ബാർസിലോന ∙ സ്പാനിഷ് ഫുട്ബോൾ ക്ലബ് ബാർസിലോനയെച്ചൊല്ലിയുള്ള അഭ്യൂഹങ്ങളോടു പ്രതികരിച്ച് ക്ലബ് പ്രസിഡന്റ് മരിയ ബർത്തോമ്യു. സൂപ്പർ താരം ലയണൽ മെസ്സി ക്ലബ് വിടില്ലെന്നു തറപ്പിച്ചു പറഞ്ഞ ബർത്തോമ്യു ബ്രസീൽ താരം നെയ്മറെ തിരികെ കൊണ്ടു വരുന്നത് ബുദ്ധിമുട്ടാണെന്നും വ്യക്തമാക്കി. അർജന്റീന താരം ലൗതാരോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാർസിലോന ∙ സ്പാനിഷ് ഫുട്ബോൾ ക്ലബ് ബാർസിലോനയെച്ചൊല്ലിയുള്ള അഭ്യൂഹങ്ങളോടു പ്രതികരിച്ച് ക്ലബ് പ്രസിഡന്റ് മരിയ ബർത്തോമ്യു. സൂപ്പർ താരം ലയണൽ മെസ്സി ക്ലബ് വിടില്ലെന്നു തറപ്പിച്ചു പറഞ്ഞ ബർത്തോമ്യു ബ്രസീൽ താരം നെയ്മറെ തിരികെ കൊണ്ടു വരുന്നത് ബുദ്ധിമുട്ടാണെന്നും വ്യക്തമാക്കി. അർജന്റീന താരം ലൗതാരോ മാർട്ടിനെസിനെ ടീമിലെത്തിക്കാൻ ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാനുമായി നടത്തുന്ന ചർച്ചകൾ നിർത്തിയെന്നും ബർത്തോമ്യു പറഞ്ഞു.

‘വിരമിക്കുന്നതു വരെ ബാർസയ്ക്കു വേണ്ടി കളിക്കണം എന്നാണ് ആഗ്രഹമെന്ന് മെസ്സി പലവട്ടം വ്യക്തമാക്കിയതാണ്. അതു കൊണ്ടു തന്നെ ക്ലബ്ബുമായി അദ്ദേഹം കരാർ പുതുക്കും..’– സ്പാനിഷ് മാധ്യമത്തിലെ അഭിമുഖത്തിൽ ബർത്തോമ്യു പറഞ്ഞു.

ADVERTISEMENT

ബാർസയുമായുള്ള മെസ്സിയുടെ നിലവിലെ കരാർ അടുത്ത വർഷം അവസാനിക്കുകയാണ്. കളിക്കാരെ പകരം വച്ചു മാറുന്ന കരാർ വഴി നെയ്മറെപ്പോലെ ഒരാളെ കൊണ്ടു വരാനാവില്ല എന്നതിനാലാണ് ബ്രസീൽ താരത്തിന്റെ ബാർസയിലേക്കുള്ള തിരിച്ചുവരവ് അസാധ്യമാകുന്നത്. ലൗതാരോ മാർട്ടിനെസിൽ താൽപര്യം പ്രകടിപ്പിച്ച് ഇന്റർ മിലാനോട് സംസാരിച്ചിരുന്നു. എന്നാൽ പരസ്പര ധാരണയിൽ എത്താനായില്ല. പരിശീലകൻ ക്വികെ സെറ്റിയെനു പകരം മുൻ താരം ചാവി ഹെർണാണ്ടസിനെ കൊണ്ടു വരുന്ന കാര്യം ഇതുവരെ ആലോചിച്ചിട്ടില്ലെന്നും ബർത്തോമ്യു പറഞ്ഞു.

കരാർ പുതുക്കാൻ ഏറ്റവും താൽപര്യമുള്ള താരം ആരെന്നതിന് ജർമൻ ഗോൾകീപ്പർ മാർക് ആന്ദ്രെ ടെർസ്റ്റെഗന്റെ പേരാണ് ബർത്തോമ്യു പറഞ്ഞത്.

ADVERTISEMENT

English Summary: Messi will stay at Barcelona, says Bartomeu