ലണ്ടൻ∙ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിശ്ചലമായിക്കിടക്കുന്ന കളിക്കളങ്ങൾ വീണ്ടും സജീവമാക്കാനുള്ള നീക്കത്തിലാണ് ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഭരണനേതൃത്വം. ഇക്കാര്യം ചർച്ച ചെയ്യാനായി വിവിധ ക്ലബ്ബുകളുമായി ലീഗ് അധികൃതർ ചർച്ച നടത്തുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ജൂൺ എട്ടിനു മുൻപായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ∙ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിശ്ചലമായിക്കിടക്കുന്ന കളിക്കളങ്ങൾ വീണ്ടും സജീവമാക്കാനുള്ള നീക്കത്തിലാണ് ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഭരണനേതൃത്വം. ഇക്കാര്യം ചർച്ച ചെയ്യാനായി വിവിധ ക്ലബ്ബുകളുമായി ലീഗ് അധികൃതർ ചർച്ച നടത്തുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ജൂൺ എട്ടിനു മുൻപായി മത്സരങ്ങൾ പുനഃരാരംഭിക്കാനാണ് ശ്രമം. അതേസമയം, വൈറസ് വ്യാപനം ബ്രിട്ടനിൽ നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിൽ കായിക മത്സരങ്ങൾ പുനഃരാരംഭിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാണ്. ‘എത്ര കളിക്കാരെ കൊലയ്ക്കു കൊടുത്തലാണ് ഇതിന്റെ അപകടം അധികൃതർ മനസ്സിലാക്കുക’യെന്ന ചോദ്യവുമായി മുൻ ഇംഗ്ലണ്ട്, മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായിരുന്ന ഗാരി നെവിൽ രംഗത്തെത്തിയിരുന്നു.

മത്സരങ്ങൾ പുനഃരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ മുറുകുന്നതിനിടെ, കളത്തിലിറങ്ങുന്നതിൽ ഭൂരിഭാഗം താരങ്ങള്‍ക്കും ഭയമുണ്ടെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻനിര ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിയുടെ അർജന്റീന സ്ട്രൈക്കർ സെർജിയോ അഗ്യൂറോ. ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ചെഷയറിലെ തന്റെ വീട്ടിലാണ് അദ്ദേഹം ഇപ്പോൾ. ഇതിനിടെ സ്പെയിനിലെ ഒരു ടെലിവിഷൻ ചാനലുമായി സംസാരിക്കുമ്പോഴാണ്, ഇപ്പോഴത്തെ സാഹചര്യത്തിൽ കളത്തിലിറങ്ങാൻ ഭൂരിഭാഗം കളിക്കാർക്കും ആശങ്കയുണ്ടെന്ന് മുപ്പത്തൊന്നുകാരനായ അഗ്യൂറോ തുറന്നടിച്ചത്.

ADVERTISEMENT

‘ഒട്ടുമിക്ക കളിക്കാരും തന്നെ കുടുംബം ഒപ്പമുള്ളവരാണ്. അവർക്ക് തീരെ ചെറിയ കുഞ്ഞുങ്ങളുണ്ട്, മറ്റു മക്കളുണ്ട്, ഭാര്യയുണ്ട്, മാതാപിതാക്കളുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ സാഹചര്യത്തിൽ കളത്തിലിറങ്ങാൻ ഭയമുണ്ട്’ – അഗ്യൂറോ വ്യക്തമാക്കി.

‘എന്നെയും ഈ അവസ്ഥ ഭയപ്പെടുത്തുന്നുണ്ട്. എങ്കിലും എന്നോടൊപ്പം കാമുകി മാത്രമേ ഉള്ളൂ എന്ന ആശ്വാസവുമുണ്ട്. മറ്റാരുമായും ഞാൻ സമ്പർക്കത്തിൽ വരുന്നില്ല. ലോക്ഡൗണായതിനാൽ കുറേ ദിവസങ്ങളായി വീട്ടിൽത്തന്നെയുണ്ട്. എനിക്ക് വൈറസ് ബാധയുണ്ടെങ്കിൽത്തന്നെ പകരാൻ സാധ്യതയുള്ള ഏക വ്യക്തി അവളാണ്’ – അഗ്യൂറോ വെളിപ്പെടുത്തി.

ADVERTISEMENT

‘വൈറസ് ബാധിച്ചിട്ടും അതിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത ആളുകളുണ്ടെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നുണ്ട്. അതുകൊണ്ടാണ് ഇപ്പോഴും വീട്ടിൽനിന്ന് പുറത്തിറങ്ങാതിരിക്കുന്നത്. ചിലപ്പോൾ എനിക്കും വൈറസ് ബാധയുണ്ടാകാം. ഒരു ഉറപ്പുമില്ല’ – അഗ്യൂറോ പറഞ്ഞു. ഉടൻ കളത്തിലിറങ്ങേണ്ട സാഹചര്യം ഉരുത്തിരിഞ്ഞാലും ആരോഗ്യകാര്യത്തിൽ എല്ലാ താരങ്ങളും പ്രത്യേക ശ്രദ്ധ നൽകുമെന്നും അഗ്യൂറോ വ്യക്തമാക്കി.

അതേസമയം, ലീഗ് മത്സരങ്ങൾക്കായി തിരിച്ചെത്തിയാലും നിലവിൽ സ്പെയിനിലുള്ള മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള ഉൾപ്പെടെയുള്ളവർ 14 ദിവസം നിർബന്ധിത ക്വാറന്റീനിൽ കഴിയേണ്ടിവരും. ലീഗ് മത്സരങ്ങൾക്കായി ബ്രിട്ടനിൽ തിരിച്ചെത്തുന്ന വിദേശ പരിശീലകരും കളിക്കാരും 14 ദിവസം നിർബന്ധിത ക്വാറന്റീനിൽ പ്രവേശിക്കണമെന്ന് നിർദ്ദേശമുണ്ടായിരുന്നു. മാഞ്ചസ്റ്റർ സിറ്റി താരങ്ങളായ ഫെർണാണ്ടീ‍ഞ്ഞോ, ഗബ്രിയേൽ ജെസ്യൂസ്, എഡേഴ്സൻ, റോഡ്രി, ബെർനാർഡോ സിൽവ, ഡേവിഡ് സിൽവ തുടങ്ങിയവർ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്വദേശങ്ങളിലേക്കു മടങ്ങിയിരുന്നു. ഇവരെല്ലാം ബ്രിട്ടനിൽ തിരിച്ചെത്തിയാലും 14 ദിവസം ക്വാറന്റീനിലായിരിക്കും.

ADVERTISEMENT

English Summary: Manchester City striker Sergio Aguero says most players fearful of returning