അല്ലെങ്കിലേ സന്തോഷം കൂടുതൽ; അതിന്റെ കൂടെ ഐസ് ഹോക്കി ടീം ലോക ചാംപ്യൻമാരാവുകയും ഫുട്ബോൾ ടീം യൂറോകപ്പിനു യോഗ്യത നേടുകയും കൂടി ചെയ്താലോ..? അതാണിപ്പോൾ ഫിൻലൻഡുകാരുടെ അവസ്ഥ ഐക്യരാഷ്ട്രസംഘടന പുറത്തിറക്കുന്ന,...Finland, Euro 2020, Finland football team,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അല്ലെങ്കിലേ സന്തോഷം കൂടുതൽ; അതിന്റെ കൂടെ ഐസ് ഹോക്കി ടീം ലോക ചാംപ്യൻമാരാവുകയും ഫുട്ബോൾ ടീം യൂറോകപ്പിനു യോഗ്യത നേടുകയും കൂടി ചെയ്താലോ..? അതാണിപ്പോൾ ഫിൻലൻഡുകാരുടെ അവസ്ഥ!

ഐക്യരാഷ്ട്രസംഘടന പുറത്തിറക്കുന്ന, രാജ്യങ്ങളുടെ സന്തോഷ സൂചികയിൽ ലോകത്ത് ഒന്നാം സ്ഥാനത്തു നിൽക്കുന്ന ഫിൻലൻഡുകാർ ഇപ്പോൾ സന്തോഷം കൊണ്ട് ഇരിക്കപ്പൊറുതിയില്ലാതായിരിക്കുകയാണ്. ഫിന്നിഷുകാർ അവരുടെ നിലവിലെ അവസ്ഥയെ വിശേഷിപ്പിക്കുന്നതിങ്ങനെ– ‘അസ്സഹനീയമായ സന്തോഷം!’

ADVERTISEMENT

സന്തോഷമാകുന്ന സങ്കടകഥ 

കഴിഞ്ഞ കുറെ വർഷമായി സന്തോഷ സൂചികയിൽ ആദ്യ സ്ഥാനങ്ങളിലുണ്ടെങ്കിലും ഫിൻലൻ‌ഡുകാർ ഉള്ളിൽ കൊണ്ടു നടക്കുന്ന ഒരു സങ്കടമുണ്ടായിരുന്നു– അവരുടെ ഫുട്ബോൾ ടീം ഒരു മേജർ ചാംപ്യൻഷിപ്പിന് ഇതുവരെ യോഗ്യത നേടിയിട്ടില്ല! തൊട്ടടുത്തു കിടക്കുന്ന ഡെൻമാർക്കും ഐസ്‌ലൻഡുമെല്ലാം ഫുട്ബോളിലൂടെ ലോകത്തെ അദ്ഭുതപ്പെടുത്തിയപ്പോൾ അതു കണ്ട് അമ്പരന്നു നിൽക്കാനുള്ള യോഗമേയുണ്ടായിരുന്നുള്ളൂ ഫിൻലൻഡുകാർക്ക്. യൂറോ കപ്പിനും ലോകകപ്പിനുമായി ഫിൻലൻഡ് യോഗ്യതാറൗണ്ട് കളിച്ചു പരാജയപ്പെട്ടത് 32 തവണ!

ADVERTISEMENT

ഒടുവിൽ 33–ാം വട്ടം അവർ ജയിച്ചു. കഴിഞ്ഞ വെളളിയാഴ്ച തലസ്ഥാനമായ ഹെൽസിങ്കിയിലെ സൊനേര സ്റ്റേഡിയത്തിൽ ലിക്റ്റൻസ്റ്റൈനെ 3–0നു തോൽ‌പിച്ചതോടെ ഫിൻലൻഡ് അടുത്ത വർഷം യൂറോപ്പിലെ 12 രാജ്യങ്ങളിലായി നടക്കുന്ന യൂറോകപ്പിനു യോഗ്യത നേടി. ഈ വർഷം ദേശീയ  ഐസ് ഹോക്കി ടീം ലോക ചാംപ്യൻമാരായതിനു പിന്നാലെയാണ് ഈ നേട്ടം. 

ഫിൻലൻഡുകാരുടെ സന്തോഷ സൂചിക അടുത്ത വർഷത്തെ റിപ്പോർട്ടിൽ എവറസ്റ്റ് പോലെ കുതിച്ചു കയറുമെന്നുറപ്പായി!!

ADVERTISEMENT

English summary: Finland Qualifies For Euro 2020