‘ഗിനിപ്പന്നി’കളേപ്പോലെയാണ് ഫുട്ബോൾ താരങ്ങളെ അധികാരികൾ കണ്ടത്: റൂണി
ലണ്ടൻ∙ കൊറോണ വൈറസ് ലോകമെങ്ങും പടർന്നു പിടിക്കുമ്പോഴും ഇംഗ്ലണ്ടിലെ ഫുട്ബോൾ താരങ്ങളെ സർക്കാരും ഫുട്ബോൾ അസോസിയേഷനുകളുടെ തലപ്പത്തുള്ളവരും പരീക്ഷണ മൃഗമായ ഗിനിപ്പന്നികളെപ്പോലെയാണ് കണ്ടതെന്ന് മുൻ ഇംഗ്ലണ്ട് നായകൻ വെയിൻ റൂണി. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഇംഗ്ലണ്ടിൽ ഉൾപ്പെടെ കായിക മത്സരങ്ങൾ
ലണ്ടൻ∙ കൊറോണ വൈറസ് ലോകമെങ്ങും പടർന്നു പിടിക്കുമ്പോഴും ഇംഗ്ലണ്ടിലെ ഫുട്ബോൾ താരങ്ങളെ സർക്കാരും ഫുട്ബോൾ അസോസിയേഷനുകളുടെ തലപ്പത്തുള്ളവരും പരീക്ഷണ മൃഗമായ ഗിനിപ്പന്നികളെപ്പോലെയാണ് കണ്ടതെന്ന് മുൻ ഇംഗ്ലണ്ട് നായകൻ വെയിൻ റൂണി. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഇംഗ്ലണ്ടിൽ ഉൾപ്പെടെ കായിക മത്സരങ്ങൾ
ലണ്ടൻ∙ കൊറോണ വൈറസ് ലോകമെങ്ങും പടർന്നു പിടിക്കുമ്പോഴും ഇംഗ്ലണ്ടിലെ ഫുട്ബോൾ താരങ്ങളെ സർക്കാരും ഫുട്ബോൾ അസോസിയേഷനുകളുടെ തലപ്പത്തുള്ളവരും പരീക്ഷണ മൃഗമായ ഗിനിപ്പന്നികളെപ്പോലെയാണ് കണ്ടതെന്ന് മുൻ ഇംഗ്ലണ്ട് നായകൻ വെയിൻ റൂണി. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഇംഗ്ലണ്ടിൽ ഉൾപ്പെടെ കായിക മത്സരങ്ങൾ
ലണ്ടൻ∙ കൊറോണ വൈറസ് ലോകമെങ്ങും പടർന്നു പിടിക്കുമ്പോഴും ഇംഗ്ലണ്ടിലെ ഫുട്ബോൾ താരങ്ങളെ സർക്കാരും ഫുട്ബോൾ അസോസിയേഷനുകളുടെ തലപ്പത്തുള്ളവരും പരീക്ഷണ മൃഗമായ ഗിനിപ്പന്നികളെപ്പോലെയാണ് കണ്ടതെന്ന് മുൻ ഇംഗ്ലണ്ട് നായകൻ വെയിൻ റൂണി. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഇംഗ്ലണ്ടിൽ ഉൾപ്പെടെ കായിക മത്സരങ്ങൾ താൽക്കാലികമായി റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെ ‘ദ സൺഡേ ടൈംസി’ൽ എഴുതിയ കോളത്തിലാണ് റൂണിയുടെ കടുത്ത വിമർശനം. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഫുട്ബോൾ മത്സരങ്ങൾ റദ്ദാക്കുന്നതിൽ ബ്രിട്ടിഷ് സർക്കാരും ഫുട്ബോൾ അധികൃതരും താമസം വരുത്തിയ സാഹചര്യത്തിലാണ് റൂണിയുടെ വിമർശനം.
‘കളിക്കാരെയും സ്റ്റാഫിനെയും അവരുടെ കുടുംബാംഗങ്ങളെയും സംബന്ധിച്ച് ആശങ്കാജനകമായ ആഴ്ചയാണിത്. ഇക്കാര്യത്തിൽ (കൊറോണയെ നേരിടുന്നതിൽ) സർക്കാരിന്റെയും ഫുട്ബോൾ അസോസിയേഷന്റെയും പ്രീമിയർ ലീഗിന്റെയും ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചു. ടെന്നിസ്, ഫോർമുല വൺ, റഗ്ബി, ഗോൾഫ്, മറ്റു രാജ്യങ്ങളിലെ ഫുട്ബോൾ ലീഗുകൾ തുടങ്ങി മറ്റു കായിക മേഖലകളിലെല്ലാം തന്നെ ഉത്തരവാദിത്തപ്പെട്ടവർ മത്സരങ്ങൾ നേരത്തേതന്നെ റദ്ദാക്കിയിരുന്നു. അപ്പോഴും ഞങ്ങളോട് കളി തുടരാനാണ് ഇവിടെനിന്ന് ആവശ്യപ്പെട്ടത്’ – റൂണി കുറിച്ചു.
