കണക്ക് ലീഗ് !
കോവിഡ് സഡൻ ബ്രേക്കിട്ടെങ്കിലും യൂറോപ്പിലെ 5 മേജർ ഫുട്ബോൾ ലീഗുകളും പൂർത്തിയായിക്കഴിഞ്ഞു. ഫ്രഞ്ച് ലീഗ് വൺ കോവിഡ് മൂലം ഇടയ്ക്ക് അവസാനിപ്പിച്ചെങ്കിലും ഇംഗ്ലിഷ് പ്രീമിയർ ലീഗ്, സ്പാനിഷ് ലാ ലിഗ, ജർമൻ ബുന്ദസ്‍ലിഗ, ഇറ്റാലിയൻ സീരി എ എന്നിവ

കോവിഡ് സഡൻ ബ്രേക്കിട്ടെങ്കിലും യൂറോപ്പിലെ 5 മേജർ ഫുട്ബോൾ ലീഗുകളും പൂർത്തിയായിക്കഴിഞ്ഞു. ഫ്രഞ്ച് ലീഗ് വൺ കോവിഡ് മൂലം ഇടയ്ക്ക് അവസാനിപ്പിച്ചെങ്കിലും ഇംഗ്ലിഷ് പ്രീമിയർ ലീഗ്, സ്പാനിഷ് ലാ ലിഗ, ജർമൻ ബുന്ദസ്‍ലിഗ, ഇറ്റാലിയൻ സീരി എ എന്നിവ ലോക്ഡൗണിനു ശേഷമുള്ള മത്സരപ്പാച്ചിലും തീർത്തു. കളി കഴിഞ്ഞപ്പോൾ ടോപ് ഫൈവ് ലീഗുകളിലെ കൗതുകക്കണക്കുകൾ ഇങ്ങനെ...
സെർജിയോ റാമോസ്
സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ഡിഫൻഡർ സ്പാനിഷ് ലാ ലിഗ ജേതാക്കളായ റയൽ മഡ്രിഡിന്റെ ക്യാപ്റ്റൻ സെർജിയോ റാമോസ് (11 ഗോളുകൾ).
സീരി എ
ഒന്നും രണ്ടും സ്ഥാനക്കാർ തമ്മിൽ ഏറ്റവും കുറവു പോയിന്റ് വ്യത്യാസം ഇറ്റാലിയൻ സീരി എയിലാണ്. ഒന്നാമതെത്തിയ യുവെന്റസിനെക്കാൾ ഒരു പോയിന്റ് മാത്രം പിന്നിലാണു രണ്ടാമതെത്തിയ ഇന്റർ മിലാൻ.
ഡാനി ഇങ്സ്
ടീം 11-ാം സ്ഥാനത്തായിട്ടും ടോപ് സ്കോറർ പട്ടികയിൽ 2–ാം സ്ഥാനത്തെത്തിയ ഒരു കളിക്കാരനുണ്ട്; ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ സതാംപ്ടന്റെ താരമായ ഡാനി ഇങ്സ്: 22 ഗോളുകൾ.
കിലിയൻ എംബപെ
യൂറോപ്പിലെ ടോപ് ഫൈവ് ലീഗിൽ ഒന്നിൽ മാത്രമാണു 30 വയസ്സിൽ താഴെയുള്ള കളിക്കാരൻ ടോപ് സ്കോറർ ആയത്: ഫ്രഞ്ച് ലീഗ് വണ്ണിൽ പിഎസ്ജി താരം കിലിയൻ എംബപെ (21 വയസ്സ്).
മെസ്സിയും മുള്ളറും
ഏറ്റവും കൂടുതൽ ഗോളുകൾക്കു വഴിയൊരുക്കിയതു ബാർസ താരം ലയണൽ മെസ്സിയും ജർമൻ ബുന്ദസ്‍ലിഗയിൽ ബയൺ മ്യൂണിക്കിന്റെ താരമായ തോമസ് മുള്ളറും; 21 അസിസ്റ്റുകൾ വീതം.
തിബോ കോർട്ടോ
ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ഗോൾ വഴങ്ങാതെ നിന്നതു റയൽ മഡ്രിഡ് ഗോൾകീപ്പർ തിബോ കോർട്ടോ: 18 ക്ലീൻഷീറ്റുകൾ.
∙ ടോപ് സ്കോറർമാരിൽ ഏറ്റവും പ്രായം കൂടിയ താരം ലാലിഗയിൽ ടോപ് സ്കോററായ മെസ്സിയാണ് (33 വയസ്സ്). ജയ്മി വാർഡി (ഇപിഎൽ-ലെസ്റ്റർ സിറ്റി-33 വയസ്സ്), റോബർട്ട് ലെവൻഡോവ്സ്കി (ബുന്ദസ്‍ലിഗ-ബയൺ മ്യൂണിക്ക്-31 വയസ്സ്), സിറോ ഇമ്മൊബീലെ (സീരി എ-ലാസിയോ-30 വയസ്സ്) എന്നിവരാണു മറ്റുള്ളവർ.
∙ ടോപ് ഫൈവ് ലീഗുകളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ടീം പ്രീമിയർ ലീഗ് 2–ാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റിയാണ്; 102 ഗോളുകൾ.