ഇൻമെസ്സിനന്റ്! സ്പാനിഷ് ഡിക്‌ഷനറി‍യിൽ അടുത്തകാലത്ത് കൂട്ടിച്ചേർത്ത Inmessionante എന്ന നാമവിശേഷണത്തിന് അർജന്റീനയിലെ റൊസാരിയോയിൽ ജനിച്ച ലൂയിസ് ലയണൽ ആന്ദ്രെ മെസ്സി കുകിറ്റിനി എന്ന ഇന്ദ്രജാലക്കാരനുമായൊരു ബന്ധമുണ്ട്. ഏറ്റവും പൂർണമായ രീതിയിൽ ഫുട്ബോൾ കളിക്കുക എന്നാണ് ഈ വാക്കിന്റെയർഥം. മെസ്സി ‌| Lionel Messi | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇൻമെസ്സിനന്റ്! സ്പാനിഷ് ഡിക്‌ഷനറി‍യിൽ അടുത്തകാലത്ത് കൂട്ടിച്ചേർത്ത Inmessionante എന്ന നാമവിശേഷണത്തിന് അർജന്റീനയിലെ റൊസാരിയോയിൽ ജനിച്ച ലൂയിസ് ലയണൽ ആന്ദ്രെ മെസ്സി കുകിറ്റിനി എന്ന ഇന്ദ്രജാലക്കാരനുമായൊരു ബന്ധമുണ്ട്. ഏറ്റവും പൂർണമായ രീതിയിൽ ഫുട്ബോൾ കളിക്കുക എന്നാണ് ഈ വാക്കിന്റെയർഥം. മെസ്സിയുടെ കളിയെ വിശേഷിപ്പിക്കാൻ സൂചിപ്പിക്കുന്ന ഈ വാക്ക് താരത്തോടുള്ള ആദരസൂചകമായാണ് സ്പാനിഷ് നിഘണ്ടുവിലും ചേർക്കപ്പെട്ടത്.

ആധുനിക ഫുട്ബോളിലെ സമ്പൂർണനെന്നു വിശേഷിപ്പിക്കപ്പെടുന്ന മെസ്സിക്ക് ഇന്നു 33 വയസ്സ് തികയുന്നു. ആഘോഷത്തിന് ഒരുങ്ങുന്ന ആരാധകരുടെ കണ്ണുകളത്രയും ഇന്നു പുലർച്ചെ നടന്ന ബാർസിലോന – അത്‍ലറ്റിക് ബിൽബാവോ മത്സരത്തിലായിരുന്നു. അത്‌ലറ്റിക് ബിൽബാവോയ്ക്കെതിരെ ഒരു ഗോൾകൂടി നേടി മെസ്സിയുടെ ഗോൾനേട്ടം 700 തൊടുന്നത് കാത്തിരുന്ന ആരാധകർക്ക് മത്സരം സമ്മാനിച്ചത് ചെറിയ നിരാശ. മത്സരം ബാർസിലോന ഒരു ഗോളിനു ജയിച്ചെങ്കിലും വിജയഗോൾ നേടിയത് ഇവാൻ റാക്കിട്ടിച്ച്!

ADVERTISEMENT

ഗോളാഘോഷവും ജന്മദിനാഘോഷവും ഒന്നായിത്തീരുന്ന ആ അസുലഭ നിമിഷം പിറന്നില്ലെങ്കിലും ആരാധകർ ‘ഹാപ്പി’യാണ്; ഹാപ്പി ബർത്ഡേ മെസ്സി!

മെസ്സിയുടെ കരിയർ ഗോളുകൾ*

ADVERTISEMENT

ബാ‍ർസിലോന – 629, അർജന്റീന – 70

*2020 ജൂൺ 23 വരെയുള്ള കണക്ക്

ADVERTISEMENT

English Summary: Lionel Messi Turns 33, Fans Pour In Wishes For 'greatest' Football Player