ന്യൂഡൽഹി ∙ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ ഏഴാം സീസൺ ഗോവയിലും കേരളത്തിലും മാത്രമായി നടത്താൻ ആലോചന. ഈ വർഷം നവംബർ മുതൽ അടുത്ത വർഷം മാർച്ച് വരെ അടച്ചിട്ട സ്റ്റേഡിയങ്ങളിലാകും മത്സരങ്ങൾ. ഐഎസ്എൽ സംഘാടകരായ ഫുട്ബോൾ സ്പോർട്സ് ഡ | ISL | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ ഏഴാം സീസൺ ഗോവയിലും കേരളത്തിലും മാത്രമായി നടത്താൻ ആലോചന. ഈ വർഷം നവംബർ മുതൽ അടുത്ത വർഷം മാർച്ച് വരെ അടച്ചിട്ട സ്റ്റേഡിയങ്ങളിലാകും മത്സരങ്ങൾ. ഐഎസ്എൽ സംഘാടകരായ ഫുട്ബോൾ സ്പോർട്സ് ഡവലപ്മെന്റ് ലിമിറ്റഡും ക്ലബ് പ്രതിനിധികളും തമ്മിൽ ഇന്നലെ നടന്ന യോഗത്തിലാണ് ഇക്കാര്യത്തിൽ ചർച്ച വന്നത്.

‘‘കേരളം, ഗോവ, ബംഗാൾ, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവയാണ് പരിഗണനയ്ക്കു വന്നത്. കേരളത്തിനും ഗോവയ്ക്കുമാണ് സാധ്യത കൂടുതൽ.’’– ഐഎസ്എൽ വൃത്തങ്ങൾ പറഞ്ഞു. രണ്ടു സംസ്ഥാനങ്ങളിലെയും ഒന്നിലേറെ വേദികളിൽ മത്സരം നടത്താനാണ് പദ്ധതിയെന്നും ഐഎസ്എൽ പ്രതിനിധി പറഞ്ഞു.

ADVERTISEMENT

കോവിഡ് ബാധയുടെ കാര്യത്തിൽ മറ്റു സംസ്ഥാനങ്ങളെക്കാൾ ഭേദപ്പെട്ട സാഹചര്യമായതിനാലാണ് കേരളത്തെയും ഗോവയെയും പരിഗണിക്കുന്നത്.

 എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമാവാൻ കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരുകളുടെയും അനുവാദം കൂടി വേണ്ടി വരും. 

ADVERTISEMENT

വൈദ്യപരിശോധനാ സൗകര്യങ്ങൾ, യാത്രാ സൗകര്യങ്ങൾ എന്നിവയും പരിഗണിക്കണം. ബംഗാൾ, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ സംയുക്തമായി ടൂർണമെന്റ് നടത്തുന്ന കാര്യവും പരിഗണനയിൽ വന്നെന്ന് ഐഎസ്എൽ പ്രതിനിധി പറഞ്ഞു. 

ഒക്ടോബറിൽ അന്തിമ തീരുമാനമാകും. കോവിഡ് ഭീതി മൂലം കഴിഞ്ഞ സീസണിലെ എടികെ–ചെന്നൈയിൻ ഐഎസ്എൽ ഫൈനൽ ഗോവയിൽ അടച്ചിട്ട സ്റ്റേഡിയത്തിലാണ് നടത്തിയത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT