിൽ നരെയ്ൻ, ക്വിന്റൻ ഡികോക്ക്, അജിൻക്യ രഹാനെ, വെങ്കടേഷ് അയ്യർ, ആംഗ്ക്രിഷ് രഘുവംശി, റിങ്കു സിങ്, രമൺദീപ് സിങ്, ആന്ദ്രെ റസൽ, ഹർഷിത് റാണ, വരുൺ ചക്രവർത്തി, വൈഭവ് അറോറ, ആൻറിച് നോർട്യ