ഭൂമി ഉരുണ്ടതാണെന്നും പരന്നതാണെന്നും പലരും പല കാലങ്ങളിൽ തർക്കിച്ചു. പക്ഷേ, ക്രിക്കറ്റ് ബോളിന്റെ രൂപത്തെക്കുറിച്ചു തർക്കമേയില്ലായിരുന്നു, ഉരുണ്ടതു തന്നെ. ആ പന്തിനു പക്ഷേ, 2007ൽ അനാട്ടമിയിൽ മാറ്റം സംഭവിച്ചു. ചിറകുമുളച്ചു! ‘ഉരുണ്ടിരുന്ന’ പന്ത് പറക്കാൻ തുടങ്ങി. ഇണ്ടനടികളിൽ പന്ത് ആകാശം തൊട്ടു. അത്തരമൊരു പന്തിന്റെ പറക്കലിനെ നോക്കി മുൻ ക്രിക്കറ്ററും കമന്റേറ്ററുമായ നവജ്യോത് സിങ് സിദ്ദു പറഞ്ഞു: പന്ത് എത്ര ഉയരത്തിലാണു പറന്നത്; ദാ, അതൊരു എയർ ഹോസ്റ്റസിന്റെ ചുംബനവും വാങ്ങി മടങ്ങിവന്നിരിക്കുന്നു...!

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്രിക്കറ്റ് ഇഷ്ടപ്പെടുന്ന എല്ലാവർക്കും ഒരു ‘കുറ്റിക്കാല’മുണ്ടാകും. ഇത്തിരി നേരം കിട്ടിയാൽ തെങ്ങും മടലും 3 കുറ്റികളുമായി കണ്ടംമൈതാനത്തേക്കു പാച്ചിൽ, റബർ പന്തുകളെ അടിച്ചു പറത്തി അപ്പുറത്തെ വീടിന്റെ ചില്ലു തകർക്കൽ..ആ കുട്ടിക്കാലത്തിന്റെ ഇന്നിങ്സ് കടന്നവർക്കും ഇപ്പോഴത് ആസ്വദിക്കുന്നവർക്കും ഇത്  ‘ഹൈപിഎൽ ഫീവറി’ന്റെ കാലമാണ്.  ഈ അവധിക്കാലത്ത് ഐപിഎൽ ഇതാ കുട്ടിപ്രായം കടന്നു 18ലേക്ക്...

ഭൂമി ഉരുണ്ടതാണെന്നും പരന്നതാണെന്നും പലരും പല കാലങ്ങളിൽ തർക്കിച്ചു. പക്ഷേ, ക്രിക്കറ്റ് ബോളിന്റെ രൂപത്തെക്കുറിച്ചു തർക്കമേയില്ലായിരുന്നു, ഉരുണ്ടതു തന്നെ. ആ പന്തിനു പക്ഷേ, 2007ൽ അനാട്ടമിയിൽ മാറ്റം സംഭവിച്ചു. ചിറകുമുളച്ചു! ‘ഉരുണ്ടിരുന്ന’ പന്ത് പറക്കാൻ തുടങ്ങി. ഇണ്ടനടികളിൽ പന്ത് ആകാശം തൊട്ടു. അത്തരമൊരു പന്തിന്റെ പറക്കലിനെ നോക്കി മുൻ ക്രിക്കറ്ററും കമന്റേറ്ററുമായ നവജ്യോത് സിങ് സിദ്ദു പറഞ്ഞു: പന്ത് എത്ര ഉയരത്തിലാണു പറന്നത്; ദാ, അതൊരു എയർ ഹോസ്റ്റസിന്റെ ചുംബനവും വാങ്ങി മടങ്ങിവന്നിരിക്കുന്നു...!

ADVERTISEMENT

അതെ, ഇന്നുമുതൽ ബാറ്റിനു കലി കയറുന്നു, ഓരോ ബോളും ഓരോ കഥ പറയുന്നു. പന്തുകൾ ചിറകുവിരിച്ചു പറക്കാൻ തുടങ്ങുന്നു. ഐപിഎൽ– ആകാശമൈതാനത്തെ വെടിക്കെട്ട് കാഴ്ച. ലോകം ദേ, മൂന്നുകുറ്റിയിൽ കെട്ടിയിട്ട പശുവിനെപ്പോലെ സ്റ്റംപിനു ചുറ്റും വട്ടം കറങ്ങാൻ പോകുന്നു.

കുറ്റീം കോലീം

പണ്ടെങ്ങാണ്ടൊരു ‘കുറ്റിക്കാല’മുണ്ടായിരുന്നു. ഇത്തിരി നേരം കിട്ടിയാൽ തെങ്ങും മടലും 3 കുറ്റികളുമായി കണ്ടംമൈതാനത്തേക്കുള്ള പാച്ചിൽ. റബർ പന്തുകളെ അടിച്ചു പറത്തൽ. ഇത്തരം കളിക്കൂട്ടങ്ങളിലെല്ലാം ഒരു ‘ഇണ്ടൻ പൗലോ’ ഉണ്ടാവും. വലിയ ഷോട്ടുകൾ കളിക്കുന്നവരെ നാട്ടിൻപുറങ്ങളി‍ൽ വിളിച്ചിരുന്ന പല പേരുകളിലൊന്നാണ് ഇണ്ടൻ പൗലോ! അയാൾ അടിച്ചുതെറിപ്പിച്ച, ‘ഹൃദയം പിളർന്ന്’ പൊന്തക്കാട്ടിൽ ഒളിച്ചിരിക്കുന്ന പന്തുകണ്ട് നെഞ്ചുകലങ്ങിയ പകൽ. ഇണ്ടൻ പൗലോമാരെ, യഥാർഥത്തിൽ നിങ്ങൾ ഇന്നാട്ടിലെ ബ്രണ്ടൻ മക്കല്ലവും ക്രിസ് ഗെയ്‌ലുമൊക്കെയായിരുന്നു. അവരാണ് ഐപിഎൽ അന്നേ കണ്ടുപിടിച്ചവർ!

