ഋഷഭ് പന്ത് ഔട്ടായി, വീണ്ടും നിരാശ; ടെലിവിഷൻ തകർത്ത് അവതാരകന്റെ രോഷ പ്രകടനം- വിഡിയോ

ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിനിടെ ലക്നൗ സൂപ്പർ ജയന്റ്സ് ക്യാപ്റ്റൻ ഋഷഭ് പന്ത് ബാറ്റിങ്ങിൽ പരാജയപ്പെട്ട ദേഷ്യത്തിൽ ടിവി എറിഞ്ഞു തകർത്ത് അവതാരകൻ. ഒരു യുട്യൂബ് ഷോയുടെ അവതാരകനാണ് പന്തിന്റെ കാര്യം സംസാരിക്കുന്നതിനിടെ പിന്നിലുണ്ടായിരുന്നു ടെലിവിഷൻ തകർത്തത്.

ഹൈദരാബാദ്∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിനിടെ ലക്നൗ സൂപ്പർ ജയന്റ്സ് ക്യാപ്റ്റൻ ഋഷഭ് പന്ത് ബാറ്റിങ്ങിൽ പരാജയപ്പെട്ട ദേഷ്യത്തിൽ ടിവി എറിഞ്ഞു തകർത്ത് അവതാരകൻ. ഒരു യുട്യൂബ് ഷോയുടെ അവതാരകനാണ് പന്തിന്റെ കാര്യം സംസാരിക്കുന്നതിനിടെ പിന്നിലുണ്ടായിരുന്നു ടെലിവിഷൻ തകർത്തത്.സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ 15 പന്തിൽ 15 റൺസ് മാത്രമെടുത്താണു ഋഷഭ് പന്ത് പുറത്തായത്.
ഹർഷൽ പട്ടേലിന്റെ പന്തിൽ മുഹമ്മദ് ഷമി ക്യാച്ചെടുത്താണ് ലക്നൗ ക്യാപ്റ്റൻ മടങ്ങിയത്. ഇതോടെ സകല നിയന്ത്രണങ്ങളും നഷ്ടമായ അവതാരകൻ ടെലിവിഷൻ തകർത്തു. മുന്നിലുണ്ടായിരുന്ന മേശയും തകർക്കാൻ ശ്രമിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഡൽഹി ക്യാപിറ്റൽസിനെതിരായ ആദ്യ മത്സരത്തിൽ ആറു പന്തുകൾ നേരിട്ട ഋഷഭ് പന്ത് റണ്ണൊന്നുമെടുക്കാതെ പുറത്തായിരുന്നു.
സൺറൈസേഴ്സിന്റെ ഹോം ഗ്രൗണ്ടിൽ ലക്നൗ അഞ്ച് വിക്കറ്റ് വിജയമാണു സ്വന്തമാക്കിയത്. ഹൈദരാബാദ് ഉയർത്തിയ 191 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലക്നൗ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 23 പന്തുകള്‍ ബാക്കിനിൽക്കെ വിജയ റൺസ് കുറിച്ചു. 26 പന്തുകൾ നേരിട്ട നിക്കോളാസ് പുരാൻ ആറു സിക്സുകളും ഫോറുകളും ബൗണ്ടറി കടത്തി 70 റൺസ് അടിച്ചെടുത്തു.