ഗോകുലത്തിന് പുതിയ ടെക്നിക്കൽ ഡയറക്ടർ

കോഴിക്കോട്∙ ഐ ലീഗ് ഫുട്ബോളിൽ തുടർച്ചയായ പരാജയങ്ങളുടെ നടുവിലായ ഗോകുലം കേരള എഫ്സി തോൽവിയിൽനിന്നു കരകയറാനുള്ള ശ്രമത്തിന്റെ ഭാഗമായി ടെക്നിക്കൽ ഡയറക്ടറെ നിയമിച്ചു. ഐസോൾ എഫ്സി, നെറോക്ക എഫ്സി ടീമുകളുടെ മുൻ പരിശീലകൻ ഗിഫ്റ്റ് റയ്ഖനെ ടീമിന്റെ ടെക്നിക്കൽ ഡയറക്ടറായി മാനേജ്മെന്റ് നിയമിച്ചു.

ബിനോ ജോർജ് പരിശീലകനായി തുടരും. തുടർച്ചയായി 4 തോൽവികളോടെ മോശം ഫോമിലാണു ഗോകുലം. അതിനിടെ, സഹപരിശീലകൻ സതീവൻ ബാലൻ, ഫിസിക്കൽ ട്രെയിനർ അർജന്റീനക്കാരൻ എമിലിയാനോ എന്നിവർ ഗോകുലം വിട്ടു.