കൊച്ചി ∙ ഐഎസ്എൽ ഫുട്ബോളിന്റെ 7–ാം സീസണിൽ ടീമുകളുടെ ഒരുക്കവും ഗോവയിൽത്തന്നെ. മത്സരകാലത്തേതു പോലെ പൊതു സമ്പർക്കം ഒഴിവാക്കി, ‘ബയോ സെക്യൂർ ബബ്‌ൾ’ മാതൃകയിലായിരിക്കും ഇത്. 10 ടീമുകളും ഒരേ കാലയളവിൽ പ്രീസീസൺ തുടങ്ങുകയും പൂർത്തിയാക്കുകയും ചെയ്യും. | ISL | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ഐഎസ്എൽ ഫുട്ബോളിന്റെ 7–ാം സീസണിൽ ടീമുകളുടെ ഒരുക്കവും ഗോവയിൽത്തന്നെ. മത്സരകാലത്തേതു പോലെ പൊതു സമ്പർക്കം ഒഴിവാക്കി, ‘ബയോ സെക്യൂർ ബബ്‌ൾ’ മാതൃകയിലായിരിക്കും ഇത്. 10 ടീമുകളും ഒരേ കാലയളവിൽ പ്രീസീസൺ തുടങ്ങുകയും പൂർത്തിയാക്കുകയും ചെയ്യും. 10 ടീമുകൾക്കും പരിശീലനത്തിന് ആവശ്യമായ മൈതാനങ്ങൾ ഗോവയിലുണ്ട്. പരിശീലന വേദികളിലേക്കു 40 മിനിറ്റിലധികം യാത്ര വേണ്ടിവരില്ല. 

എല്ലാ ടീമും സ്വന്തം ‘ഹോം’ നഗരത്തിലേക്ക് എത്തുന്നതിനു പകരം ഗോവയിലേക്ക് എത്തുക എന്നതായിരിക്കും പ്രീസീസൺ മുൻകരുതലിന്റെ ആദ്യപടി. ഉദാഹരണത്തിനു കോച്ചും അദ്ദേഹത്തിന്റെ സഹായികളും ഉൾപ്പെടെ ബ്ലാസ്റ്റേഴ്സ് ടീം ആദ്യമായി സംഗമിക്കുന്നതു ഗോവയിൽ ആയിരിക്കും. ഇതുമൂലം ഒന്നിലേറെത്തവണ ക്വാറന്റീൻ വേണ്ടിവരില്ല. ഒക്ടോബർ ആദ്യപകുതിയിൽ പരിശീലനം തുടങ്ങിയാലേ നവംബർ 22നു ലീഗ് ആരംഭിക്കാനാവൂ. 

ADVERTISEMENT

ഗോവയിലേക്കു യാത്ര ചെയ്യുന്നവർ പുറപ്പെടുന്നതിനു 2 ദിവസം മുൻപേ കോവിഡ് പരിശോധന നടത്തണം എന്നാണു നിലവിലുള്ള ചട്ടം. സെപ്റ്റംബറോടെ മാറ്റം വരുമോ എന്നറിയില്ല. ഗോവയിൽ എത്തിയശേഷവും പരിശോധനയുണ്ടാകും. ഫലം നെഗറ്റീവ് ആയവരെ മാത്രമേ ഗോവയിൽ ഇറങ്ങാൻ അനുവദിക്കൂ.

ബയോ സെക്യൂർ ബബ്‌ൾ 

ADVERTISEMENT

പുറമേനിന്നുള്ള എല്ലാ ഇടപെടലും ഒഴിവാക്കി, കർശന ആരോഗ്യസുരക്ഷാ നിയന്ത്രണങ്ങൾക്കകത്തുള്ള ജീവിതം. ടീം ഹോട്ടലിൽ മറ്റു താമസക്കാർ ഉണ്ടാവില്ല. മാധ്യമപ്രവർത്തകർ ഉൾപ്പെടെ പുറമേനിന്നുള്ളവരുടെ പ്രവേശനം, ഇടപഴകൽ കർശനമായി നിയന്ത്രിക്കും. ടീം ഹോട്ടൽ, ഫിറ്റ്നസ് കേന്ദ്രം, നീന്തൽക്കുളം, പരിശീലന ഗ്രൗണ്ട് എന്നിവിടങ്ങളെല്ലാം നിയന്ത്രിത മേഖലകൾ. കളിക്കാർക്കു പരസ്പരം ഇടപഴകാൻ ‘ഗ്രീൻ സോണുകൾ’ അനുവദിക്കും.

ഗ്രൗണ്ടിനകത്തും ഹോട്ടൽ മുറിയിലും ഭക്ഷണശാലയിലും ഒഴികെ എല്ലായിടത്തും മാസ്കും ഗ്ലൗസും ധരിക്കണം. ദിവസം പലവട്ടം ശരീരതാപനില പരിശോധിക്കും. നിശ്ചിത ദിവസങ്ങളിൽ കോവിഡ് പരിശോധന. ടീം ഹോട്ടലിലെ ഒരുനില ഐസലേഷൻ മേഖലയാക്കാനും സാധ്യത. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT