ടൂറിൻ∙ ഇറ്റാലിയൻ സെരി എയിലെ 50–ാം ഗോളുമായി സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ വീണ്ടും റെക്കോർഡ് ബുക്കിലേക്ക് നടന്നുകയറിയ മത്സരത്തിൽ, കരുത്തരായ ലാസിയോയെ വീഴ്ത്തി യുവെന്റസ് കിരീടത്തിലേക്ക് ഒരു പടികൂടി അടുത്തു. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് യുവെന്റസ് ലാസിയോയെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടൂറിൻ∙ ഇറ്റാലിയൻ സെരി എയിലെ 50–ാം ഗോളുമായി സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ വീണ്ടും റെക്കോർഡ് ബുക്കിലേക്ക് നടന്നുകയറിയ മത്സരത്തിൽ, കരുത്തരായ ലാസിയോയെ വീഴ്ത്തി യുവെന്റസ് കിരീടത്തിലേക്ക് ഒരു പടികൂടി അടുത്തു. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് യുവെന്റസ് ലാസിയോയെ വീഴ്ത്തിയത്. റൊണാൾഡോയുടെ ഇരട്ടഗോളുകളാണ് യുവെ വിജയത്തിന് ഇന്ധനമായത്. ഗോളൊഴിഞ്ഞ ആദ്യപകുതിക്കു ശേഷം രണ്ടാം പകുതിയിലാണ് മൂന്നു ഗോളുകളും പിറന്നത്.

51–ാം മിനിറ്റിൽ പെനൽറ്റിയിൽനിന്ന് ഗോൾ നേടി യുവെയ്ക്ക് ലീഡ് സമ്മാനിച്ച റൊണാൾഡോ, 54–ാം മിനിറ്റിൽ ലീഡുയർത്തി. 83–ാം മിനിറ്റിൽ പെനൽറ്റിയിൽനിന്ന് സിറോ ഇമ്മൊബൈലാണ് ലാസിയോയുടെ ആശ്വാസ ഗോൾ നേടിയത്. ഇതിനിടെ റൊണാൾഡോയ്ക്ക് ഹാട്രിക് തികയ്ക്കാൻ അവസരം ലഭിച്ചെങ്കിലും ബുള്ളറ്റ് ഹെഡർ ക്രോസ് ബാറിൽത്തട്ടി തെറിച്ചു. ഇതോടെ 34 മത്സരങ്ങളിൽനിന്ന് 80 പോയിന്റുമായി യുവെന്റസ് രണ്ടാം സ്ഥാനക്കാരായ ഇന്റർ മിലാനേക്കാൾ എട്ടു പോയിന്റ് മുന്നിലെത്തി. തുടർച്ചയായ ഒൻപതാം കിരീടത്തിലേക്ക് വേണ്ടത് നാലു മത്സരങ്ങളിൽനിന്ന് നാലു പോയിന്റ് മാത്രം. 34 മത്സരങ്ങളിൽനിന്ന് 69 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ലാസിയോ.

ADVERTISEMENT

ലാസിയോയ്‌ക്കെതിരായ ഇരട്ടഗോളോടെ ഈ സെരി എ സീസണിലെ ഗോൾവേട്ടക്കാരിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒന്നാമതെത്തി. ലാസിയോ താരം സിറോ ഇമ്മൊബൈലും റൊണാൾഡോയ്ക്ക് ഒപ്പമുണ്ട്. ഇരുവരും ഇതുവരെ നേടിയത് 30 ഗോളുകൾ വീതം. ഒരു സീസണിൽ ഏറ്റവും കൂടുതൽ പെനൽറ്റി ഗോളുകളെന്ന റെക്കോർഡിലും ഇരുവരും ഒപ്പത്തിനൊപ്പമുണ്ട്. 1995–96 സീസണിൽ 12 പെനൽറ്റികൾ ഗോളാക്കിയ ലാസിയോ താരം ജ്യൂസെപ്പെ സിഗ്‌നോറിയുടെ റെക്കോർഡിന് ഒപ്പമാണ് ഇരുവരും. നാലു മത്സരങ്ങൾ ശേഷിക്കെ ഈ റെക്കോർഡ് സ്വന്തം പേരിലാക്കാൻ ഇരുവർക്കും അവസരമുണ്ട്. അതേസമയം, ഒന്നുപോലും പാഴാക്കാതെ ഏറ്റവും കൂടുതൽ റെക്കോർഡെന്ന നേട്ടം റൊണാൾഡോയ്ക്ക് സ്വന്തം.

2007–08 സീസണിൽ അലെസാന്ദ്രോ ദെൽപിയാറോയ്ക്കു ശേഷം സെരി എയിൽ ഗോൾഡ‍ൻ ബൂട്ട് നേടുന്ന ആദ്യ യുവെ താരമെന്ന റെക്കോർഡിലേക്കാണ് റൊണാൾഡോയുടെ കുതിപ്പ്. സെരി എയിൽ ഒരു സീസണിൽ 30 ഗോൾ നേടുന്ന മൂന്നാമത്തെ മാത്രം യുവെ താരമാണ് റൊണാൾഡോ. ഈ നൂറ്റാണ്ടിൽ സെരി എയിൽ ഏറ്റവും വേഗത്തിൽ 50 ഗോൾ തികയ്ക്കുന്ന താരവും റൊണാൾഡോ തന്നെ. നിലവിൽ 61 മത്സരങ്ങളിൽനിന്ന് 51 ഗോളുകളാണ് സെരി എയിൽ റൊണാൾഡോയുടെ സമ്പാദ്യം.

ADVERTISEMENT

ഇതിനു പുറമെ ഇംഗ്ലിഷ് പ്രീമിയർ ലീഗ്, സ്പാനിഷ് ലാ ലിഗ, ഇറ്റാലിയൻ സെരി എ എന്നിവയിൽ 50 ഗോളുകൾ വീതം പൂർത്തിയാക്കുന്ന ആദ്യ താരമായും റൊണാൾഡോ മാറി. പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി 196 മത്സരങ്ങളിൽനിന്ന് 84 ഗോൾ, ലാ ലിഗയിൽ റയൽ മഡ്രിഡിനായി 292 മത്സരങ്ങളിൽനിന്ന് 311 ഗോൾ, സെരി എയിൽ യുവെന്റസിനായി 61 മത്സരങ്ങളിൽനിന്ന് 51 ഗോൾ എന്നിങ്ങനെയാണ് റൊണാൾഡോയുടെ നേട്ടം.

English Summary: Cristiano Ronaldo became the first player to score 50 goals in Serie A, La Liga and the Premier League

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT