പന്തിൽ തുപ്പൽ തേക്കുന്നത് വിലക്കിയ നടപടി പുനഃപരിശോധിക്കാൻ ബിസിസിഐ; വിലക്ക് നീക്കാൻ സാധ്യത

ന്യൂഡൽഹി∙ ഐപിഎൽ മത്സരങ്ങളിൽ ബോളർമാരോ ഫീൽഡർമാരോ പന്തിൽ തുപ്പൽ തേക്കുന്നത് വിലക്കിയ നടപടി പുനഃപരിശോധിക്കാൻ ബിസിസിഐ. പന്തിന്റെ തിളക്കം നിലനിർത്തി സ്വിങ് ലഭിക്കാനായി തുപ്പലോ വിയർപ്പോ പന്തിന്റെ ഒരു വശത്ത് തേച്ചുപിടിപ്പിക്കുന്ന പതിവ് ക്രിക്കറ്റിലുണ്ടായിരുന്നു.

എന്നാൽ കോവിഡിനു പിന്നാലെ പന്തിൽ തുപ്പൽ തേക്കുന്നതിന് രാജ്യാന്തര തലത്തിൽ തന്നെ വിലക്കുവന്നു. തുടർന്ന് ഐപിഎലിനും ഈ നിയമം ബാധകമാക്കി. കോവിഡ് ഭീതി ഒഴിഞ്ഞെങ്കിലും വിലക്ക് നീക്കാൻ ഐസിസിയോ ബിസിസിഐയോ തയാറായിരുന്നില്ല.
ഇതിനെതിരെ പല താരങ്ങളും രംഗത്തു വന്നതോടെയാണ് ഈ സീസണിൽ വിലക്ക് മാറ്റാൻ ബിസിസിഐ ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇന്ന് മുംബൈയിൽ ടീം ക്യാപ്റ്റൻമാരുടെ യോഗം ബിസിസിഐ വിളിച്ചിട്ടുണ്ട്.