അപകടം മനസ്സിലാക്കാൻ എത്ര കളിക്കാരെ കൊലയ്ക്കു കൊടുക്കേണ്ടിവരും? നെവിൽ
ലണ്ടൻ∙ കൊറോണ വൈറസ് വ്യാപനം ഇപ്പോഴും നിയന്ത്രണാതീതമായി തുടരുന്നതിനിടെ കായിക മത്സരങ്ങൾ പുനഃരാരംഭിക്കാനുള്ള നീക്കത്തെ ശക്തമായി എതിർത്ത് മുൻ ഇംഗ്ലണ്ട് താരം ഗാരി നെവിൽ രംഗത്ത്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ മത്സരങ്ങൾ പുനഃരാരംഭിക്കുന്നത് ആപത്കരമാണെന്ന് അധികാരികൾ തിരിച്ചറിയാൻ എത്ര കളിക്കാരെ കൊലയ്ക്കു

ലണ്ടൻ∙ കൊറോണ വൈറസ് വ്യാപനം ഇപ്പോഴും നിയന്ത്രണാതീതമായി തുടരുന്നതിനിടെ കായിക മത്സരങ്ങൾ പുനഃരാരംഭിക്കാനുള്ള നീക്കത്തെ ശക്തമായി എതിർത്ത് മുൻ ഇംഗ്ലണ്ട് താരം ഗാരി നെവിൽ രംഗത്ത്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ മത്സരങ്ങൾ പുനഃരാരംഭിക്കുന്നത് ആപത്കരമാണെന്ന് അധികാരികൾ തിരിച്ചറിയാൻ എത്ര കളിക്കാരെ കൊലയ്ക്കു കൊടുക്കേണ്ടി വരുമെന്ന് നെവിൽ ചോദിച്ചു. ഫുട്ബോള്‍ ലീഗുകളുമായി ബന്ധപ്പെട്ട് കിടക്കുന്ന സാമ്പത്തിക വശമാണ് അപകടമൊഴിയും മുൻപേ മത്സരങ്ങൾ പുനഃരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കു പിന്നിലെന്നും നെവിൽ ആരോപിച്ചു.
കൊറോണ വൈറസ് വ്യാപനം തീർത്ത കെടുതികളുടെ പശ്ചാത്തലത്തിൽ ഫ്രാൻസ്, ബൽജിയം, ഹോളണ്ട് തുടങ്ങിയ രാജ്യങ്ങളിൽ ഫുട്ബോൾ ലീഗുകൾ ഉപേക്ഷിച്ചിരുന്നു. ഇറ്റലിയിലും സെരി എ മത്സരങ്ങൾ ഈ സീസണിൽ ഇനി നടത്തില്ലെന്നാണ് റിപ്പോർട്ട്. അതേസമയം, വൈറസ് വ്യാപനം ഏറ്റവുമധികം പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന രാജ്യങ്ങളിലൊന്നായ ബ്രിട്ടനിൽ ഫുട്ബോൾ ലീഗ് പുനഃരാരംഭിക്കാനുള്ള ചർച്ചകൾ സജീവമാണ്. ജൂൺ മാസത്തോടെ ഫുട്ബോൾ ലീഗ് പുനഃരാരംഭിക്കുന്ന കാര്യം ചർച്ച ചെയ്യാൻ ഈ വെള്ളിയാഴ്ച പ്രീമിയർ ലീഗ് ക്ലബ്ബുകൾ കൂടിക്കാഴ്ച നടത്തുന്നുണ്ട്.
അതേസമയം, അപകടഭീഷണി ഒഴിയുന്നതിനു മുൻപേ മത്സരങ്ങൾ പുനഃരാരംഭിക്കുന്നത് വൻ ദുരന്തത്തിന് വഴിതുറക്കുമെന്നാണ് നെവിലിന്റെ മുന്നറിയിപ്പ്. ഫുട്ബോൾ ലീഗുകളുടെ സാമ്പത്തിക വശമല്ല, കളിക്കാരുടെ സുരക്ഷയും ആരോഗ്യവുമാണ് ആദ്യം കണക്കിലെടുക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘സെബ്റ്റംബറിനു മുൻപ് ഫുട്ബോൾ മത്സരങ്ങൾ പുനഃരാരംഭിക്കരുതെന്ന് ഫിഫ മെഡിക്കൽ ഓഫിസർ തന്നെ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുള്ളതാണ്. സാമ്പത്തിവശം പരിഗണിക്കാതെയുള്ള നിർദ്ദേശമാണിത്. കൊറോണ ഇപ്പോഴും സൃഷ്ടിക്കുന്ന ഭീഷണിയെത്രയാണെന്ന് യാതൊരു തിട്ടവുമില്ല. മത്സരങ്ങൾ നിശ്ചിതകാലത്തേക്ക് നിർത്തിവയ്ക്കണമെങ്കിൽ പ്രീമിയർ ലീഗിൽ എത്ര താരങ്ങൾ ജീവൻ നൽകേണ്ടിവരും? ഒരാളോ? ഒരു കളിക്കാരനോ? അതോ സ്റ്റാഫ് അംഗങ്ങളിൽ ഒരാൾ ഐസിയുവിലേക്കു മാറേണ്ടിവരുമോ? ഇത്രയ്ക്ക് റിസ്ക് എടുക്കേണ്ടതുണ്ടോ? ഇപ്പോഴത്തെ ചർച്ചകളെല്ലാം സാമ്പത്തിക വശം മാത്രം പരഗണിച്ചുള്ളതാണ്’ – നെവിൽ ചൂണ്ടിക്കാട്ടി.
മറ്റ് അസുഖങ്ങളുള്ള ഫുട്ബോൾ താരങ്ങളിൽ ചിലർക്ക് കോവിഡ് ബാധിക്കാൻ സാധ്യത കൂടുതലായിരിക്കുമെന്നും നെവിൽ മുന്നറിയിപ്പു നൽകി. ‘കൊറോണ വൈറസ് ബാധിക്കാൻ മറ്റു താരങ്ങളേക്കാൾ സാധ്യത കൂടുതലുള്ളചിലരുണ്ട്. മത്സരങ്ങൾ ആരംഭിക്കും മുൻപ് ഇതെല്ലാം പരിഗണിക്കണം. ആരോഗ്യമാണ് പ്രധാനപ്പെട്ടതെങ്കിൽ അതനുസരിച്ച് പ്ലാൻ ചെയ്യണം. എത്ര കളിക്കാർക്ക് ആസ്തമ ഉണ്ട്? എത്ര പേർക്ക് പ്രമേഹമുണ്ട്? ഇതെല്ലാം പരിഗണിച്ചിട്ടേ മത്സരങ്ങൾ പുനഃരാരംഭിക്കാവൂ.’ – നെവിൽ പറഞ്ഞു.
English Summary: 'How many footballers have to die?' - Neville calls out Premier League for prioritising money over player safety