ഈ അവധിക്കാലത്ത് ഐപിഎൽ കുട്ടിപ്രായം കടന്നു പതിനെട്ടിലേക്ക്. 18–ാം സീസണിലേക്കുള്ള ആ യാത്രയിൽ ഐപിഎൽ ഒരു ‘കുട്ടിസമ്മാനം’ കൂടി കാഴ്ചവയ്ക്കുന്നു: 13 വയസ്സുകാരൻ വൈഭവ് സൂര്യവംശി എന്ന ഇടംകൈ ബാറ്റർ ഒരു കോടിയിലേറെ രൂപ പ്രതിഫലം വാങ്ങി രാജസ്ഥാൻ റോയൽസിനുവേണ്ടി ഇറങ്ങുന്നു!

ADVERTISEMENT

താടിവച്ച അമ്മായിമാർ‌

ചരിത്രം ഭരിച്ച നെപ്പോളിയനും ക്രിക്കറ്റ് ലോകം ഭരിക്കുന്ന ഐപിഎലും തമ്മിലൊരു സാമ്യമുണ്ട്. അസാധ്യം എന്ന വാക്ക് രണ്ടിന്റെയും ഡിക്‌ഷനറിയിൽ ഇല്ല. പണ്ടൊരു രാജ്യാന്തര മത്സരത്തിൽ പാക്കിസ്ഥാനു ജയിക്കാൻ വേണ്ടതു 2 പന്തിൽ 14 റൺസ്. കമന്ററി ബോക്സിൽ റമീസ് രാജ വെറുതെ ശുഭപ്രതീക്ഷ പ്രകടിപ്പിച്ചു: രണ്ടു ബോളും നോബോൾ ആവുകയും രണ്ട് സിക്സർ നേടുകയും ചെയ്താൽ പാക്കിസ്ഥാനു ജയിക്കാം. അപ്പുറത്തു മൈക്ക് പിടിച്ചിരുന്ന സിദ്ദു തിരിച്ചടിച്ചു: ‘അമ്മായിക്കു താടി വന്നിരുന്നെങ്കിൽ അമ്മാവാ എന്നു വിളിക്കാമായിരുന്നു അല്ലേ!’

ഐപിഎൽ കാലത്തായിരുന്നു ആ കമന്ററിയെങ്കിൽ സിദ്ദു അങ്ങനെ പറയുമായിരുന്നില്ല. ഇന്ന് അസാധ്യം ഒന്നുമില്ല. കഴിഞ്ഞ സീസണിൽ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ 262 റൺസ് എന്ന വൻമലയെ അടിച്ചു കീഴടക്കിയ പഞ്ചാബ് കിങ്സ്, ഒറ്റ ഓവറിൽ 37 റൺസടിച്ചു കൂട്ടിയ ക്രിസ് ഗെയ്ൽ, വെറും 9.4 ഓവറിൽ ലക്നൗ സൂപ്പർ ജയന്റ്സിന്റെ 166 റൺസ് വിജയലക്ഷ്യത്തെ തച്ചുടച്ച സൺറൈസേഴ്സ് ഹൈദരാബാദ്..അങ്ങനെ പറയാൻ കുറെയുണ്ടല്ലോ...

ആ പഴയ ബാറ്റ്..

ക്രിക്കറ്റും ക്രിക്കറ്റ് ബാറ്റും ഇന്ത്യയിൽ ആദ്യമെത്തിയത് തലശ്ശേരിയിലാണ്. ആ ക്രിക്കറ്റ് ബാറ്റിന്റെ സഞ്ചാരംതന്നെ തോക്കുകൾക്ക് ഒപ്പമായിരുന്നു. പഴശ്ശിരാജയെന്ന നാട്ടുരാജാവിനെ തളയ്ക്കാൻ രണ്ടു നൂറ്റാണ്ടുമുൻപ് ഇംഗ്ലണ്ടിൽനിന്നു തലശ്ശേരിയിലെത്തിയ കേണൽ ആർതർ വെല്ലസ്‌ലി തോക്കുകൾക്കൊപ്പം ഒരു ക്രിക്കറ്റ് ബാറ്റും കൂടെക്കൂട്ടി. അവർ നമ്മുടെ മണ്ണിൽ ക്രിക്കറ്റ് കളിച്ചു. നാട്ടുകാരെ പഠിപ്പിച്ചു.ആ ബാറ്റിന്റെ യാത്രയൊന്നു സങ്കൽപിച്ചു നോക്കൂ. സമുദ്രങ്ങൾ താണ്ടിയ കപ്പൽ ഓളത്തിൽപ്പെടുമ്പോഴൊക്കെ ആ ബാറ്റ് തോക്കുകളുമായി ഉരസിയിട്ടുണ്ടാവും. എന്നെങ്കിലുമൊരിക്കൽ താനും തീ തുപ്പുമെന്ന് അന്നുമുതൽ ബാറ്റ് സ്വപ്നം കണ്ടിട്ടുമുണ്ടാവും. ഇതാ വീണ്ടും വന്നിരിക്കുന്നു ‘ബാറ്റ് വെടിയുതിർക്കുന്ന’ ഐപിഎൽ കാലം.

English Summary:

IPL 2025: Witness the Thrill of Record-Breaking Cricket