അബുദാബി∙ സ്ട്രൈക്കർ അൽമോസ് അലിയുടെ മികവിൽ ഉത്തര കൊറിയയെ തകർത്ത് ഏഷ്യൻ കപ്പ് ഫുട്ബോളിൽ ഖത്തർ പ്രീക്വാർട്ടറിൽ കടന്നു. ഗ്രൂപ്പ് ഇയിലെ രണ്ടാം മൽസരത്തിൽ ഉത്തര കൊറിയയെ 6–0നാണു ഖത്തർ പരാജയപ്പെടുത്തിയത്. മുന്നേറ്റ നിരയിൽ അക്രം അഫിഫ്– അൽമോസ് അലി കൂട്ടുകെട്ടായിരുന്നു ഖത്തറിന്റെ വിജയത്തിൽ നിർണായകം.
4 ഗോൾ നേടിയ അൽമോസ് അലി (9,11,56,60 മിനിറ്റുകൾ)യാണു കളിയിലെ താരം. ബൗലേം കൗഖി (43), അബ്ദുൽകരീം ഹസ്സൻ (68) എന്നിവർ ഓരോ ഗോൾ വീതം നേടി. ഇന്നലത്തെ വിജയത്തോടെ ഗ്രൂപ്പ് ഇയിൽ 6 പോയിന്റുമായി ഖത്തർ ഒന്നാമതെത്തി. ഗ്രൂപ്പിൽനിന്നു സൗദി അറേബ്യയും പ്രീക്വാർട്ടറിലെത്തി.