ചൊവ്വാഴ്ച ബിജെപിയിൽ; പിറ്റേന്ന് രാജിവച്ച് മുൻ ബ്ലാസ്റ്റേഴ്സ് താരം മെഹ്താബ് ഹുസൈൻ
കൊൽക്കത്ത∙ ബിജെപിയിൽ ചേർന്ന് ഒരു ദിവസത്തിനുള്ളിൽ രാജിവച്ച് മുൻ ഇന്ത്യൻ താരവും കേരളാ ബ്ലാസ്റ്റേഴ്സ് താരവുമായിരുന്ന മെഹ്താബ് ഹുസൈൻ. ചൊവ്വാഴ്ച ബിജെപിയിൽ ചേർന്ന മെഹ്താബ് ഹുസൈൻ, ബുധനാഴ്ച രാവിലെ ഫെയ്സ്ബുക്കിലൂടെയാണ് പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചത്. കൊൽക്കത്തയിലെ വമ്പൻ ക്ലബ്ബുകളായ ഈസ്റ്റ് ബംഗാളിനും
കൊൽക്കത്ത∙ ബിജെപിയിൽ ചേർന്ന് ഒരു ദിവസത്തിനുള്ളിൽ രാജിവച്ച് മുൻ ഇന്ത്യൻ താരവും കേരളാ ബ്ലാസ്റ്റേഴ്സ് താരവുമായിരുന്ന മെഹ്താബ് ഹുസൈൻ. ചൊവ്വാഴ്ച ബിജെപിയിൽ ചേർന്ന മെഹ്താബ് ഹുസൈൻ, ബുധനാഴ്ച രാവിലെ ഫെയ്സ്ബുക്കിലൂടെയാണ് പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചത്. കൊൽക്കത്തയിലെ വമ്പൻ ക്ലബ്ബുകളായ ഈസ്റ്റ് ബംഗാളിനും
കൊൽക്കത്ത∙ ബിജെപിയിൽ ചേർന്ന് ഒരു ദിവസത്തിനുള്ളിൽ രാജിവച്ച് മുൻ ഇന്ത്യൻ താരവും കേരളാ ബ്ലാസ്റ്റേഴ്സ് താരവുമായിരുന്ന മെഹ്താബ് ഹുസൈൻ. ചൊവ്വാഴ്ച ബിജെപിയിൽ ചേർന്ന മെഹ്താബ് ഹുസൈൻ, ബുധനാഴ്ച രാവിലെ ഫെയ്സ്ബുക്കിലൂടെയാണ് പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചത്. കൊൽക്കത്തയിലെ വമ്പൻ ക്ലബ്ബുകളായ ഈസ്റ്റ് ബംഗാളിനും
കൊൽക്കത്ത∙ ബിജെപിയിൽ ചേർന്ന് ഒരു ദിവസത്തിനുള്ളിൽ രാജിവച്ച് മുൻ ഇന്ത്യൻ താരവും കേരളാ ബ്ലാസ്റ്റേഴ്സ് താരവുമായിരുന്ന മെഹ്താബ് ഹുസൈൻ. ചൊവ്വാഴ്ച ബിജെപിയിൽ ചേർന്ന മെഹ്താബ് ഹുസൈൻ, ബുധനാഴ്ച രാവിലെ ഫെയ്സ്ബുക്കിലൂടെയാണ് പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചത്. കൊൽക്കത്തയിലെ വമ്പൻ ക്ലബ്ബുകളായ ഈസ്റ്റ് ബംഗാളിനും മോഹൻ ബഗാനും കളിച്ചിട്ടുള്ള ഈ മുൻ ഇന്ത്യൻ താരത്തെ, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുൻനിർത്തിയാണ് ബിജെപി പാർട്ടിയിൽ ചേർത്തത്. എന്നാൽ, അംഗത്വം ലഭിച്ച് 24 മണിക്കൂറിനകം മെഹ്താബ് പാർട്ടിവിട്ടു. ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷാണ് മെഹ്താബ് ഹുസൈന് നേരിട്ട് പാർട്ടി അംഗത്വം നൽകിയത്. മുരളീധർ സെൻ ലെയ്നിലെ ഓഫിസിൽ ‘ഭാരത് മാതാ കീ ജയ്’ വിളികൾക്ക് നടുവിലായിരുന്നു മെഹ്താബിന്റെ ബിജെപി പ്രവേശം.
