‘ഒരു കളി ജയിച്ചപ്പോഴേക്കും...’; ഗ്രൗണ്ട് സ്റ്റാഫിനൊപ്പം സെൽഫിയെടുത്ത ശേഷം ഫോൺ ‘എറിഞ്ഞുകൊടുത്ത്’ പരാഗ്, വൻ വിമർശനം – വിഡിയോ

ഗുവാഹത്തി∙ രാജസ്ഥാൻ റോയൽസ് ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 18–ാം സീസണിലെ ആദ്യ ജയം കുറിച്ചതിനു പിന്നാലെ, ടീം ക്യാപ്റ്റൻ റിയാൻ പരാഗിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനം. മത്സരത്തിനു ശേഷം ഗ്രൗണ്ടിൽവച്ച് ഗ്രൗണ്ട് സ്റ്റാഫിനൊപ്പം സെൽഫിയെടുത്ത റിയാൻ പരാഗ്, അതിനു ശേഷം ഫോൺ എറിഞ്ഞുകൊടുത്തതാണ് ആരാധകരെ

ഗുവാഹത്തി∙ രാജസ്ഥാൻ റോയൽസ് ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 18–ാം സീസണിലെ ആദ്യ ജയം കുറിച്ചതിനു പിന്നാലെ, ടീം ക്യാപ്റ്റൻ റിയാൻ പരാഗിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനം. മത്സരത്തിനു ശേഷം ഗ്രൗണ്ടിൽവച്ച് ഗ്രൗണ്ട് സ്റ്റാഫിനൊപ്പം സെൽഫിയെടുത്ത റിയാൻ പരാഗ്, അതിനു ശേഷം ഫോൺ എറിഞ്ഞുകൊടുത്തതാണ് ആരാധകരെ പ്രകോപിപ്പിച്ചത്. പരുക്ക് പൂർണമായും ഭേദമാകാത്ത മലയാളി താരം സഞ്ജു സാംസണിനു പകരം ആദ്യ മൂന്നു മത്സരങ്ങളിൽ രാജസ്ഥാൻ റോയൽസിനെ നയിച്ച റിയാൻ പരാഗിന്, ഒരു മത്സരത്തിൽ മാത്രമാണ് ടീമിന് വിജയം സമ്മാനിക്കാനായത്.
റിയാൻ പരാഗിന്റെ സ്വദേശമായ ഗുവാഹത്തിയാണ് രാജസ്ഥാൻ റോയൽസ് – ചെന്നൈ സൂപ്പർ കിങ്സ് മത്സരത്തിനു വേദിയായത്. ഗുവാഹത്തിയിൽ ഈ സീസണിലെ അവസാന മത്സരമെന്ന നിലയിൽ, ചെന്നൈയ്‌ക്കെതിരായ വിജയത്തിനു പിന്നാലെ ഗ്രൗണ്ട് സ്റ്റാഫ് ഉൾപ്പെടെ ഒട്ടേറെപ്പേരാണ് ‘ലോക്കൽ ബോയ്’ റിയാൻ പരാഗിനൊപ്പം സെൽഫിയെടുക്കാനും ഓട്ടോഗ്രാഫ് മേടിക്കാനുമായി എത്തിയത്.
ഇതിനിടെയാണ് ഗ്രൗണ്ട് സ്റ്റാഫിനൊപ്പം സെൽഫിയെടുത്ത് പരാഗ് ‘കുഴിയിൽ ചാടിയത്’. ഗ്രൗണ്ട് സ്റ്റാഫംഗങ്ങളായ ഏഴംഗ സംഘത്തിനൊപ്പമായിരുന്നു റിയാന‍് പരാഗിന്റെ സെൽഫി. പതിവുപോലെ സെൽഫി പകർത്തിയതിനു പിന്നാലെ ഫോൺ അതിന്റെ ഉടമസ്ഥന്റെ കൈകളിൽ ഏൽപ്പിക്കുന്നതിനു പകരം പരാഗ് വളരെ ലാഘവത്തോടെ എറിഞ്ഞുകൊടുക്കുകയായിരുന്നു. അപ്രതീക്ഷിതമായി എറിഞ്ഞുകിട്ടിയ ഫോൺ സംഘത്തിലെ ഒരാൾ നിലത്തുവീഴാതെ കഷ്ടിച്ചാണ് കയ്യിലൊതുക്കിയത്.
കളിക്കാരനെന്ന നിലയിൽ മാത്രമല്ല, വ്യക്തിയെന്ന നിലയിലും റിയാൻ പരാഗ് ഒട്ടേറെ കാര്യങ്ങൾ പഠിക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടി ഒട്ടേറെപ്പേരാണ് ഈ ദൃശ്യങ്ങൾ പങ്കുവച്ചത്. മഹേന്ദ്രസിങ് ധോണിയുടെ ടീമിനെ തോൽപ്പിച്ചതോടെ സ്വയം ‘ദൈവ’മാണെന്ന് പരാഗിന് തോന്നിയിട്ടുണ്ടാകുമെന്ന് മറ്റൊരു ആരാധകൻ കുറിച്ചു.