ബാർസിലോന ∙ കളിക്കളത്തിൽ താരങ്ങളായിരിക്കാം; പക്ഷേ കണക്കുകൂട്ടലിൽ കളിക്കാർ വെറും കരുക്കൾ മാത്രം! ആരാധകരുടെ ‘അരുതേ’ എന്നുള്ള വിലാപങ്ങൾക്കൊന്നും ചെവി കൊടുക്കാതെ സ്പാനിഷ് ക്ലബ് ഫുട്ബോൾ ബാർസിലോനയും ഇറ്റാലിയൻ ക്ലബ് യുവെന്റസും ആ കരാ | Barcelona | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാർസിലോന ∙ കളിക്കളത്തിൽ താരങ്ങളായിരിക്കാം; പക്ഷേ കണക്കുകൂട്ടലിൽ കളിക്കാർ വെറും കരുക്കൾ മാത്രം! ആരാധകരുടെ ‘അരുതേ’ എന്നുള്ള വിലാപങ്ങൾക്കൊന്നും ചെവി കൊടുക്കാതെ സ്പാനിഷ് ക്ലബ് ഫുട്ബോൾ ബാർസിലോനയും ഇറ്റാലിയൻ ക്ലബ് യുവെന്റസും ആ കരാർ യാഥാർഥ്യമാക്കി. യുവെ ബോസ്നിയൻ മിഡ്ഫീൽഡർ മിറാലെം പ്യാനിച്ചിനെയും ബാർസ ബ്രസീലിയൻ മിഡ്ഫീൽഡർ ആർതുർ മെലോയെയും പരസ്പരം വച്ചു മാറാനുള്ള ‘സ്വാപ് ഡീൽ’ ആണ് ഇന്നലെ രേഖയിലായത്.

കരാർ അനുസരിച്ച് ഈ സീസൺ അവസാനം ആർതുർ (23) യുവെയിലേക്കു പോകും. പ്യാനിച്ച് (30) ബാർസയിലേക്കു വരും. പ്രിയതാരങ്ങളെ കൈവിടുന്നതിലുള്ള ആരാധകരുടെ പ്രതിഷേധവും ക്ലബ് വിടുന്നതിൽ കളിക്കാർക്കുള്ള മനസ്സില്ലായ്മയുമെല്ലാം ക്ലബ് മാനേജ്മെന്റിന്റെ സാമ്പത്തിക മോഹങ്ങൾക്കു മുന്നിൽ ഒടുവിൽ വീണു പൊലിഞ്ഞു.

ADVERTISEMENT

∙ എന്തുകൊണ്ട് ഈ കരാർ

ബാർസയുടെ ഇതിഹാസ താരം ചാവി ഹെർണാണ്ടസിന്റെ പിൻഗാമി എന്നു വരെ വാഴ്ത്തപ്പെട്ട ആർതുറിനെ വിട്ടു കളയുന്നതിൽ ആരാധകർക്കിടയിൽ എതിർപ്പ് ശക്തമാണ്. എന്നാൽ യുവേഫയുടെ ഫിനാൻഷ്യൽ ഫെയർപ്ലേ (എഫ്എഫ്പി) ചട്ടങ്ങൾ ലംഘിക്കാതിരിക്കാനും കോവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയിൽ പിടിച്ചു നിൽക്കാനും ആർതുറിനെ വിൽക്കാതെ വയ്യ എന്നാണ് ബാർസിലോന ബോർഡിന്റെ നിലപാട്. 