ഇന്ത്യയ്ക്കായി 30 മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് മെഹ്താബ്. ‘മിഡ്ഫീൽഡ് ജനറൽ’ എന്ന പേരിലാണ് ഇന്ത്യൻ ഫുട്ബോൾ വൃത്തങ്ങളിൽ അറിയപ്പെടുന്നത്. 18 വർഷം നീണ്ട കരിയറിനൊടുവിൽ 2019 ഫെബ്രുവരിയിലാണ് മെഹ്താബ് പ്രഫഷനൽ ഫുട്ബോളിൽനിന്ന് വിരമിച്ചത്. ഐഎസ്എല്ലിൽ ജംഷഡ്പുർ എഫ്‍സിക്കായും കളിച്ചിരുന്നു. 2014ലെ പ്രഥമ ഐഎസ്എൽ സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സ് ഫൈനലിൽ കടന്നപ്പോൾ നിർണായക പങ്കുവഹിച്ച താരമാണ്. ബ്ലാസ്റ്റേഴ്സ് കരാറൊപ്പിട്ട ആദ്യ ഇന്ത്യൻ താരവും മെഹ്താബായിരുന്നു. രണ്ടു സീസൺ കൂടി ബ്ലാസ്റ്റേഴ്സിൽ തുടർന്ന മെഹ്താബ്, 2016ൽ വീണ്ടും ടീമിനെ ഫൈനലിലെത്തിച്ചു. 2017–18 സീസണിൽ ജംഷഡ്പുർ എഫ്സിയിലേക്ക് മാറി. ബ്ലാസ്റ്റേഴ്സിനായി 38 മത്സരങ്ങൾ സഹിതം ഐഎസ്എല്ലിൽ 50 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
‘ഇന്ന് ഞാൻ എന്താണോ, ആ നിലയിലേക്ക് വളരാൻ എന്നെ സഹായിച്ച ജനങ്ങൾക്കൊപ്പമായിരിക്കാനാണ് ഞാൻ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. എങ്കിലും അതേ ആളുകൾ തന്നെ നേരിട്ട് രാഷ്ട്രീയത്തിലേക്ക് കടക്കരുതെന്ന് എന്നെ നിർബന്ധിക്കുന്നു’ – മെഹ്താബ് ഫെയ്സ്ബുക്കിൽ കുറിച്ചു. ‘ഇന്നലെയാണ് ഞാൻ ബിജെപിയിൽ ചേർന്നത്. തിരിച്ചു വീട്ടിലെത്തിയപ്പോൾ കുടുംബാംഗങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും ആരാധകരുമെല്ലാം ഒരുപോലെ രാഷ്ട്രീയ പ്രവേശനത്തെ എതിർക്കുന്നു. അവരുടെ ഇഷ്ടം കണ്ടില്ലെന്ന് നടിക്കാൻ എനിക്കാവുന്നില്ല. എന്നെ രാഷ്ട്രീയത്തിലല്ല, ഇതുവരെ കണ്ട ഇടത്തിൽ തന്നെ (ഫുട്ബോൾ) കാണാനാണ് ഇഷ്ടമെന്നാണ് പൊതുവികാരം. ഞാൻ അതു മാനിക്കുന്നു – രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കു വഴങ്ങിയല്ല ഈ തീരുമാനമെന്ന് വ്യക്തമാക്കി മെഹ്താബ് കുറിച്ചു.
