ഐ.എം. വിജയന് പത്മശ്രീ പുരസ്കാരത്തിന് ശുപാർശ; സ്ഥിരീകരിച്ച് എഐഎഫ്എഫ്
തിരുവനന്തപുരം∙ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ മുൻ നായകൻ ഐ.എം. വിജയന് പത്മശ്രീ നാമനിര്‍ദേശം. ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനാണ് (എഐഎഫ്എഫ്) ഐ.എം. വിജയനെ പത്മശ്രീ പുരസ്കാരത്തിന് ശുപാർശ ചെയ്തത്. രാജ്യത്തെ നാലാമത്തെ വലിയ സിവിലയന്‍ പുരസ്കാരമാണിത്. 2003ല്‍ ഐ.എം. വിജയന് അര്‍ജുന പുരസ്കാരം ലഭിച്ചിരുന്നു. ചുനി

തിരുവനന്തപുരം∙ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ മുൻ നായകൻ ഐ.എം. വിജയന് പത്മശ്രീ നാമനിര്‍ദേശം. ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനാണ് (എഐഎഫ്എഫ്) ഐ.എം. വിജയനെ പത്മശ്രീ പുരസ്കാരത്തിന് ശുപാർശ ചെയ്തത്. രാജ്യത്തെ നാലാമത്തെ വലിയ സിവിലയന്‍ പുരസ്കാരമാണിത്. 2003ല്‍ ഐ.എം. വിജയന് അര്‍ജുന പുരസ്കാരം ലഭിച്ചിരുന്നു.
ചുനി ഗോസ്വാമി, പി.കെ. ബാനര്‍ജി, ബൈചുങ് ബൂട്ടിയ എന്നിവരുള്‍പ്പടെ ആറു ഫുട്ബോള്‍ താരങ്ങള്‍ക്ക് മാത്രമാണ് ഇതുവരെ പത്മശ്രീ പുരസ്കാരം ലഭിച്ചിട്ടുള്ളത്. ഇന്ത്യയ്ക്കായി 79 മല്‍സരങ്ങള്‍ കളിച്ചിട്ടുള്ള താരമാണ് അൻപത്തൊന്നുകാരനായ ഐ.എം. വിജയന്‍. 40 ഗോളുകളും നേടി. 1993, 1997, 1999 വർഷങ്ങളിൽ ഇന്ത്യയിലെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിനുള്ള പുരസ്കാരവും നേടി.
ഐ.എം. വിജയന്റെ പേര് പത്മശ്രീ പുരസ്കാരത്തിനായി ആഭ്യന്തര മന്ത്രാലയത്തിന് അയച്ചതായി എഐഎഫ്എഫ് ജനറൽ സെക്രട്ടറി കുശാൽ ദാസ് പിടിഐയോട് സ്ഥിരീകരിച്ചു. ശൈലൻ മന്ന (1971), ചുനി ഗോസ്വാമി (1983), പി.കെ. ബാനർജി (1990), ബൈചുങ് ബൂട്ടിയ (2008), സുനിൽ ഛേത്രി (2019), ബെംബം ദേവി (2020) എന്നിവരാണ് ഇതിനു മുൻപ് ഫുട്ബോളിൽനിന്ന് ഈ പുരസ്കാരം നേടിയവർ.
English Summary: AIFF recommends IM Vijayan for Padma Shri