sections
MORE

ഏഷ്യൻ കപ്പ്: തോൽവിയോടെ ഇന്ത്യയുടെ വാശി കൂടിയെന്ന് കോൺസ്റ്റന്റൈൻ

Chhetri-with-Constantaine
SHARE

ഏഷ്യൻ കപ്പ്: ഇന്ത്യ – അബുദാബി ∙ ഏഷ്യൻ കപ്പ് ഫുട്ബോൾ ഗ്രൂപ്പ് എ മൽസരത്തിൽ യുഎഇയോട് തോറ്റത് ഇന്ത്യൻ ടീമിന്റെ വിജയദാഹം കൂട്ടിയെന്നു പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈൻ. ‘‘നിരാശരായ 23 പേരാണ് എന്റെ ടീം ഇപ്പോൾ. അതു പക്ഷേ, അടുത്ത കളി എങ്ങനെയും ജയിക്കണമെന്നുള്ള വാശി കൂടിയാണ്..’’– കോൺസ്റ്റന്റൈൻ പറഞ്ഞു.

ഇരുപകുതികളിലുമായി വഴങ്ങിയ രണ്ടു ഗോളുകളിലാണ് ആതിഥേയർക്കെതിരെ ഇന്ത്യ 0–2നു തോറ്റത്.   ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് ഇനിയും രണ്ടാം റൗണ്ടിലെത്താൻ സാധ്യതയുണ്ട്. 14ന് ബഹ്റൈനെതിരെ അവസാന ഗ്രൂപ്പ് മൽസരത്തിൽ ജയിക്കണം. സമനിലയായാലും സാധ്യത ശേഷിക്കുന്നു. 

∙ ചൈന രണ്ടാം റൗണ്ടിൽ

ഏഷ്യൻ കപ്പ് ഫുട്ബോളിൽ ചൈന രണ്ടാം റൗണ്ടിൽ. ഗ്രൂപ്പ് സിയിലെ രണ്ടാം മൽസരത്തിൽ ഫിലിപ്പീൻസിനെ 3–0നു തോൽപിച്ചു. ഗ്രൂപ്പ് ബിയിൽ പലസ്തീനെ 3–0നു തോൽപിച്ച് നിലവിലെ ജേതാക്കളായ ഓസ്ട്രേലിയ സാധ്യത നിലനിർത്തി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
FROM ONMANORAMA