ബിജെപി വിടാനുള്ള മെഹ്താബ് ഹുസൈന്റെ തീരുമാനം പൂർണമായം വ്യക്തിപരമാണെന്ന് അദ്ദേഹ്തതിന്റെ ഭാര്യ മൗമിത ദ ടെലഗ്രാഫിനോടും വെളിപ്പെടുത്തി.
അതേസമയം, മെഹ്താബ് പാർട്ടിയിൽ ചേർന്ന് 24 മണിക്കൂറിനകം രാജിവച്ചതിനു പിന്നാലെ രാഷ്ട്രീയ ആരോപണവുമായി ബിജെപി രംഗത്തെത്തി. തൃണമൂൽ കോൺഗ്രസിന്റെ സമ്മർദ്ദം നിമിത്തമാണ് മെഹ്താബ് ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് ബിജെപിയുടെ ആരോപണം. ‘ആരു ബിജെപിയിൽ ചേർന്നാലും അവരെ തടയുന്നത് തൃണമൂൽ കോൺഗ്രസ് ഒരു പതിവാക്കിയിരിക്കുകയാണ്’ – ബിജെപി ജനറൽ സെക്രട്ടറി സായന്തൻ ബസു ചൂണ്ടിക്കാട്ടി.
മോഹൻ ക്ലബ് ഭാരവാഹിയും ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജിയുടെ സഹോദരനുമായ സ്വപൻ ബാനർജിയാണ് മെഹ്താബിന്റെ മനസ്സു മാറ്റിയതെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ജോയ്പ്രകാശ് മജുംദാർ ആരോപിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷും തൃണമൂൽ കോൺഗ്രസിനെ പഴിചാരി രംഗത്തെത്തി. ‘നീണ്ട ആലോചനകൾക്കും ചർച്ചകൾക്കും ശേഷമാണ് മെഹ്താബ് ബിജെപിയിൽ ചേർന്നത്. അതുകൊണ്ടുതന്നെ മെഹ്താബ് ഇത്രപെട്ടെന്ന് പാർട്ടി വിടാനുള്ള കാരണം വ്യക്തമാകുന്നില്ല. തൃണമൂൽ കോൺഗ്രസിൽനിന്ന് അദ്ദേഹത്തിന് പാർട്ടിവിടാൻ ആവശ്യപ്പെട്ട് ഭീഷണി ഉണ്ടായതായി ചില റിപ്പോർട്ടുകൾ കിട്ടിയിട്ടുണ്ട്’ – ദിലീപ് ഘോഷ് പറഞ്ഞു.
അതേസമയം, മെഹ്താബ് ഹുസൈനെ ബിജെപി വിടാൻ നിർബന്ധിച്ചുവെന്ന ആരോപണം തൃണമൂൽ കോൺഗ്രസ് നിഷേധിച്ചു.
‘ഒരാളെ മറ്റൊരു പാർട്ടിയിൽനിന്ന് പുറത്തുചാടിക്കാൻ ശ്രമിക്കേണ്ട ആവശ്യം തൃണമൂൽ കോൺഗ്രസിനില്ല. ബംഗാളിൽ രാഷ്ട്രീയപ്രവർത്തനം നടത്താനുള്ള ഉചിതമായ വേദി തൃണമൂൽ കോൺഗ്രസാണെന്ന് മെഹ്താബ് മനസ്സിലാക്കിയെന്നാണ് എനിക്ക് ഉറപ്പാണ്. ബിജെപിയിൽ ചേർന്നിട്ട് എന്താണ് ഗുണം? അദ്ദേഹം സ്വന്തം ഇഷ്ടപ്രകാരം പാർട്ടി വിട്ടതാകാനാണ് സാധ്യത’ – തൃണമൂൽ കോൺഗ്രസ് വക്താവും മന്ത്രിയുമായ രാജിബ് ബാനർജി അഭിപ്രായപ്പെട്ടു.
Englsh Summary: Footballer Mehtab Hossain in and out of BJP in a day