ADVERTISEMENT

∙ എന്താണ് സ്വാപ് ഡീൽ

72 ദശലക്ഷം യൂറോയ്ക്കാണ് (ഏകദേശം 610 കോടി രൂപ) ബാർസ ആർതുറിനെ വിൽക്കുന്നത്. പ്യാനിച്ചിനെ വാങ്ങുന്നത് 60 ദശലക്ഷം യൂറോയ്ക്കും (ഏകദേശം 508 കോടി രൂപ). പ്രത്യക്ഷത്തിൽ ലാഭം 12 ദശലക്ഷം യൂറോ മാത്രമാണെങ്കിലും കടലാസിൽ അതല്ല കാര്യം. 2018ൽ ആർതുറുമായി 6 വർഷം കരാർ ഒപ്പിടാൻ ട്രാൻസ്ഫർ ഫീ ഇനത്തിൽ 30 ദശലക്ഷം യൂറോയാണ് ബാർസ നൽകിയത്. എഫ്എഫ്പി ചട്ടങ്ങൾ അനുസരിച്ച് ഓരോ വർഷവും ഇതിൽ 5 ദശലക്ഷം യൂറോ കുറവു വരും. അങ്ങനെ നോക്കുമ്പോൾ ഇപ്പോൾ അദ്ദേഹത്തിന്റെ മൂല്യം 20 ദശലക്ഷം യൂറോ. ഇപ്പോൾ വിൽക്കുന്നത് 72 ദശലക്ഷം യൂറോയ്ക്കും. കണക്കിലെ ലാഭം 52 ദശലക്ഷം യൂറോ!

ADVERTISEMENT

യുവെന്റസിൽ പ്യാനിച്ചിന്റെ കാര്യവും ഇങ്ങനെ തന്നെ. 2016ൽ എഎസ് റോമയിൽനിന്ന് 35 ദശലക്ഷം യൂറോയ്ക്കാണ് 5 വർഷക്കരാറിൽ പ്യാനിച്ച് യുവെയിലെത്തുന്നത്. എഫ്എഫ്പി ചട്ടം അനുസരിച്ച് ഓരോ വർഷവും 7 ദശലക്ഷം യൂറോ കുറയും. അങ്ങനെ നോക്കുമ്പോൾ 2018ൽ പ്യാനിച്ചിന്റെ മൂല്യം 21 ദശലക്ഷം യൂറോ. എന്നാൽ അതു കൊണ്ടും തീരുന്നില്ല കാര്യം.

2018ൽ പ്യാനിച്ചുമായി യുവെ 5 വർഷത്തേക്കു കൂടി കരാർ പുതുക്കിയിരുന്നു. അതനുസരിച്ച് പിന്നീടുള്ള ഓരോ വർഷവും 4.2 ദശലക്ഷം യൂറോയാണ് പ്യാനിച്ചിന്റെ മൂല്യത്തിൽ കുറവു വരിക. അങ്ങനെ നോക്കുമ്പോൾ‌ ഈ സീസൺ അവസാനിക്കുമ്പോൾ പ്യാനിച്ചിന്റെ മൂല്യം വെറും 13 ദശലക്ഷം യൂറോ. യുവെ ഇപ്പോൾ താരത്തെ വിൽക്കുന്നത് 60 ദശലക്ഷം യൂറോയ്ക്കും– കടലാസിലെ കണക്കിൽ ലാഭം 47 ദശലക്ഷം യൂറോ!

∙ എന്തിനാണീ കരാർ

എഫ്എഫ്പി ചട്ടങ്ങൾ ലംഘിക്കാതിരിക്കാനുള്ള ‘സാമ്പത്തിക തന്ത്രമാണ്’ ഇരു ക്ലബുകൾക്കും ഈ കരാർ. ക്ലബ്ബുകൾ അമിതമായ പണം ചെലവഴിച്ച് പാപ്പരാവുന്നതു തടയാൻ 2009ൽ ഫിഫ ആവിഷ്കരിച്ച നിയമങ്ങളാണ് ഫിനാൻഷ്യൽ ഫെയർപ്ലേ. ഇതനുസരിച്ച് ഓരോ വർഷവും ട്രാൻസ്ഫർ ഇനത്തിൽ ക്ലബ്ബുകളെല്ലാം നിശ്ചിതതുക ലാഭം കാണിക്കണം. ബാർസയ്ക്കും യുവെന്റസിനും ഇത്തവണ ഈ ലാഭം കടലാസിൽ കാണിക്കണമെങ്കിൽ ഇങ്ങനെയൊരു ട്രാൻസ്ഫർ അനിവാര്യം.

English Summary: Arthur joins Juventus from Barcelona, Pjanic moves in other direction