മൊഗാദിഷു (സൊമാലിയ)∙ കൊറോണ വൈറസ് വ്യാപനം നിയന്ത്രണാതീതമായി തുടരുന്നതിനിടെ കോവിഡ് ബാധിച്ച് ഒരു ഫുട്ബോൾ താരത്തിനു കൂടി ജീവൻ നഷ്ടമായി. ആഫ്രിക്കൻ രാജ്യമായ സൊമാലിയയുടെ ഇതിഹാസ താരം അബ്ദുൽ ഖാദിർ മുഹമ്മദ് ഫറായാണ് കോവിഡ് മൂലം മരിച്ചത്. 59 വയസ്സായിരുന്നു. ലണ്ടനിലെ ഒരു ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് ഫറായുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൊഗാദിഷു (സൊമാലിയ)∙ കൊറോണ വൈറസ് വ്യാപനം നിയന്ത്രണാതീതമായി തുടരുന്നതിനിടെ കോവിഡ് ബാധിച്ച് ഒരു ഫുട്ബോൾ താരത്തിനു കൂടി ജീവൻ നഷ്ടമായി. ആഫ്രിക്കൻ രാജ്യമായ സൊമാലിയയുടെ ഇതിഹാസ താരം അബ്ദുൽ ഖാദിർ മുഹമ്മദ് ഫറായാണ് കോവിഡ് മൂലം മരിച്ചത്. 59 വയസ്സായിരുന്നു. ലണ്ടനിലെ ഒരു ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് ഫറായുടെ മരണം. ആഫ്രിക്കൻ ഫുട്ബോൾ കോൺഫെ‍ഡറേഷനും സൊമാലി ഫുട്ബോൾ ഫെഡറേഷനും ഫറായുടെ മരണം സ്ഥിരീകരിച്ച് പ്രസ്താവന പുറത്തിറക്കി.

ഒരാഴ്ച മുൻപ് കോവിഡ് സ്ഥിരീകരിച്ചതു മുതൽ നോർത്ത്‌വെസ്റ്റ് ലണ്ടൻ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു ഫറാ. ചൊവ്വാഴ്ച സ്ഥിത വഷളായതിനു പിന്നാലെ അദ്ദേഹം മരണത്തിനു കീഴടങ്ങി. സൊമാലിയയിൽ കായിക മന്ത്രിയുടെ ഉപദേശകനായി സേവനം ചെയ്തുവരികയായിരുന്നു ഫറാ. കോവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ ആഫ്രിക്കൻ ഫുട്ബോളറാണ് ഫറാ.

ADVERTISEMENT

സ്പാനിഷ് വമ്പൻമാരായ റയൽ മഡ്രിഡിന്റെ മുൻ പ്രസിഡന്റ് ലോറെസൻസോ സാൻസ്, സ്പെയിനിലെ ഫുട്ബോൾ പരിശീലകനായിരുന്ന 21കാരൻ ഫ്രാൻസിസ്കോ ഗാർഷ്യ എന്നിവരാണ് കോവിഡ് ബാധിച്ച് ഫുട്ബോൾ മേഖലയിൽനിന്ന് മരിച്ച പ്രമുഖർ. ലോക വ്യാപകമായി ഒട്ടേറെ താരങ്ങൾക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുമുണ്ട്. ആർസനൽ പരിശീലകൻ മൈക്കൽ അർട്ടേറ്റ, യുവെന്റസ് താരങ്ങളായ പൗലോ ഡിബാല, ബ്ലെയ്സ് മറ്റ്യുഡി, ഡാനിയേൽ റുഗാനി തുടങ്ങിയവർ ഇക്കൂട്ടത്തിലുണ്ട്.

English Summary: Somali Football Federation have announced the passing away of their former player Mohammed Farah who died in a London hospital after contracting Covid-19