ഓഫ് സ്റ്റംപിനു പുറത്ത് ലക്ഷ്യം വച്ചു: ചാഹൽ

ബെംഗളൂരു ∙ ഓഫ് സ്റ്റംപിനു പുറത്ത് എറിയാനുള്ള തന്ത്രമാണ് തന്റെ വിക്കറ്റു വേട്ടയുടെ രഹസ്യമെന്നു മൂന്നാം ട്വന്റി20യിൽ ആറു വിക്കറ്റെടുത്ത ഇന്ത്യൻ സ്പിന്നർ യുസ്‌വേന്ദ്ര ചാഹൽ.

‘‘ ജോ റൂട്ടും മോർഗനും കരുത്തോടെ മുന്നേറുന്നതിനിടെ ധോണിയോടും വിരാടിനോടും ചർച്ച ചെയ്ത ശേഷം ഓഫ് സ്റ്റംപിനു പുറത്തു പന്തെറിയാൻ ഞാൻ തീരുമാനിച്ചു. ആ ലൈനിനുള്ള പന്ത് അടിച്ചകറ്റാൻ എളുപ്പമല്ല.’’– ചാഹൽ പറ‍ഞ്ഞു.

ഇംഗ്ലിഷ് ബോളർമാരുടെ പന്തുകൾ നന്നായി തിരിഞ്ഞു. പിച്ചു ചെയ്ത ശേഷം വേഗം കുറയുകയും ചെയ്തു. ബില്ലിങ്സിനും ജേസൻ റോയിക്കും എതിരെ ഫുൾലെങ്തിലാണു പന്തെറിഞ്ഞത്. മിശ്ര ടേൺ കണ്ടെത്തുകയും പേസിൽ വ്യത്യാസം വരുത്തുകയും ചെയ്തപ്പോൾ ഞാനും അതു പകർത്തി. വിക്കറ്റ് നേടാൻ അതും സഹായിച്ചു.’’– ചാഹൽ പറഞ്ഞു.