ബാർസിലോനയുടെ നയപരമായ തീരുമാനങ്ങളിൽ ഉൾപ്പെടെ ലയണൽ മെസ്സി പു‍ലർത്തുന്ന ഏകപക്ഷീയ നിലപാടുകൾക്കെതിരെ ഏതാനും കളിക്കാർ രംഗത്തെന്നു റിപ്പോർട്ട്. സ്പാനിഷ് ലീഗിൽ ഒസാസുനയോടു തോറ്റ മത്സരത്തിനുശേഷം സഹകളിക്കാർക്കെതിരെ മെസ്സി ആഞ്ഞടിച്ചിരുന്നു. ഇതിനു പിന്നാലെയാണു കളിക്കാരിൽ ചിലരുടെ പ്രതിഷേധം പ്രകടമായത്. ഓഗസ്റ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാർസിലോന∙ എഫ്സി ബാർസിലോനയുടെ നയപരമായ തീരുമാനങ്ങളിൽ ഉൾപ്പെടെ ലയണൽ മെസ്സി പു‍ലർത്തുന്ന ഏകപക്ഷീയ നിലപാടുകൾക്കെതിരെ ഏതാനും കളിക്കാർ രംഗത്തെന്നു റിപ്പോർട്ട്. സ്പാനിഷ് ലീഗിൽ ഒസാസുനയോടു തോറ്റ മത്സരത്തിനുശേഷം സഹകളിക്കാർക്കെതിരെ മെസ്സി ആഞ്ഞടിച്ചിരുന്നു. ഇതിനു പിന്നാലെയാണു കളിക്കാരിൽ ചിലരുടെ പ്രതിഷേധം പ്രകടമായത്. 

അർതുർ മെലോ, ഇവാൻ റാകിട്ടിച്ച്, അർതുറോ വിദാൽ

ഓഗസ്റ്റ് 9ന് ഇറ്റാലിയൻ ക്ലബ് നാപ്പോളിക്കെതിരെയുള്ള ചാംപ്യൻസ് ലീഗ് മത്സരത്തിനായി പരിശീലനം തുടങ്ങാൻ ബ്രസീലിയൻ മിഡ്ഫീൽഡർ അർതുർ മെലോ ഇതുവരെ ക്ലബ്ബിലെത്തിയിട്ടില്ല. ഈ സീസണു ശേഷം ഇറ്റാലിയൻ ക്ലബ് യുവെന്റസിലാണു മെലോ കളിക്കേണ്ടത്. മെലോയ്ക്കു പകരം യുവെയിൽനിന്നു മിറാലെം പ്യാനിച്ച് അടുത്ത സീസണിൽ ബാർസിലോനയിൽ എത്തുന്ന ‘സ്വാപ് ഡീൽ’ ഒപ്പിട്ടെങ്കിലും സീസണിലെ ശേഷിക്കുന്ന കളികൾ ബ്രസീൽ താരം സ്പാനിഷ് ക്ലബ്ബിനൊപ്പം കളിക്കേണ്ടതായിട്ടുണ്ട്. ബാർസ കോച്ച് ക്വികെ സെറ്റിയൻ അർതുറിന് ഫസ്റ്റ് ഇലവനിൽ അവസരം നൽകിയിരുന്നില്ല. ഇതിലുള്ള രോഷവും കളിക്കാരുടെ കാര്യത്തിലടക്കം മെസ്സി കൈക്കൊള്ളുന്ന ഏകപക്ഷീയ തീരുമാനങ്ങളിലുള്ള പ്രതിഷേധവുമാണ് അർതുറിന്റെ നിലപാടിനു പിന്നിലെന്നാണു സൂചന. താരത്തിനെതിരെ നിയമനടപടിക്കു തയാറെടുക്കുകയാണു ബാർസ മാനേജ്മെന്റ്. 

ADVERTISEMENT

മൂന്നു മിഡ്ഫീൽഡർമാരെങ്കിലും മെസ്സിയോടുള്ള എതിർപ്പുമൂലം ക്ലബ് വിടാനൊരുങ്ങുന്നതായി  ‘ഡയറിയോ ഗോൾ’ റിപ്പോർട്ടു ചെയ്തു. ക്രൊയേഷ്യൻ താരം ഇവാൻ റാകിട്ടിച്ച് ക്ലബ് വിടാൻ ആലോചിക്കുന്നതിനു കാരണം  അഭിപ്രായവ്യത്യാസമാണത്രെ. ചിലെ താരം അർതുറോ വിദാലും ബാർസ വിടുകയാണ്. കോച്ച് സെറ്റിയൻ യുവതാരം റിക്കി പൂച്ചിനെ കൂടുതൽ ഉപയോഗിക്കാൻ തുടങ്ങിയതോടെ ഗോളടി വിദഗ്ധൻകൂടിയായ വിദാലിന് അവസരങ്ങൾ കുറഞ്ഞു. കൂടാതെ, അടുത്ത സീസണിൽ മിറാലെം പ്യാനിച്ച് കൂടി വരുന്നതോടെ സൈഡ് ബെഞ്ചിലിരിക്കേണ്ടി വരുമെന്ന ആശങ്കയും വിദാലിനുണ്ട്. 

English Summary: Barcelona Players Rebel Against Lionel Messi