റൊണാൾഡോ ഗോളിൽ യുവെന്റസ് സൂപ്പർ; യുവെന്റസിനു ഇറ്റാലിയൻ സൂപ്പർ കപ്പ് കിരീടം

ജിദ്ദ ∙ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളിൽ എസി മിലാനെ തോൽപ്പിച്ച് യുവെന്റസിന് ഇറ്റാലിയൻ സൂപ്പർ കപ്പ്. 61–ാം മിനിറ്റിലാണ് റൊണാൾഡോ യുവെയുടെ വിജയഗോൾ നേടിയത്. ഇറ്റാലിയൻ ലീഗ് ജേതാക്കളും കപ്പ് ജേതാക്കളും തമ്മിലുള്ള സൂപ്പർ കപ്പ് മൽസരം പത്താം തവണയാണ് ഇറ്റലിക്കു പുറത്തു നടക്കുന്നത്. കഴിഞ്ഞ സീസണിൽ രണ്ടു കിരീടങ്ങളും യുവെ തന്നെ നേടിയതിനാൽ ഇറ്റാലിയൻ കപ്പ് റണ്ണർഅപ്പ് എന്ന നിലയിലാണ് മിലാൻ യോഗ്യത നേടിയത്.

ചെൽസിയിലേക്കു ചേക്കേറുമെന്ന് അഭ്യൂഹമുണ്ടായിരുന്ന സ്ട്രൈക്കർ ഗോൺസാലോ ഹിഗ്വെയ്നെ മിലാൻ കോച്ച് ഗട്ടൂസോ രണ്ടാം പകുതിയിലാണ് ഇറക്കിയത്. മിറാലെം ജാനികിന്റെ ക്രോസിൽ നിന്ന് ഹെഡറിലൂടെയായിരുന്നു റൊണാൾഡോയുടെ വിജയഗോൾ. 73–ാം മിനിറ്റിൽ ഫ്രാങ്ക്