കൊൽക്കത്ത ∙ സ്വന്തം നാട്ടിലെ തോൽവിക്കു മധുരമായി പകരംവീട്ടി ദേശീയ പൊലീസ് ഫുട്ബോൾ ചാംപ്യൻപട്ടം കേരള പൊലീസ് പിടിച്ചെടുത്തു. നിലവിലെ ജേതാക്കളായ സിആർപിഎഫിനെ 2–0നാണു കേരളം കീഴടക്കിയത്. കഴിഞ്ഞ വർഷം മലപ്പുറത്തു നടന്ന ദേശീയ ചാംപ്യൻഷിപ്പിൽ സെമിഫൈനലിൽ സിആർപിഎഫിനോട് തോറ്റാണു കേരളം | Kerala Police Football team | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ വർഷം തോൽപിച്ച ടീമിനെ കീഴടക്കി കേരള പൊലീസിന് ദേശീയ ഫുട്ബോൾ കിരീടം..

കൊൽക്കത്ത ∙ സ്വന്തം നാട്ടിലെ തോൽവിക്കു മധുരമായി പകരംവീട്ടി ദേശീയ പൊലീസ് ഫുട്ബോൾ ചാംപ്യൻപട്ടം കേരള പൊലീസ് പിടിച്ചെടുത്തു. നിലവിലെ ജേതാക്കളായ സിആർപിഎഫിനെ 2–0നാണു കേരളം കീഴടക്കിയത്. കഴിഞ്ഞ വർഷം മലപ്പുറത്തു നടന്ന ദേശീയ ചാംപ്യൻഷിപ്പിൽ സെമിഫൈനലിൽ സിആർപിഎഫിനോട് തോറ്റാണു കേരളം പുറത്തായത്.

ADVERTISEMENT

ഫൈനലി‍ൽ യു.ജിംഷാദാണു കേരളത്തിന്റെ 2 ഗോളുകളും നേടിയത്. ടൂർണമെന്റിൽ ആകെ 5 ഗോളുകൾ നേടി ഫിറോസ് കളത്തിങ്ങൽ ടോപ് സ്കോററായി. കേരളത്തിന്റെ ക്യാപ്റ്റൻ കൂടിയായ പി.പി.നിഷാദാണു മികച്ച ഗോൾകീപ്പർ.

എസ്.സുനിലാണു കേരളത്തിന്റെ പരിശീലകൻ. ടിപി.അബ്ദുറഹ്മാനാണു സഹപരിശീലകൻ. മുൻ ഇന്ത്യൻ താരങ്ങളായ യു.ഷറഫലി  ടീം മാനേജരായും ഐ.എം.വിജയൻ ടെക്നിക്കൽ ഡയറക്ടറായും ടീമിനൊപ്പമുണ്ട്. 

ADVERTISEMENT

ടീം: പി.പി.നിഷാദ്, എം.എം.വിൻശോഭ്, കെ.ശിഹാബുദ്ദീൻ (ഗോൾ കീപ്പർമാർ), കെ.മർസൂഖ്, വിബിൻ തോമസ്, വി.പി.സാദിഖ് അലി, ശരത് ലാൽ, മുഹമ്മദ് ഇർഷാദ്, വി.ജി.ശ്രീരാഗ്, ഹരിബൈസൻ (പ്രതിരോധം), കെ.പി.അനീഷ്, എൻ.എസ്.സുജിൽ, ജി.ജിമ്മി, യു.ജിംഷാദ്, ആർ.അഭിജിത്, പി.രാഹുൽ (മധ്യനിര), ഫിറോസ് കളത്തിങ്ങൽ, എസ്.അഭിജിത്, എസ്.അൽസ്‌വുഫീർ, എം.ഷാനൂബ്, കെ.ഹർഷീദ്. ടെക്നിക്കൽ ഡയറക്ടർ കം പ്ലെയർ: ഐ.എം.വിജയൻ. മാനേജർ: യു.ഷറഫലി. പരിശീലകൻ: എസ്.സുനിൽ. സഹപരിശീലകൻ: ടി.പി.അബ്ദുറഹ്മാൻ.