സൺറൈസേഴ്സ് ഹൈദരാബാദ് ഉടമ കാവ്യ മാരന് പ്രണയത്തിൽ? സംഗീത സംവിധായകനുമായി ‘ഡേറ്റിങ്’

സൺറൈസേഴ്സ് ഹൈദരാബാദ് ടീമിന്റെ ഉടമ കാവ്യ മാരനും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും ഡേറ്റിങ്ങിലാണെന്നു റിപ്പോർട്ട്. ദക്ഷിണേന്ത്യയിലെ പ്രശസ്തനായ ഒരു സെലിബ്രിറ്റിയുമായി കാവ്യ മാരൻ പ്രണയത്തിലാണെന്നു നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു. ദക്ഷിണേന്ത്യൻ സിനിമകളിലും ബോളിവുഡിലും

ഹൈദരാബാദ്∙ സൺറൈസേഴ്സ് ഹൈദരാബാദ് ടീമിന്റെ ഉടമ കാവ്യ മാരനും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും ഡേറ്റിങ്ങിലാണെന്നു റിപ്പോർട്ട്. ദക്ഷിണേന്ത്യയിലെ പ്രശസ്തനായ ഒരു സെലിബ്രിറ്റിയുമായി കാവ്യ മാരൻ പ്രണയത്തിലാണെന്നു നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു. ദക്ഷിണേന്ത്യൻ സിനിമകളിലും ബോളിവുഡിലും സംഗീത സംവിധായകനായും ഗായകനായും തിളങ്ങി നിൽക്കുന്ന അനിരുദ്ധ് ഓരോ സിനിമകൾക്കും കോടികളാണു പ്രതിഫലം വാങ്ങുന്നത്.
അതേസമയം കാവ്യയോ അനിരുദ്ധോ ഇക്കാര്യത്തിൽ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങളുടെ തിരക്കിലാണ് കാവ്യയിപ്പോൾ. ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഹോം, എവേ മത്സരങ്ങളിൽ ഗാലറിയിൽ കാവ്യയുടെ സാന്നിധ്യം ഉറപ്പാണ്. സൺ ഗ്രൂപ്പ് ഉടമ കലാനിധി മാരന്റെ മകളാണ് കാവ്യ മാരൻ.
ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരത്തിൽ സണ്‍റൈസേഴ്സ് ഹൈദരാബാദ് തോറ്റപ്പോൾ ഗാലറിയിൽ നിരാശയോടെ ഇരിക്കുന്ന കാവ്യയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. അഞ്ച് വിക്കറ്റ് വിജയമാണ് ലക്നൗ മത്സരത്തിൽ സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത സൺറൈസേഴ്സ് ഹൈദരാബാദ് ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുത്തപ്പോൾ, മറുപടിയിൽ 16.1 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ലക്നൗ വിജയ റൺസ് കുറിച്ചു.