ആർസിബിക്ക് ‘യാത്രാ ദുരിതം’, കന്നിക്കിരീടത്തിന് ‘സഞ്ചരിക്കേണ്ടത്’ 17,048 കി.മീ; സൺറൈസേഴ്സ്, ഡൽഹി, ലക്നൗ ടീമുകൾക്ക് ‘യാത്രാ സുഖം’!

ഐപിഎൽ 18–ാം സീസണിലെ 14 ഗ്രൂപ്പ് മത്സരങ്ങൾക്കായി ബെംഗളൂരു റോയൽ ചാലഞ്ചേഴ്സ് ടീം ഗ്രൗണ്ടിൽ ചെലവഴിക്കേണ്ടത് ഏകദേശം 42 മണിക്കൂറാണ്. എന്നാൽ, ഈ മത്സരങ്ങൾ കളിക്കാനായി അവർ സഞ്ചരിക്കേണ്ടത് 17048 കിലോമീറ്ററും! 2 മാസം നീളുന്ന ഐപിഎൽ സീസണിൽ കോലിയും സംഘവും കൂടുതൽ സമയം ചെലഴിക്കേണ്ടി വരിക യാത്രയ്ക്കു വേണ്ടിയാകും! 13 വേദികളിലായി നടക്കുന്ന ഈ സീസണിലെ മത്സരക്രമം ഏറ്റവും വലയ്ക്കുന്നതു കന്നിക്കിരീടം മോഹിച്ചെത്തുന്ന ബെംഗളൂരു ടീമിനെയാണ്.

സൺറൈസേഴ്സ് ഹൈദരാബാദിനും ഡൽഹി ക്യാപിറ്റൽസിനുമെല്ലാം പതിനായിരത്തിൽ താഴെ കിലോമീറ്റർ സഞ്ചരിച്ചാൽ മതിയെന്നിരിക്കെയാണ് ആകാശ യാത്ര ബെംഗളൂരുവിനു വലിയ കടമ്പയായി മാറുന്നത്.
∙ പാവം ബെംഗളൂരു!
ഹോം ഗ്രൗണ്ടിൽ തുടരെ മത്സരങ്ങൾ കിട്ടുകയെന്നതാണ് ഐപിഎലിലെ യാത്രാ ദുരിതങ്ങൾക്കിടെ ടീമുകൾക്കു ലഭിക്കാറുള്ള വലിയ ആശ്വാസം. സ്വന്തം ഗ്രൗണ്ടിൽ മത്സരത്തിനുശേഷം വിമാന യാത്രകളില്ലാതെ അതേ ഗ്രൗണ്ടിൽ വീണ്ടും മത്സരത്തിനിറങ്ങുന്ന ടീമുകൾക്കു പരിശീലനത്തിനും വിശ്രമത്തിനും അധിക സമയം ലഭിക്കുന്നു. എന്നാൽ സീസണിൽ ബെംഗളൂരുവിനു തുടരെ 2 ഹോം മത്സരങ്ങളുള്ളത് ഒറ്റത്തവണ മാത്രമാണ്. അതും അവസാന 2 മത്സരങ്ങൾ.
നാളെ കൊൽക്കത്ത ഈഡൻ ഗാർഡൻസിലെത്തി ഉദ്ഘാടന മത്സരം കളിക്കുന്ന ബെംഗളൂരുവിനു തൊട്ടടുത്ത മത്സരത്തിനായി രാജ്യത്തിന്റെ തെക്കേയറ്റത്തുള്ള ചെന്നൈയിലെത്തണം. സീസണിലെ 6 മുതൽ 13 വരെയുള്ള മത്സരങ്ങൾക്കായി രാജ്യമൊട്ടാകെ പറന്നു നടക്കേണ്ട സ്ഥിതിയാണ് ബെംഗളൂരുവിന്. ഓരോ യാത്രയുടെയും ആകാശദൂരം 1500 കിലോമീറ്ററിൽ കൂടുതലും.
∙ ഹൈദരാബാദിനു ലോട്ടറി!
സീസണിൽ മത്സരങ്ങൾക്കായി കുറഞ്ഞ ദൂരം സഞ്ചരിക്കേണ്ടി വരുന്ന ടീം സൺറൈസേഴ്സ് ഹൈദരാബാദാണ് (8536 കി.മീ). അതിനു കാരണം മത്സര ഷെഡ്യൂളിൽ അവർക്കു ലഭിച്ച ആനുകൂല്യമാണ്. സീസണിലെ ആദ്യ 6 മത്സരങ്ങളിൽ നാലും അവർ കളിക്കുന്നത് ഹോം ഗ്രൗണ്ടായ ഹൈദരാബാദിൽ. സീസണിൽ അവരുടെ ആദ്യ ഏവേ മത്സരം ഡൽഹി ക്യാപിറ്റൽസിനെതിരെയാണ്. പക്ഷേ അതു നടക്കുന്നത് ഡൽഹി ടീമിന്റെ രണ്ടാം ഹോം ഗ്രൗണ്ടായ വിശാഖപട്ടണത്താണ്.
ആദ്യ എവേ മാച്ചിനായി അവർ സഞ്ചരിക്കേണ്ട 500 കിലോമീറ്റർ ദൂരം മാത്രം. തുടരെ 2 ഹോം മത്സരങ്ങൾ കളിക്കാൻ സീസണിൽ 3 തവണ ഹൈദരാബാദ് ടീമിന് അവസരവുമുണ്ട്.
∙ 7 വീതം ഹോം മത്സരങ്ങളും എവേ മത്സരങ്ങളുമാണ് സീസണിൽ ഓരോ ടീമും ഗ്രൂപ്പ് ഘട്ടത്തിൽ കളിക്കേണ്ടത്. ഹോം ഗ്രൗണ്ടിലെ മത്സരം ഉൾപ്പെടെ ഓരോ ടീമിനും 8 വേദികൾ. എന്നാൽ ഡൽഹി ക്യാപിറ്റൽസ് (ഡൽഹി, വിശാഖപട്ടണം), രാജസ്ഥാൻ റോയൽസ് (ജയ്പുർ, ഗുവാഹത്തി), പഞ്ചാബ് കിങ്സ് (മുല്ലാൻപുർ) എന്നീ ടീമുകൾക്കു 2 ഹോം ഗ്രൗണ്ടുകൾ വീതമുണ്ട്. ഈ 3 ടീമുകൾക്ക് 9 വേദികളിൽ മത്സരം കളിക്കണം