ആ ‘തർക്കത്തിന്’ പെലെയുടെ ഉത്തരം; മെസ്സിയേക്കാൾ കേമൻ റൊണാൾഡോ!
റിയോ ഡി ജനീറോ∙ ആരാണ് കൂടുതൽ കേമൻ, ക്രിസ്റ്റ്യാനോ റൊണാൾഡോയോ ലയണൽ മെസ്സിയോ? സമകാലിക ഫുട്ബോൾ ലോകത്തെ രണ്ടു തട്ടിൽ നിർത്തുന്ന ആ മില്യൻ ഡോളർ ചോദ്യത്തിന് ഇതിഹാസ താരം പെലെയുടെ ഉത്തരം ഇതാ: മെസ്സിയേക്കാൾ കേമൻ റൊണാൾഡോ തന്നെ! ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സ്ഥിരതയാണ് താരത്തെ മെസ്സിയേക്കാൾ കേമനാക്കുന്നതെന്നാണ്

റിയോ ഡി ജനീറോ∙ ആരാണ് കൂടുതൽ കേമൻ, ക്രിസ്റ്റ്യാനോ റൊണാൾഡോയോ ലയണൽ മെസ്സിയോ? സമകാലിക ഫുട്ബോൾ ലോകത്തെ രണ്ടു തട്ടിൽ നിർത്തുന്ന ആ മില്യൻ ഡോളർ ചോദ്യത്തിന് ഇതിഹാസ താരം പെലെയുടെ ഉത്തരം ഇതാ: മെസ്സിയേക്കാൾ കേമൻ റൊണാൾഡോ തന്നെ! ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സ്ഥിരതയാണ് താരത്തെ മെസ്സിയേക്കാൾ കേമനാക്കുന്നതെന്നാണ് പെലെയുടെ വിശദീകരണം. അതേസമയം, എക്കാലത്തെയും മികച്ച താരം താൻ തന്നെയാണെന്ന് പ്രഖ്യാപിക്കാനും പെലെ മറന്നില്ല! ഒരു യൂട്യൂബ് ചാനലിലാണ് പെലെയുടെ പ്രതികരണം.
‘ഇപ്പോഴത്തെ താരങ്ങളിൽ ഏറ്റവും മികച്ചയാൾ തീർച്ചയായും ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. മെസ്സിയെയും അങ്ങനെ അവഗണിക്കാനാകില്ല. പക്ഷേ, അദ്ദേഹം സ്ട്രൈക്കറല്ലല്ലോ’ – പെലെ പറഞ്ഞു. ഇപ്പോഴത്തെ താരങ്ങളിൽ റൊണാൾഡോയ്ക്കാണ് അദ്ദേഹം പിന്തുണ നൽകിയതെങ്കിലും, ഇവരേക്കാൾ മികച്ച ഒരുപിടി താരങ്ങൾ ഫുട്ബോൾ ചരിത്രത്തിലുണ്ടെന്നും പെലെ അഭിപ്രായപ്പെട്ടു. മുൻ താരങ്ങളെ ആകെക്കൂടി പരിഗണിച്ചാൽ എക്കാലത്തെയും ഒന്നാമൻ താൻ തന്നെയാണെന്നും പെലെ അഭിപ്രായപ്പെട്ടു.
‘ഇത് ഉത്തരം നൽകാൻ ബുദ്ധിമുട്ടേറിയൊരു ചോദ്യമാണ്’ – എക്കാലത്തെയും മികച്ച ഫുട്ബോൾ താരം ആരെന്ന ചോദ്യത്തോട് പെലെ പ്രതികരിച്ചതിങ്ങനെ. ‘സീക്കോ, റൊണാൾഡീഞ്ഞോ, റൊണാൾഡോ (ബ്രസീൽ) തുടങ്ങിയവരെ നമുക്കു മറക്കാനാകില്ല. യൂറോപ്പിലാണെങ്കിൽ ഫ്രാൻസ് ബെക്കൻബോവറും യൊഹാൻ ക്രൈഫുമുണ്ട്. ഒരു കാര്യം പ്രത്യേകം പറയാതിരിക്കാൻ നിവൃത്തിയില്ല. ഇവരേക്കാളുമൊക്കെ മികച്ച താരം പെലെ തന്നെയാണ്’ – പെലെ പറഞ്ഞു. അതേസമയം, എക്കാലത്തെയും മികച്ച താരങ്ങളിൽ പെലെയ്ക്കൊപ്പം എണ്ണപ്പെടുന്ന അർജന്റീന താരം മറഡോണയുടെ പേര് പെലെ പരാമർശിച്ചതേയില്ല.
കരിയറിന്റെ അവസാന ഘട്ടത്തിലേക്കു കടക്കുന്ന അവസരത്തിൽപ്പോലും ലോക ഫുട്ബോളിലെ നേട്ടങ്ങളെല്ലാം കാൽക്കീഴിലാക്കുന്ന ഇവരിൽ ആരാണ് കൂടുതൽ മികച്ച താരമെന്ന ചോദ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. കരിയറിന്റെ ഔന്നത്യത്തിൽ സ്പാനിഷ് ലാലിഗയിൽ നേർക്കുനേർ നിന്ന ഇരുവരും ഇപ്പോൾ രണ്ടു തട്ടകങ്ങളിലാണ്. സ്പാനിഷ് ലീഗിൽ റയൽ മഡ്രിഡിന്റെ മിന്നും താരമായിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇറ്റലിയിലേക്കു തട്ടകം മാറ്റിയത് രണ്ടു വർഷം മുൻപാണ്. നിലവിൽ ടൂറിൻ കേന്ദ്രമായുള്ള യുവെന്റസിന്റെ താരമാണ് അദ്ദേഹം. മെസ്സിയാകട്ടെ, കരിയറിന്റെ ആരംഭം മുതൽ കളിക്കുന്ന സ്പാനിഷ് ക്ലബ് ബാർസിലോനയിൽത്തന്നെ തുടരുന്നു.
ഫുട്ബോളിലെ മികച്ച ലോകതാരത്തിന് നൽകിവരുന്ന ബലോൻ ദ് ഓർ പുരസ്കാരം കഴിഞ്ഞ 12 വർഷത്തിനിടെ 11 തവണയും ഇരുവരും പങ്കിടുകയായിരുന്നു. ആറു തവണ പുരസ്കാരം നേടിയ മെസ്സി അഞ്ചു തവണ നേടിയ റൊണാൾഡോയേക്കാൾ ഒരുപടി മുന്നിലാണ്. ഇവർക്കു പുറമെ ഇക്കാലയളവിൽ ഒരിക്കൽ റയൽ മഡ്രിഡിന്റെ ക്രൊയേഷ്യൻ താരം ലൂക്കാ മോഡ്രിച്ചും പുരസ്കാരം സ്വന്തമാക്കി.
English Summary: Cristiano Ronaldo is better than Lionel Messi, but I'm the best: Pele