sections
MORE

മോഹൻ ബഗാനെ റിയൽ കശ്മീർ അട്ടിമറിച്ചു; ബഗാൻ പരിശീലകൻ രാജിവച്ചു

football-logo
SHARE

കൊൽക്കത്ത ∙ ഐ ലീഗ് ഫുട്ബോളിലെ അരങ്ങേറ്റ സീസണി‍ൽ റിയൽ കശ്മീർ എഫ്സിയുടെ അശ്വമേധം തുടരുന്നു. കൊൽക്കത്തയിലെ വമ്പൻ ക്ലബ് മോഹൻ ബഗാനെ 2–1നു മുട്ടുകുത്തിച്ച കശ്മീർ ക്ലബ് കിരീടപ്രതീക്ഷ നിലനിർത്തി. സ്കോട്ടിഷ് ഡിഫൻഡർ മേസൺ റോബർട്സൺ ആണ് 33, 74 മിനിറ്റുകളിൽ കശ്മീരിന്റെ വിജയഗോളുകൾ നേടിയത്. 

കശ്മീർ ക്ലബ്ബിന്റെ പരിശീലകൻ ഡേവിഡ് റോബർട്സണിന്റെ മകനാണു മേസൺ.  ലീഗിൽ കശ്മീർ ടീമിന്റെ ആറാം വിജയമാണിത്. പരുക്കുമൂലം നാലു കളികൾ നഷ്ടമായ ശേഷം ബഗാൻ നിരയിലേക്കു തിരിച്ചെത്തിയ സൂപ്പർ താരം സോണി നോർദെയുടേതാണ് കൊൽക്കത്ത ടീമിന്റെ ആശ്വാസഗോൾ. 

ജയത്തോടെ നെരോക എഫ്സിയെ മാറ്റി റിയൽ കശ്മീർ പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനത്തെത്തി. ബഗാൻ ആറാം സ്ഥാനത്തായി. തോൽവിക്കു തൊട്ടുപിന്നാലെ, അതിന്റെ ‘ധാർമിക ഉത്തരവാദിത്തം’ ഏറ്റെടുത്ത് ബഗാൻ കോച്ച് ശങ്കർ ലാൽ ചക്രവർത്തി രാജി വച്ചു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
FROM ONMANORAMA