ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സ് പന്തിൽ കൃത്രിമം കാണിച്ചതായി ആരോപണം! മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിനിടെ ചെന്നൈ സൂപ്പർ കിങ്സ് ഫാസ്റ്റ് ബോളർ ഖലീൽ അഹമ്മദ് പോക്കറ്റിൽനിന്ന് എന്തോ എടുത്ത് ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌‍വാദിനു കൈമാറുന്നതിന്റെ ദൃശ്യങ്ങളാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സ് പന്തിൽ കൃത്രിമം കാണിച്ചതായി ആരോപണം! മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിനിടെ ചെന്നൈ സൂപ്പർ കിങ്സ് ഫാസ്റ്റ് ബോളർ ഖലീൽ അഹമ്മദ് പോക്കറ്റിൽനിന്ന് എന്തോ എടുത്ത് ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌‍വാദിനു കൈമാറുന്നതിന്റെ ദൃശ്യങ്ങളാണു പുറത്തുവന്നത്. എന്നാൽ എന്താണ് ഖലീൽ പോക്കറ്റിൽ കൊണ്ടുനടന്നതെന്നു വ്യക്തമല്ല.

ഒരു വിഭാഗം ആളുകൾ ഖലീലും ഋതുരാജും ചേർന്ന് പന്തിൽ കൃത്രിമം കാണിച്ചതായി ആരോപിക്കുന്നു. എന്തായാലും മത്സരത്തിനിടയിലെ ഖലീൽ അഹമ്മദിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും വൻ ചർച്ചയ്ക്കു വഴിയൊരുക്കിയിട്ടുണ്ട്. സംഭവത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ എതിർത്തും അനുകൂലിച്ചും നിരവധി പേരാണു രംഗത്തുവരുന്നത്. ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ നാലു വിക്കറ്റ് വിജയവുമായി ചെന്നൈ സൂപ്പർ കിങ്സ് തുടക്കം ഗംഭീരമാക്കി.

ADVERTISEMENT

മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത മുംബൈ ഇന്ത്യൻസ് ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 155 റൺസാണു നേടിയത്. മറുപടി ബാറ്റിങ്ങിൽ 19.1 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സ് വിജയ റൺസ് കുറിച്ചു. 45 പന്തിൽ 65 റൺസെടുത്തു പുറത്താകാതെനിന്ന ഓപ്പണർ രചിൻ രവീന്ദ്രയാണ് ചെന്നൈ സൂപ്പർ കിങ്സിനെ വിജയത്തിലെത്തിച്ചത്.

English Summary:

Ball tampering allegation against Chennai Super Kings