പാഞ്ച്കുല (പഞ്ചാബ്)∙ 82–ാം മിനിറ്റിൽ അരങ്ങേറ്റ താരം മാർക്കസ് ജോസഥ് ഗോകുലത്തിനായി ഗോളടിച്ചതോടെ 10 പേരുമായി പൊരുതിക്കളിച്ച മിനർവ ഞെട്ടി, പക്ഷേ പോ
രാട്ടവീര്യം കൈവിട്ടില്ല. മൽസരം ക്ലൈമാക്സിലേക്ക് അടുത്തപ്പോൾ ഗോകുലത്തെ ഞെട്ടിച്ച് മിനർവയുടെ ഗോൾ! മൊയ്നുദീന്റെ ഹെഡർ പാസിൽനിന്നു സിസെഡോ ലക്ഷ്യം കണ്ടു.
തുടർച്ചയായ ഏഴാം തോൽവിയിൽനിന്ന് മിനർവ രക്ഷപ്പെട്ടപ്പോൾ ഗോകുലത്തിന് ഉറപ്പിച്ച വിജയം കൈവിട്ട അങ്കലാപ്പ്. 20–ാം മിനിറ്റിൽ ഗോകുലം ഗോളി അർണാബ് ദാസിനെ ബോക്സിനുള്ളിൽ വീഴ്ത്തിയതിന് മുന്നേറ്റനിരതാരം സക്കാരി ചുവപ്പുകാർഡ് കണ്ടു പുറത്തായതോടെ 10 പേരുമായാണ് മിനർവ തുടർന്നു കളിച്ചത്.
ജയത്തോടെ കശ്മീർ
ഷില്ലോങ്∙ മുൻ ചാംപ്യൻമാരായ ഷില്ലോദ് ലജോങിനെ 1–0നു വീഴ്ത്തിയ റിയൽ കശ്മീർ പോയിന്റ് പട്ടികയുടെ രണ്ടാം സ്ഥാനം ഭദ്രമാക്കി. സാംബിയൻ പ്രതിരോധനിര താരം ആരോൺ കെറ്റെബെയാണ് (74’) റിയൽ കശ്മീരിന്റെ വിജയഗോൾ നേടിയത്. 13 കളിയിൽ 30 പോയിന്റുമായി ചെന്നൈ സിറ്റി എഫ്സി മുന്നിട്ടു നിൽക്കുന്ന പട്ടികയിൽ അത്രതന്ന മൽസരങ്ങളിൽനിന്ന് 25 പോയിന്റാണ് കശ്മീരിന്റെ നേട്ടം.