ക്രച്ചസിലെത്തിയ ദ്രാവിഡിന്റെ അടുത്തേക്ക് ചെന്നൈയുടെ യുവതാരങ്ങളെ വിളിച്ചുവരുത്തി ധോണി; ദൃശ്യങ്ങൾ വൈറൽ – വിഡിയോ

ചെന്നൈ∙ ഐപിഎൽ മത്സരത്തിനു ശേഷം ക്രച്ചസിൽ ഗ്രൗണ്ടിലെത്തിയ രാജസ്ഥാൻ റോയൽസ് പരിശീലകൻ രാഹുൽ ദ്രാവിഡിനെ അഭിവാദ്യം ചെയ്യാൻ ചെന്നൈ സൂപ്പർ കിങ്സിന്റെ യുവതാരങ്ങളോട് ആവശ്യപ്പെടുന്ന മഹേന്ദ്രസിങ് ധോണിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഗ്രൗണ്ടിലെത്തിയ ദ്രാവിഡിനോട് കുറച്ചുനേരം സംസാരിച്ചതിനു ശേഷമാണ്,

ചെന്നൈ∙ ഐപിഎൽ മത്സരത്തിനു ശേഷം ക്രച്ചസിൽ ഗ്രൗണ്ടിലെത്തിയ രാജസ്ഥാൻ റോയൽസ് പരിശീലകൻ രാഹുൽ ദ്രാവിഡിനെ അഭിവാദ്യം ചെയ്യാൻ ചെന്നൈ സൂപ്പർ കിങ്സിന്റെ യുവതാരങ്ങളോട് ആവശ്യപ്പെടുന്ന മഹേന്ദ്രസിങ് ധോണിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഗ്രൗണ്ടിലെത്തിയ ദ്രാവിഡിനോട് കുറച്ചുനേരം സംസാരിച്ചതിനു ശേഷമാണ്, അടുത്തുണ്ടായിരുന്ന യുവതാരങ്ങളോട് ദ്രാവിഡിന്റെ അടുത്തേക്കു ചെല്ലാൻ ധോണി നിർദ്ദേശിച്ചത്. ഇതനുസരിച്ച് ഓരോരുത്തരായി ദ്രാവിഡിന്റെ അടുത്തെത്തി ഹസ്തദാനം നൽകുകയും ചെയ്തു.
മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ ആറു റൺസിന് തോൽപ്പിച്ച് രാജസ്ഥാൻ റോയൽസ് സീസണിലെ ആദ്യ ജയം കുറിച്ചിരുന്നു. ആദ്യം ബാറ്റു ചെയ്ത് രാജസ്ഥാൻ റോയൽസ് നിശ്ചിത 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 182 റൺസെടുത്തപ്പോൾ, ചെന്നൈയുടെ മറുപടി 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 176 റൺസിൽ അവസാനിച്ചു. ഇതിനു പിന്നാലെയാണ് ദ്രാവിഡ് കളിക്കാരെ അഭിവാദ്യം ചെയ്യാനായി ക്രച്ചസിന്റെ സഹായത്തോടെ ഗ്രൗണ്ടിലെത്തിയത്.
ദ്രാവിഡിനെ കണ്ട് അദ്ദേഹത്തിന്റെ പരുക്കിന്റെ വിവരങ്ങൾ അന്വേഷിച്ചറിഞ്ഞ ധോണി, കുറച്ചുനേരം താരവുമായി സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിനു ശേഷമാണ് തന്റെ ടീമിലെ യുവതാരങ്ങളെ അടുത്തുവിളിച്ച് ദ്രാവിഡിനെ അഭിവാദ്യം ചെയ്യാൻ ധോണി ആവശ്യപ്പെട്ടത്.