‘ഏറ്റവും ഒടുവിൽ നമ്മൾ ശരിയായ തീരുമാനത്തിലെത്തി’ എന്ന വാചകത്തോടെയാണ് റൂണി കോളം ആരംഭിക്കുന്നത്. കൊറോണ വൈറസ് ബാധ പോലെ അപകടകരമായ സാഹചര്യങ്ങൾ ഉരുത്തിരിയുമ്പോൾ ഫുട്ബോളിന് രണ്ടാം സ്ഥാനം മാത്രമേ ഉണ്ടാകാൻ പാടുള്ളൂ എന്നും റൂണി ചൂണ്ടിക്കാട്ടി. മനുഷ്യജീവൻ അപകടത്തിലാണെങ്കിൽ അതുതന്നെയാണ് പ്രധാനപ്പെട്ട കാര്യം. ലോകത്തെ ഒന്നാകെ ഗ്രസിച്ചിരിക്കുന്ന അപകടമെന്ന നിലയിൽ, കൃത്യസമയത്ത് ശരിയായ തീരുമാനങ്ങളെടുക്കാൻ അധികാരികൾക്ക് സാധിക്കണമെന്നും റൂണി അഭിപ്രായപ്പെട്ടു.
‘മത്സരങ്ങൾ റദ്ദാക്കുന്ന കാര്യത്തിൽ ഇംഗ്ലണ്ടിലും പ്രീമിയർ ലീഗിലും തീരുമാനമെടുക്കാൻ വൈകിയത് ഒട്ടേറെ ഫുട്ബോൾ താരങ്ങളിൽ അദ്ഭുതമുളവാക്കിയെന്ന് റൂണി ചൂണ്ടിക്കാട്ടി. ‘തീരുമാനമെടുക്കുന്നതിൽ വന്ന കാലതമാസം പണമാണ് പ്രധാനമെന്ന തോന്നലാണ് പലരിലും സൃഷ്ടിച്ചത്. എന്തുകൊണ്ടാണ് തീരുമാനമെടുക്കാൻ നമ്മൾ വെള്ളിയാഴ്ച വരെ കാത്തിരിക്കേണ്ടി വന്നത്? എന്തുകൊണ്ടാണ് മൈക്കൽ അർട്ടേറ്റയ്ക്ക് (ആർസനൽ പരിശീലകൻ) രോഗം ബാധിക്കുന്നതുവരെ നമ്മൾ അന്തിമ തീരുമാനത്തിനായി കാത്തിരുന്നത്?’ – റൂണി എഴുതി.
‘കഴിഞ്ഞ ദിവസം ചേർന്ന അടിയന്തര യോഗത്തിനു ശേഷം ഒടുവിൽ നാം ശരിയായ തീരുമാനമെടുത്തു. അതുവരെ, ഇംഗ്ലണ്ടിലെ ഫുട്ബോൾ താരങ്ങളെ ഗിനിപ്പന്നികളെപ്പോലെയാണ് അധികാരികൾ പരിഗണിച്ചത്. ഈ സമയത്ത് എനിക്കുണ്ടായ വികാരം പറഞ്ഞറിയിക്കാൻ പ്രയാസമാണ്. സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ കളിക്കാൻ ഞാൻ നിർബന്ധിതനാകുകയും എന്നിലൂടെ കുടുംബാംഗങ്ങൾക്ക് വൈറസ് ബാധ ഏൽക്കുകയും ചെയ്തിരുന്നെങ്കില്‍ തുടർന്നു കളിക്കുന്ന കാര്യം തന്നെ പുനരാലോചിക്കേണ്ടി വരുമായിരുന്നു. അധികാരികളോട് എനിക്ക് ഒരിക്കലും പൊറുക്കാനും സാധിക്കുമായിരുന്നില്ല’ – റൂണി ചൂണ്ടിക്കാട്ടി.
ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ സീസൺ സെപ്റ്റംബർ വരെ നീട്ടിയാലും കളിക്കാൻ താരങ്ങൾ സന്നദ്ധരാണെന്ന് റൂണി വ്യക്തമാക്കി. കളിക്കാർക്കും കളി കാണാനെത്തുന്നവർക്കും യാതൊരു അപകടവുമില്ലാത്ത സാഹചര്യമാണെങ്കിൽ കളിക്കാൻ ആർക്കും വിമുഖതയില്ലെന്നും റൂണി ചൂണ്ടിക്കാട്ടി. പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും എവർട്ടന്റെയും മിന്നും താരമായിരുന്ന 34–കാരൻ റൂണി, ഇപ്പോൾ ചാംപ്യൻഷിപ്പ് ക്ലബ്ബായ ഡെർബിയുടെ പരിശീലകനും പ്രധാന സ്ട്രൈക്കറുമാണ്.
English Summary: Wayne Rooney says the government and football authorities have treated footballers as "guinea pigs" during the coronavirus outbreak